Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ക്രിസ്മസിന് ഒരാഴ്ച ബാക്കിനിൽക്കെ, മദ്യപിച്ച് തെരുവിലുറങ്ങുന്നവരുടെ എണ്ണം പെരുകി; വസ്ത്രം പോലും നഷ്ടപ്പെട്ട് തെരുവിൽ വീണുപോകുന്നവരിൽ ഒട്ടേറെ യുവതികളും; പരസ്യമായി കോപ്രായങ്ങൾ കാട്ടി ബ്രിട്ടീഷ് യുവത്വം

ക്രിസ്മസിന് ഒരാഴ്ച ബാക്കിനിൽക്കെ, മദ്യപിച്ച് തെരുവിലുറങ്ങുന്നവരുടെ എണ്ണം പെരുകി; വസ്ത്രം പോലും നഷ്ടപ്പെട്ട് തെരുവിൽ വീണുപോകുന്നവരിൽ ഒട്ടേറെ യുവതികളും; പരസ്യമായി കോപ്രായങ്ങൾ കാട്ടി ബ്രിട്ടീഷ് യുവത്വം

ക്രിസ്മസ് ബ്രി്ട്ടനിൽ ആഘോഷത്തിന്റെ കാലമാണ്. ആടിയും പാടിയും തെരുവിൽ കൂത്താടിയും അവരാഘോഷിക്കുന്നു. ക്രിസ്മസിന് മുമ്പുള്ള അവസാന വെള്ളിയാഴ്ച അവർ വീക്കെൻഡിനെ സ്വാഗതം ചെയ്തത് നിലയ്ക്കാത്ത ആഘോഷങ്ങളുടെ മറ്റൊരു രാവാണ് സമ്മാനിച്ചത്. മാഞ്ചസ്റ്ററിലും ന്യൂകാസിലിലും ബർ്മ്മിങ്ങാമിലും ലിവർപൂളിലുമൊക്കെ കുടിച്ച് ബോധമില്ലാതെ തെരുവിൽ കിടന്നവരേറെയാണ്. ആഘോഷം സംഘർഷത്തിലേക്ക് പോകാതിരിക്കാൻ സദാ ജാഗ്രതയോടെ പൊലീസുമുണ്ടായിരുന്നു.

ബാറുകളും ക്ലബ്ബുകളും പബ്ബുകളുമായിരുന്നു ആഘോഷത്തിന്റെ കേന്ദ്രങ്ങൾ. ക്രിസ്മസ് ഫാൻസി ഡ്രസ്സിൽ പലരും വന്നപ്പോൾ ചിലർ കുടിച്ചുകൂത്താടി തുണിപോലും ഇല്ലാത്ത അവസ്ഥയിലായിരുന്നു. മദ്യപിച്ച് അബോധാവസ്ഥയിലായ യുവതികളും യുവാക്കളും തെരുവിൽ ഛർദിച്ചുകിടക്കുന്നതും കാണാമായിരുന്നു. ചിലർ അനങ്ങാൻ പോലുമാവാത്ത അവസ്ഥയിൽ തെരുവിൽത്തന്നെ കിടന്നു. ഇവരെ പാരമെഡിക്കൽ വിഭാഗവും പൊലീസുകാരും സഹായിക്കുകയും ചെയ്തു.

ക്രിസ്മസിന് മുമ്പുള്ള അവസാന വീക്കെൻഡിനെ സ്വാഗതം ചെയ്യുന്നതിനായി വിവിധ പരിപാടികളാണ് നഗരങ്ങളിൽ ഒരുക്കിയിരുന്നത്. സാന്റയുടെ വസ്ത്രമണിഞ്ഞ പരേഡുകളായിരുന്നു പ്രധാനം. ക്രിസ്മസ് വസ്ത്രങ്ങളണിഞ്ഞവരായിരുന്നു ബാറുകളിലേറെയും. കഴിഞ്ഞയാഴ്ച നടന്ന സമാനമായ പരിപാടിയിൽ പലയിടത്തും യുവാക്കൾ ഏറ്റുമുട്ടിയിരുന്നു. ഇതിന്റെയടിസ്ഥാനത്തിൽ കനത്ത പൊലീസ് നിരീക്ഷണം ഏർപ്പെടുത്തിയിരുന്നു. സമാധാനപരമായിരുന്നു ആഘോഷങ്ങളെല്ലാം.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP