Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ഓരോ ദിവസവും ഓരോ സുന്ദരികളുമായെത്തി രാത്രിയിൽ പാട്ടും ബഹളവും; അയൽക്കാരുടെ പരാതിയെത്തുടർന്ന് ലണ്ടനിലെ കോടീശ്വരനെക്കൊണ്ട് വമ്പൻ പിഴയടപ്പിച്ച് യുകെ കോടതി

ഓരോ ദിവസവും ഓരോ സുന്ദരികളുമായെത്തി രാത്രിയിൽ പാട്ടും ബഹളവും; അയൽക്കാരുടെ പരാതിയെത്തുടർന്ന് ലണ്ടനിലെ കോടീശ്വരനെക്കൊണ്ട് വമ്പൻ പിഴയടപ്പിച്ച് യുകെ കോടതി

സ്വന്തം വീട്ടിൽ കുടിച്ചുകൂത്താടാനും ഓരോ ദിവസം ഓരോ സ്ത്രീകൾക്കൊപ്പം ആഘോഷിക്കാനും സ്വാതന്ത്ര്യമുണ്ടെന്ന് കരുതിയെങ്കിൽ തെറ്റി. ആഘോഷവും കൂത്താടലും അയൽക്കാരന്റെ സ്വകാര്യതയെ ഭഞ്ജിക്കുന്നതാകരുത്. ചെൽസിയിലെ ബംഗ്ലാവിൽ ദിവസവും രാത്രി സുന്ദരിമാരുമൊത്ത് വിരുന്ന് നടത്തി ആഘോഷിച്ച് ജീവിച്ചിരുന്ന ധനാഢ്യന് കോടതി വമ്പൻ പിഴയിട്ടു. 56-കാരനായ ഗൈൽസ് മക്കേയോട് 7,500 പൗണ്ട് പിഴയടക്കാനാണ് കോടതി നിർദ്ദേശം.

അയൽക്കാരുടെ പരാതിയെത്തുടർന്ന് കൗൺസിൽ അധികൃതർ ഗൈൽസ് മക്കേയ്ക്ക് നോട്ടീസ് നൽകി വിളിപ്പിച്ചിരുന്നു. എന്നാൽ, അധികൃതരെ കാണാൻ കൂട്ടാക്കാതെ ഗൈൽസ് പാർട്ടികൾ തുടരുകയായിരുന്നു. തുടർന്നാണ് സംഭവം കോടതിയിലെത്തിയത്. ഉച്ചത്തിൽ പാട്ടുവെച്ച് നടത്തിയ വിരുന്നുകളിലൊന്ന് അയൽക്കാർ പൊലീസിനെ വിളിപ്പിക്കുന്ന സ്ഥിതിവരെയെത്തി. പൊലീസെത്തുമ്പോൾ, 30 വാര അകലെനിന്നുപോലും കേൾക്കാവുന്ന നിലയിലായിരുന്നു പാട്ട് വെച്ചിരുന്നതെന്ന് തെളിഞ്ഞു.

വീടുകളിൽ പാലിക്കേണ്ട ശബ്ദനിയന്ത്രണം ഗൈൽസ് ലംഘിച്ചുവെന്ന് ലണ്ടൻ സിറ്റി മജിസ്‌ട്രേറ്റ് കോടതി വ്യക്തമാക്കി. തന്റെ വീടിന്റെ ടെറസിലും വീട്ടുമുറ്റത്തെ പൂന്തോട്ടത്തിലും വലിയ ശബ്ദഘോഷത്തോടെയുള്ള വിരുന്നുകളാണ് ഗൈൽസ് സംഘടിപ്പിച്ചിരുന്നതെന്ന് അയൽക്കാരും കോടതിയെ ബോധിപ്പിച്ചു. ചില നിശാക്ലബ്ബുകളുടേതിന് തുല്യമായ അവസ്ഥയായിരുന്നു ഗൈൽസിന്റെ വീട്ടിലെത്തും അയൽക്കാരിലൊരാൾ പറഞ്ഞു. വസ്തുതകൾ ബോധ്യപ്പെട്ട കോടതി പിഴയടക്കാൻ ഉത്തരവിടുകയായിരുന്നു.

ഭാര്യ കരോളിനുമായി വേർപിരിഞ്ഞശേഷം ദിവസേന ഓരോ സുന്ദരിമൊരുമൊത്ത് ആഘോഷിക്കുകയായിരുന്നു ഇയാളുടെ രീതി. കാമുകിയായ ക്രിസ്റ്റീന സൈസോവയും വിരുന്നുകളിൽ ഇടയ്ക്ക് പങ്കെടുത്തിരുന്നു. മുമ്പും നിയമലംഘനങ്ങൾ നടത്തിയതിന് ഗൈൽസിന് പിഴയടക്കേണ്ടിവന്നിട്ടുണ്ട്. വിവാഹമോചന സമയത്ത് തന്റെ സ്വത്തുവകകൾ കൃത്യമായി വെളിപ്പെടുത്താതിരുന്നതിനും ഗൈൽസിനെതിരേ കോടതി നടപടി സ്വീകരിച്ചിരുന്നു.

റിയൽ എസ്റ്റേറ്റ് ബിസിനസുകാരനായ ഗൈൽസ് കഴിഞ്ഞവർഷം ഹോംട്രാക്ക് എന്ന തന്റെ സ്ഥാപനം 120 മില്യൺ പൗണ്ടിനാണ് വിറ്റത്. 2012-ൽ തന്റെ കൊട്ടാരസദൃശ്യമായ വീട്ടിൽ അറ്റകുറ്റപ്പണി നടത്തിയതിന്റെ പണം നൽകാതിരുന്നതിനെത്തുടർന്നും ഗൈൽസിന് കോടതി കയറേണ്ടിവന്നു. കോടതിയിൽനിന്ന് രൂക്ഷവിമർശനം കേൾക്കേണ്ടിവന്ന ഗൈൽസിന് 2.3 മില്യൺ പൗണ്ട് പിഴയും അന്ന് അടയ്‌ക്കേണ്ടിവന്നു. സെപ്റ്റംബറിൽ ഒരു ഇടപാടുകാരനെ മർദിച്ചതിന്റെ പേരിലും ഇയാൾക്കെതിരേ നടപടിയുണ്ടായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP