Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

തുട പുറത്ത് കാണുന്ന തരത്തിൽ ഫാഷൻ വസ്ത്രം ധരിച്ച് ചലച്ചിത്ര മേളയുടെ സ്റ്റേജിൽ എത്തി; ഈജിപ്ഷ്യൻ നടിയെ അറസ്റ്റ് ചെയ്ത് പൊലീസ്; സദാചാരം ലംഘിച്ചതിന് നടിക്ക് അഞ്ച് വർഷം വരെ തടവ് ലഭിച്ചേക്കും

തുട പുറത്ത് കാണുന്ന തരത്തിൽ ഫാഷൻ വസ്ത്രം ധരിച്ച് ചലച്ചിത്ര മേളയുടെ സ്റ്റേജിൽ എത്തി; ഈജിപ്ഷ്യൻ നടിയെ അറസ്റ്റ് ചെയ്ത് പൊലീസ്; സദാചാരം ലംഘിച്ചതിന് നടിക്ക് അഞ്ച് വർഷം വരെ തടവ് ലഭിച്ചേക്കും

ജിപ്തിലെ കെയ്റോയിലെ ചലച്ചിത്രമേളയുടെ വേദിയിൽ അസഭ്യമായ രീതിയിൽ വസ്ത്രം ധരിച്ചെത്തിയ ഈജിപ്ഷ്യൻ നടി റാണിയ യൂസഫിനെ പൊലീസ് അറസ്റ്റ് ചെയ്തു. തുട പുറത്ത് കാണുന്ന വിധത്തിൽ ഫാഷൻ വസ്ത്രം ധരിച്ച് നടി സദാചാരം ലഘിക്കുകയായിരുന്നുവെന്നാണ് കേസെടുത്തിരിക്കുന്നത്. ഇതിനെ തുടർന്ന് റാണിയക്ക് അഞ്ച് വർഷം വരെ തടവ് ശിക്ഷ ലഭിച്ചേക്കുമെന്നാണ് സൂചന. ഫിലിം ഫെസ്റ്റിവലിന്റെ റെഡ് കാർപെറ്റിൽ തന്റെ തുടയും മറ്റും വ്യക്തമായി പ്രദർശിപ്പിക്കുന്ന വിധത്തിലുള്ള വസ്ത്രം ധരിച്ചാണ് അഭിനേത്രി എത്തിയിരുന്നത് .

വ്യാഴാഴ്ച ചലച്ചിത്ര മേളയുടെ സമാപന ചടങ്ങിലാണ് റാണിയ അസഭ്യമായ രീതിയിൽ പ്രത്യക്ഷപ്പെട്ടത്. ഒരു ബ്ലാക്ക് ലിയോടാർഡും സുതാര്യമായ മേൽവസ്ത്രുവായിരുന്നു അവർ ധരിച്ചിരുന്നത്. ചീഫ് പ്രോസിക്യൂട്ടർക്ക് ഒരു പറ്റം ലോയർമാർ പരാതി നൽകിയതിനെ തുടർന്ന് ജനുവരി 12 ന് വിചാരണക്ക് ഹാജരാക്കുന്നതാണ്. നൂറ് മില്യൺ ജനസംഖ്യയുള്ള ഈജിപ്ത് മുസ്ലീഭൂരിപക്ഷ രാജ്യമാണ്. കടുത്ത മതനിയമങ്ങൾ ഇവിടെ നിലനിൽക്കുന്നതിനാൽ ഇത്തരത്തിലുള്ള ശാരീരിക പ്രദർശനങ്ങളെ കൊടുംകുറ്റങ്ങളായിട്ടാണ് പരിഗണിച്ച് വരുന്നത്.

തന്റെ പുസ്‌കത്തിൽ അശ്ലീലത, മയക്കുമരുന്ന് എന്നിവയെക്കുറിച്ച് എഴുതിയതിന്റെ പേരിൽ 2016ൽ ഒരു ഈജിപ്ഷ്യൻ എഴുത്തുകാരനെ രണ്ട് വർഷത്തേക്ക് തടവിലിട്ടിരുന്നു. ഇതിനെ തുടർന്ന് മനുഷ്യാവകാശ പ്രവർത്തകർ ശക്തമായി രംഗത്തെത്തുകയും ചെയ്തിരുന്നു. നിരവധി പ്രമുഖ എഴുത്തുകാരും ആർട്ടിസ്റ്റുകളും ആ എഴുത്തുകാരനെ മോചിപ്പിക്കാൻ വേണ്ടി സമ്മർദം ചെലുത്തി കത്തെഴുതിയിരുന്നു.

അമേരിക്കൻ എഴുത്തുകാരനും സംവിധായകനും നടനുമായ വൂഡി അലൻ അടക്കമുള്ളവർ ഇതിനായി രംഗത്തെത്തിയിരുന്നു. അധികം വൈകാതെ കെയ്റോ കോടതിയിൽ സമർപ്പിച്ച ഒരു അപ്പീലിനെ തുടർന്ന് അദ്ദേഹത്തെ മോചിപ്പിക്കുകയും ചെയ്തിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP