Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഇന്നലെ തെരേസ മെയ്‌ ബ്രസൽസിൽ നിന്നും മടങ്ങിയത് കാര്യമായ തീരുമാനങ്ങൾ ഒന്നുമാക്കാതെ; ഞായറാഴ്ച അന്തിമ ചർച്ചക്കായി നേതാക്കൾ ഒരുമിക്കുമ്പോൾ ബ്രെക്സിറ്റ് നടന്നേക്കില്ലെന്ന് ഭയം എങ്ങും ശക്തം

ഇന്നലെ തെരേസ മെയ്‌ ബ്രസൽസിൽ നിന്നും മടങ്ങിയത് കാര്യമായ തീരുമാനങ്ങൾ ഒന്നുമാക്കാതെ; ഞായറാഴ്ച അന്തിമ ചർച്ചക്കായി നേതാക്കൾ ഒരുമിക്കുമ്പോൾ ബ്രെക്സിറ്റ് നടന്നേക്കില്ലെന്ന് ഭയം എങ്ങും ശക്തം

ബ്രസൽസിൽ നിന്നും ഇന്നലെ ബ്രെക്സിറ്റ് ചർച്ചകൾക്ക് ശേഷം ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെയ്‌ മടങ്ങിയിരിക്കുന്നത് കാര്യമായ തീരുമാനങ്ങൾ ഒന്നുമാക്കാൻ സാധിക്കാതെയാണെന്ന് ഏറ്റവും പുതിയ റിപ്പോർട്ട്. ഇനി ഞായറാഴ്ച അന്തിമ ചർച്ചക്കായി യൂറോപ്യൻ യൂണിയൻ നേതാക്കൾ ഒരുമിക്കുമ്പോൾ ബ്രെക്സിറ്റ് നടന്നേക്കില്ലെന്ന് ഭയം എങ്ങും ശക്തമായിട്ടുമുണ്ട്. സ്പെയിൻ, ഫ്രാൻസ്, ജർമനി തുടങ്ങിയ വിവിധ യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾ തങ്ങളുടേതായ വിവിധ ആവശ്യങ്ങൾക്കായി യുകെയ്ക്ക് മേൽ സമ്മർദം ചെലുത്തി രംഗത്തെത്തിയതാണ് ചർച്ചയിൽ പുരോഗതിയുണ്ടാകുന്നതിന് പ്രധാന തടസമായി വർത്തിക്കുന്നത്. ഈ ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ തെരേസയുടെ ബ്രെക്സിറ്റ് പദ്ധതി അട്ടിമറിക്കുമെന്ന സൂചനയാണ് ഈ രാജ്യങ്ങൾ ഉയർത്തിയിരിക്കുന്നത്.

ദീർഘകാലമായി ബ്രിട്ടീഷ് കോളനിയായി വർത്തിക്കുന്നതും തങ്ങളുടെ ഭൂപ്രദേശത്തിന് തൊട്ട് നിലകൊള്ളുന്നതുമായ ജിംബ്രാൾട്ടർ തങ്ങൾക്ക് വിട്ട് നൽകണമെന്നാണ് സ്പെയിൻ തെരേസയോട് ശക്തമയി ആവശ്യപ്പെട്ടിരിക്കുന്നത്.യുകെ യൂണിയനിൽ നിന്നും വിട്ട് പോയാലും യുകെയുടെ സമുദ്ര ഭാഗത്ത് തങ്ങളെ മത്സ്യം പിടിക്കാൻ അനുവദിക്കണമെന്നതാണ് ഫ്രാൻസിന്റെ ആവശ്യം. ഇതിന് പുറമെ ഭാവിയിലെ വ്യാപാരബന്ധങ്ങളെക്കുറിച്ചുള്ള തർക്കവും ബ്രെക്സിറ്റിന് കടുത്ത ഭീഷണിയായി ഉയർന്ന് വന്നിട്ടുണ്ട്.

ഇന്ന് നടക്കുന്ന യോഗത്തിൽ ബ്രെക്സിറ്റ് ഡീൽ അവതരിപ്പിച്ചില്ലെങ്കിൽ ഞായറാഴ്ച നടക്കുന്ന യൂറോപ്യൻ യൂണിയൻ നേതാക്കന്മാരുടെ സമമിറ്റിൽ താൻ പങ്കെടുക്കില്ലെന്നാണ് ജർമൻ ചാൻസലറായ ഏയ്ജെല മെർകൽ വെളിപ്പെടുത്തിയിരിക്കുന്നത്. ബ്രെക്സിറ്റിന്റെ പേരിൽ സ്വന്തം കാബിനറ്റിൽ നിന്നും തന്നെ കടുത്ത അഭിപ്രായ വ്യത്യാസങ്ങളും വിമർശനങ്ങളും നേരിടുന്നതിനിടെയാണ് ബ്രസൽസിൽ നിന്നുള്ള കടുത്ത വെല്ലുവിളികളും കൂടി തേരേസക്ക് നേരിടേണ്ടി വന്നിരിക്കുന്നത്. ബ്രസൽസിൽ നിന്നും കൂടുതൽ ഇളവുകൾ ബ്രെക്സിറ്റിന്റെ പേരിൽ നേടിയെടുക്കുകയോ അല്ലെങ്കിൽ കോമൺസിൽ ബ്രെക്സിറ്റ് ഡീൽ പരാജയപ്പെടുകയോ മാത്രമാണ് തെരേസക്ക് മുന്നിലുള്ള വഴിയെന്ന് മിനിസ്റ്റർമാർ മുന്നറിയിപ്പേകിയിരുന്നു.

തെരേസയുടെ ഡീലിന് എതിരെ പാർലിമെന്റ് വോട്ട് ചെയ്താൽ ഡീൽ ഇല്ലാതാവുമെന്ന് ചാൻസലർ ഫിലിപ്പ് ഹാമണ്ടും മുന്നറിയിപ്പേകിയിരുന്നു. അവസാന വട്ട ചർച്ചകൾക്കായി താൻ ശനിയാഴ്ച തന്നെ ബ്രസൽസിലേക്ക് പോകുമെന്ന് ഇന്നലെ തെരേസ വെളിപ്പെടുത്തിയിട്ടുണ്ട്. യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ജീൻ ക്ലൗഡ് ജങ്കറുമായി കഴിഞ്ഞ ദിവസം തെരേസ നടത്തിയ ചർച്ചകൾ പരാജയമായിരുന്നു. ഇരു വിഭാഗവും ചർച്ചകളിൽ കാര്യമായ പുരോഗതി വരുത്താനും ഞായറാഴ്ച ഡീലിൽ ഒപ്പ് വയ്ക്കാനും ശ്രമിച്ച് വരുന്നുവെന്നാണ് യൂറോപ്യൻ യൂണിയൻ വെളിപ്പെടുത്തിയിരിക്കുന്നത്.

ചർച്ചയിൽ നല്ല പുരോഗതിയുണ്ടായിരിക്കുന്നുവെന്നും പര്യാപ്തമായ മാർഗനിർദ്ദേശം നെഗോഷ്യേറ്റർമാർക്ക് നൽകാന് സാധിച്ചിട്ടുണ്ടെന്നാണ് ഇന്നലെ രാത്രി ബ്രസൽസിൽ വച്ച് നടത്തിയ ചർച്ചക്ക് ശേഷം തെരേസ വെളിപ്പെടുത്തിയിരിക്കുന്നത്. ഇരുഭാഗത്തും ശേഷിക്കുന്ന പ്രശ്നങ്ങൾ ഞൊടിയിടെ പരിഹരിക്കാനാവുമെന്നും ഡീലിൽ ഉടൻ എത്തിച്ചേരാനാവുമെന്നും തെരേസ പ്രതീക്ഷ പ്രകടിപ്പിക്കുന്നു. ശനിയാഴ്ച താൻ ജങ്കറുമായി വീണ്ടും ചർച്ച നടത്തുന്നുണ്ടെന്നും ഡീൽ അന്തിമഘട്ടത്തിലെത്തിക്കാൻ യത്നിക്കുമെന്നും തെരേസ ഉറപ്പേകുന്നു. ബ്രിട്ടീഷുകാരുടെ നല്ലൊരു ഭാവിക്ക് വേണ്ടിയുള്ള ഡീലായിരിക്കും ഇതെന്നും തെരേസ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP