Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ജെന്നിഫർ ലോറൻസിന്റെ കൂടെ താൻ കിടന്നിട്ടുണ്ടെന്ന് അവകാശപ്പെട്ട് മറ്റൊരു നടിയുടെ മേലെ സ്വയംഭോഗം നടത്തുകയും ബലാത്സംഗം ചെയ്തും ഹാർവീ വെയ്ൻസ്റ്റീൻ; ലോകത്തെ ഞെട്ടിച്ച മീടു ക്യാമ്പെയിന് തുടക്കമിട്ട വില്ലനായ സിനിമാക്കാരനെതിരേ പുതിയ ആരോപണങ്ങൾ സജീവം; ആ ഗതികേട് തനിക്കില്ലെന്ന് പറഞ്ഞ് ഹോളിവുഡ് സുന്ദരി

ജെന്നിഫർ ലോറൻസിന്റെ കൂടെ താൻ കിടന്നിട്ടുണ്ടെന്ന് അവകാശപ്പെട്ട് മറ്റൊരു നടിയുടെ മേലെ സ്വയംഭോഗം നടത്തുകയും ബലാത്സംഗം ചെയ്തും ഹാർവീ വെയ്ൻസ്റ്റീൻ; ലോകത്തെ ഞെട്ടിച്ച മീടു ക്യാമ്പെയിന് തുടക്കമിട്ട വില്ലനായ സിനിമാക്കാരനെതിരേ പുതിയ ആരോപണങ്ങൾ സജീവം; ആ ഗതികേട് തനിക്കില്ലെന്ന് പറഞ്ഞ് ഹോളിവുഡ് സുന്ദരി

ഹോളിവുഡിൽ ഏറ്റവുമധികം മീടു ആരോപണങ്ങൾ നേരിടേണ്ടിവന്ന ഹാർവി വെയ്ൻസ്റ്റീനെതിരെ വീണ്ടുമൊരു യുവതികൂടി രംഗത്ത്. ബാത്ത്‌റൂമിൽവെച്ച് വെയ്ൻസ്റ്റീൻ തന്റെ ദേഹത്തേക്ക് സ്വയം ഭോഗം ചെയ്തുവെന്നും നിർബന്ധിച്ച് ഓറൽ സെക്‌സ് ചെയ്യിച്ചുവെന്നുമാണ് നടിയുടെ ആരോപണം. പ്രശസ്ത താരം ജെന്നിഫർ ലോപ്പസുമായിപോലും താൻ കിടക്കപങ്കിട്ടിട്ടുണ്ടെന്ന അവകാശവാദവും വെയ്ൻസ്റ്റീൻ നടത്തിയിരുന്നുവെന്ന് യുവതി പറയുന്നു.

വെയ്ൻസ്റ്റീനതിരേ നിയമനടപടികൾക്കൊരുങ്ങുകയാണ് ജെയ്ൻ ഡോയ് എന്ന വിളിപ്പേരുള്ള ഈ യുവതി. 2013-ൽ ഉട്ടായിൽനന്ന സൺഡാൻസ് ഫിലിം ഫെസ്റ്റിവലിനിടെയും ഒരുമാസത്തിനുശേഷം ന്യുയോർക്ക് സിറ്റിയിൽവെച്ചുമാണ് വെയ്ൻസ്റ്റീൻ തന്നോട് ലൈംഗികാതിക്രമം നടത്തിയതെന്ന് ഇവരുടെ പരാതിയിൽ പറയുന്നു. സിനിമയിൽ അവസരങ്ങൾ തേടുകയായിരുന്നു അന്ന് ജെയ്ൻ. ഫിലിം ഫെസ്റ്റിവലിനിടെ വാൽഡോർഫ് അസ്റ്റോറിയ എന്ന പഞ്ചനക്ഷത്ര ഹോട്ടലിൽ ഒരു യോഗത്തിൽവച്ചാണ് വെയ്ൻസ്റ്റീനെ കണ്ടതെന്നും പരാതിയിൽ പറയുന്നു.

യോഗത്തിനിടെ ബാത്ത്‌റൂമിൽ പോയ ജെയ്‌നെ അവിടെയെത്തിയ വെയ്ൻസ്റ്റീൻ കടന്നാക്രമിക്കുകയായിരുന്നു. തന്റെ മുന്നിൽവെച്ച് സ്വയംഭോഗം ചെയ്ത വെയ്ൻസ്റ്റീൻ ലൈംഗികച്ചുവയോടെ സംസാരിച്ചുവെന്നും പരാതിയിൽ പറയുന്നു. പിന്നീട് തനിക്ക് പല സിനിമകളിലേക്കും അവസരം വാഗ്ദാനം ചെയ്ത വെയ്ൻസ്റ്റീൻ, വാംപയർ അക്കാദമിയെന്ന സിനിമയിലെ ഒരു കഥാപാത്രത്തെക്കുറിച്ച് ചർച്ച ചെയ്യാൻ ന്യുയോർക്കിലെ ഒരു ഹോട്ടലിലേക്ക് ക്ഷണിക്കുകയായിരുന്നു.

അവിടെവെച്ച് തന്നെക്കൊണ്ട് ബലമായി ഓറൽ സെക്‌സ് ചെയ്യിച്ചുവെന്നും പരാതിയിൽ പറയുന്നു. താൻ ജെന്നിഫർ ലോറൻസിനൊപ്പം കിടന്നിട്ടുണ്ടെന്നും അവർക്കിപ്പോൾ ഓസ്‌കർ അവാർഡ് ലഭിച്ചുവെന്നും ഇയാൾ അവകാശപ്പെട്ടതായും ജെയ്‌നിന്റെ പരാതിയിൽ പറയുന്നു. എന്നാൽ, ഇത് ജെന്നിഫർ ലോറൻസ് നിഷേധിച്ചു. ഹാർവിയുടെ കെണിയിൽ കുടുങ്ങിയ എല്ലാവരോടും സഹതാപമുണ്ടെന്ന് പറഞ്ഞ ജെന്നിഫർ, തനിക്കാ ഗതികേട് വന്നിട്ടില്ലെന്നും വ്യക്തമാക്കി.

ഹാർവി വെയ്ൻസ്റ്റീനെതിരായ ലൈംഗികാരോപണത്തോടെയാണ് ലോകത്ത് മീടൂ ക്യാമ്പെയിന് തുടക്കമാകുന്നത്. പിന്നീട് ഒട്ടേറെ യുവതികൾ തൊഴിലിടത്ത് നേരിടേണ്ടിവന്ന പീഡനങ്ങൾ തുറന്നുപറഞ്ഞ് രംഗത്തുവരികയായിരുന്നു. ഹോളിവുഡിൽ പല പ്രമുഖരുടെയും മുഖംമൂടികൾ ഇതോടെ അഴിഞ്ഞിവീഴുകയും ചെയ്തിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP