Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ബാത്ത്ടബ്ബിൽ മുക്കിക്കൊന്നശേഷം തീകത്തിച്ച് പൊള്ളിച്ച് നാലുവയസ്സുള്ള കുഞ്ഞിനെ പൊതിഞ്ഞുസൂക്ഷിച്ച് ഒരമ്മ; മാലാഖയെ കണ്ടുമടങ്ങാൻ ദൈവം ആവശ്യപ്പെട്ടതനുസരിച്ച് സ്വന്തം കുഞ്ഞിനോട് സൗത്ത് വെയ്ൽസിലെ ഒരമ്മ ചെയ്തത് ഇങ്ങനെ

ബാത്ത്ടബ്ബിൽ മുക്കിക്കൊന്നശേഷം തീകത്തിച്ച് പൊള്ളിച്ച് നാലുവയസ്സുള്ള കുഞ്ഞിനെ പൊതിഞ്ഞുസൂക്ഷിച്ച് ഒരമ്മ; മാലാഖയെ കണ്ടുമടങ്ങാൻ ദൈവം ആവശ്യപ്പെട്ടതനുസരിച്ച് സ്വന്തം കുഞ്ഞിനോട് സൗത്ത് വെയ്ൽസിലെ ഒരമ്മ ചെയ്തത് ഇങ്ങനെ

നോനില തെറ്റിയ അമ്മ നാലുവയസ്സുള്ള മകളെ ബാത്ത്ടബ്ബിൽ മുക്കിക്കൊന്നശേഷം മൃതദേഹം കത്തിച്ച് പൂന്തോട്ടത്തിലെ കോഫി ടേബിളിന് കീഴിൽ പൊതിഞ്ഞുസൂക്ഷിച്ചു. മാലാഖയെ കാണാൻ പോവുകയാണെന്നു പറഞ്ഞാണ് കുഞ്ഞിനെ കാർലി ആൻ ഹാരിസ് എന്ന 38-കാരി കൊന്നത്. സ്വർഗത്തിൽവെച്ച് വീണ്ടും കാണാമെന്നും അവർ കുഞ്ഞിനോട് പറഞ്ഞുവെന്നും പൊലീസ് വ്യക്തമാക്കി.

അമേലി ബ്രൂക്ക് ഹാരിസ് എന്ന നാലുവയസ്സുകാരിയാണ് സ്വന്തം അമ്മയാൽ ക്രൂരമായി കൊലചെയ്യപ്പെട്ടത്. ബാത്ത്ടബ്ബിൽനിന്ന് പുറതത്തെടുത്തശേഷം ടോയ്‌ലറ്റ് പേപ്പറിൽ പൊതിഞ്ഞ മൃതദേഹം കത്തിക്കുകയായിരുന്നു. പൊള്ളലേറ്റ ശരീരം ഒരു ഷീറ്റിൽ പൊതിഞ്ഞ് മേശയ്ക്കടിയിൽ സൂക്ഷിച്ചു. വിവരമറിഞ്ഞെത്തിയ പൊലീസാണ് മൃതദേഹം മേശയ്ക്കടിയിൽനിന്ന് കണ്ടെത്തിയത്.

ദൈവത്തോടുള്ള വിശ്വാസം തെളിയിക്കാനാണ് താനിങ്ങനെ ചെയ്തതെന്ന് കാർലി പൊലീസിനോട് പറഞ്ഞു. മകൾ മാലാഖയെ കാണാൻ പോയിരിക്കകുയാണെന്നും രണ്ടുദിവസത്തിനുശേഷം തിരിച്ചവരുമെന്നും മാലാഖമാർ പറഞ്ഞിട്ടാണ് താനിങ്ങനെ ചെയ്തതെന്നും അവർ പൊലീസിനോട് പറഞ്ഞു.

ജൂണിലാണ് സംഭവം. കാർലിയുടെ 17 വയസ്സുള്ള മൂത്തമകൻ രാത്രി വീട്ടിലെത്തിയപ്പോൾ 11 വയസ്സുള്ള അനുജൻ വീട്ടിലെ സെറ്റിയിലിരുന്ന് കരയുന്നതാണ് കണ്ടത്. പുറത്തേക്കുപോകരുതെന്ന് ഇളയകുട്ടി പേടിയോടെ പറഞ്ഞു. അമേലി സ്വർഗത്തിലേക്ക് പോയിരിക്കുകയാണെന്നും ഞായറാഴ്ച തിരിച്ചുവരുമെന്നും കാർലി പറയുന്നതുകൂടി കേട്ടതോടെ മൂത്ത കുട്ടിക്ക് സംശയം തോന്നി.

ഉടൻതന്നെ പുറത്തിറങ്ങി നോക്കിയ ഇയാൾ, മേശയ്ക്കടിയിൽ ബ്ലാങ്കറ്റ് ചുരുട്ടിവെച്ചിരിക്കുന്നതുകണ്ടു. ബ്ലാങ്കറ്റ് തുറന്നുനോക്കിയപ്പോൾ കരിഞ്ഞൊരു കാൽ കണ്ടതോടെ അവൻ പേടിച്ചുനിലവിളിച്ചു. ഇതുകേട്ട് അയൽക്കാർ പൊലീസിനെ വിളിക്കുകയായിരുന്നു. കുഞ്ഞിനെ കൊലപ്പെടുത്തിയ കാര്യം കോടതിയിൽ വിവരിക്കുമ്പോൾ, അതുകേട്ടുനിൽക്കാനാവാതെ ജഡ്ജി പത്തുമിനിറ്റ് നേരത്തേക്ക് കോടതി പിരിയുക പോലും ചെയ്തു.

തന്നോട് ദൈവം പറഞ്ഞിട്ടാണ് താനങ്ങനെ ചെയ്തതെന്ന വാദത്തിൽ ഉറച്ചുനിൽക്കുകയാണ് കാർലി കോടതിയിലും ചെയ്തത്. ദൈവത്തോടുള്ള വിശ്വാസം തെളിയിക്കുന്നതിനായാണ് താനത് ചെയ്തതെന്നും അവർ പറഞ്ഞു. കൊല്ലപ്പെടുംമുമ്പ് അമേലിയുടെ നേർത്ത കരച്ചിൽ കേട്ടിരുന്നതായി അയൽക്കാരി മേഗൻ ഗ്രിഫിത്ത് പൊലീസിനോട് പറഞ്ഞു. പിന്നീട് കാർലി പൂന്തോട്ടത്തിൽ കൈകളുയർത്തി എന്തൊക്കെയോ വിളിച്ചുപറയുന്നതായും കണ്ടുവെന്നും അവർ മൊഴി നൽകി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP