Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സൗന്ദര്യമത്സരത്തിൽ വിജയിച്ച പെൺകുട്ടിയെ നാട്ടിൽ കൊണ്ടുപോയി പതിനഞ്ചാം വയസിൽ കെട്ടിച്ചു; ഗർഭിണിയാകാൻ എല്ലാ ദിവസവും ബലാത്സംഗം; പ്രസവിക്കാനായി എത്തിയപ്പോൾ രക്ഷപ്പെടൽ; മക്കളെ പാരമ്പര്യത്തിൽ വളർത്താൻ മെനക്കെടുന്നവരെല്ലാം ഈ വാർത്ത വായിക്കുക

സൗന്ദര്യമത്സരത്തിൽ വിജയിച്ച പെൺകുട്ടിയെ നാട്ടിൽ കൊണ്ടുപോയി പതിനഞ്ചാം വയസിൽ കെട്ടിച്ചു; ഗർഭിണിയാകാൻ എല്ലാ ദിവസവും ബലാത്സംഗം; പ്രസവിക്കാനായി എത്തിയപ്പോൾ രക്ഷപ്പെടൽ; മക്കളെ പാരമ്പര്യത്തിൽ വളർത്താൻ മെനക്കെടുന്നവരെല്ലാം ഈ വാർത്ത വായിക്കുക

ലണ്ടൻ: നമ്മുടെ മക്കൾ നമ്മുടെ പാരമ്പര്യത്തിൽ വളരണമെന്ന വാശി മിക്ക കുടിയേറ്റക്കാരായ മാതാപിതാക്കൾക്കും ഉണ്ട്. അവർ വളരുന്ന സാഹചര്യം കണക്കിലെടുക്കാതെ അവരുടെ മേൽ നമ്മുടെ പാരമ്പര്യം അടിച്ചേൽപ്പിക്കുകയാണ് ഇതെന്ന് ആരും മനസിലാക്കുന്നില്ല. ഈ വാശിയിൽ ചിലപ്പോൾ മക്കളുടെ ജീവിതം തന്നെ പൊലിഞ്ഞെന്നു വരാം. സായിപ്പ•ാരെ കെട്ടാതിരിക്കാൻ പതിനഞ്ചാം വയസിൽ നാട്ടിൽ കൊണ്ടുപോയി ഏതോ ഒരുത്തന്റെ കൂടെ കെട്ടിച്ചു വിട്ട ഈ പെൺകുട്ടിയുടെ ജീവിതം മലയാളി മാതാപിതാക്കൾക്കും ഒരു പാഠമാകേണ്ടതാണ്.

റൂബി മാരി എന്ന മുപ്പത്തഞ്ചുകാരിക്കു സംഭവിച്ചത് ഇതാണ്. യുകെയിൽ ജനിച്ചു വളർന്ന ബംഗ്ലാദേശ് വംശജയായ റൂബിക്ക് പതിനഞ്ചാം വയസിൽ തന്നെക്കാൾ ഇരട്ടിപ്രായമുള്ള ഒരാളെ കെട്ടേണ്ടി വന്നു. സ്വന്തം നാട്ടുകാരനെ തന്നെ വിവാഹം കഴിക്കണമെന്നുള്ള മാതാപിതാക്കളുടെ വാശിയിലാണ് പതിനഞ്ചു വയസുമാത്രം പ്രായമുള്ളപ്പോൾ ബംഗ്ലാദേശിൽ കൊണ്ടുപോയി റൂബിയുടെ വിവാഹം നടത്തിയത്. വിവാഹം കഴിഞ്ഞ അന്നുമുതൽ പേടിപ്പെടുത്തുന്നതായിരുന്നു ഓരോ ദിവസമെന്നും റൂബി ഇപ്പോൾ ഓർക്കുന്നു.

പെട്ടെന്ന് ഗർഭിണിയാകുന്നതിനുവേണ്ടി ഭർത്താവ് എന്നും തന്നെ ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് റൂബി ഇപ്പോൾ ഓർക്കുന്നു. എത്രയും പെട്ടെന്ന് അയാൾക്ക് യുകെയിലേക്ക് എത്തുന്നതിനു വേണ്ടിയായിരുന്നു റൂബിയെ ഗർഭിണിയാക്കാൻ പണിപ്പെട്ടത്. ഇതിനിടെ ഭർത്താവിന്റെ ബന്ധുക്കളിൽ ഒരാൾ റൂബിക്ക് ഗർഭനിരോധന ഗുളികകൾ എത്തിച്ചു നൽകിയെങ്കിലും വീട്ടുകാർ അതു കൈയോടെ പിടികൂടുകയും നശിപ്പിച്ചുകളയുകയുമായിരുന്നു.

ഗർഭിണിയായ റൂബി പ്രസവത്തിനായി വേൽസിൽ എത്തിയെങ്കിലും ആ വിവാഹബന്ധത്തിൽ നിന്നും ഒഴിയാൻ പിന്നീട് തീരുമാനിക്കുകയായിരുന്നു. താൻ ജ•ംകൊടുത്ത കുട്ടി വികലാംഗയാണെന്ന് അറിഞ്ഞതും റൂബിക്ക് കടുത്ത ഷോക്കായിരുന്നു. ഭർത്താവിന് ഹെർപീസ് ഗണത്തിൽ പെട്ട അസുഖമുണ്ടായിരുന്നതിനാൽ അതിന്റെ ഫലമായി കുട്ടിക്ക് വൈകല്യം സംഭവിക്കുകയായിരുന്നു.

ജീവിതത്തിലൂടെ കടന്നുപോയ എല്ലാ പ്രതിസന്ധികളേയും തരണം ചെയ്ത റൂബി ഇപ്പോൾ സന്തോഷവതിയാണ്. മുപ്പതു വയസിനു മുകളിലുള്ളവർക്കായുള്ള സൗന്ദര്യമത്സരത്തിൽ 2016-ൽ മിസിസ് ഗാലക്‌സി യുകെ പട്ടം ചൂടിയത് റൂബി മാരിയായിരുന്നു. പിന്നീട് അടുത്ത വർഷവും മിസിസ് ഗാലക്‌സി അന്താരാഷ്ട്രപട്ടം ചൂടാനും ഈ മുപ്പത്തഞ്ചുകാരിക്ക് സാധിച്ചു.

തന്റെ ജീവിതത്തിൽ സംഭവിച്ച കയ്‌പേറിയ അനുഭവങ്ങൾ പങ്കുവയ്ക്കാൻ റൂബിക്ക് മടിയില്ല. കുടിയേറ്റക്കാരായ മാതാപിതാക്കളുടെ മക്കൾക്ക് സംഭവിക്കാവുന്ന ഇത്തരം ദുരവസ്ഥകളെ കുറിച്ച് ബോധവത്ക്കരണം നടത്തുകയാണ് റൂബിയിപ്പോൾ. വെറും ആറുമാസത്തെ ദാമ്പത്യത്തിനു ശേഷം അതിന്റെ കെട്ടുപാടുകളിൽ നിന്ന് മോചനം നേടിയ ഈ സുന്ദരി ഇപ്പോൾ ജീവിതം ആസ്വദിക്കുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP