Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സുന്ദരികളായ പെൺകുട്ടികൾക്കൊപ്പം ലോകം മുഴുവൻ കറങ്ങും; യാട്ടുകളിലും വിമാനങ്ങളിലും ജീവിതം അടിച്ച് പൊളിക്കും; ആഡംബരത്തിന്റെ അവസാന വാക്കായി നിറയും; 60 വർഷമായിട്ടും പട്ടിണി മാറാത്ത ക്യൂബയിൽ വിപ്ലവാചാര്യനായ ഫിഡൽ കാസ്ട്രോയുടെ കൊച്ചുമകന്റെ ജീവിതം ഇങ്ങനെ

സുന്ദരികളായ പെൺകുട്ടികൾക്കൊപ്പം ലോകം മുഴുവൻ കറങ്ങും; യാട്ടുകളിലും വിമാനങ്ങളിലും ജീവിതം അടിച്ച് പൊളിക്കും; ആഡംബരത്തിന്റെ അവസാന വാക്കായി നിറയും; 60 വർഷമായിട്ടും പട്ടിണി മാറാത്ത ക്യൂബയിൽ വിപ്ലവാചാര്യനായ ഫിഡൽ കാസ്ട്രോയുടെ കൊച്ചുമകന്റെ ജീവിതം ഇങ്ങനെ

ന്റെ ജീവിതം കമ്മ്യൂണിസത്തിനും ക്യൂബയ്ക്കുമായി ഉഴിഞ്ഞ് വച്ച ലോകം കണ്ട എക്കാലത്തെയും വിപ്ലവനായകൻ ഫിഡൽ കാസ്ട്രോയുടെ കൊച്ചുമകനായ ടോണി കാസ്ട്രോയുടെ അത്യാഢംബരജീവിതം നയിക്കുന്നുവെന്ന് റിപ്പോർട്ട്. കുടുംബത്തിന്റെ സമ്പത്ത് പ്രദർശിപ്പിക്കുന്ന വിധത്തിൽ കാമുകിമാരോടൊത്ത് അടിച്ച് പൊളിച്ച് ജീവിച്ച് ലോകം ചുറ്റുകയാണ് ടോണി കാസ്ട്രോ. സുന്ദരികളായ പെൺകുട്ടികൾക്കൊപ്പമാണ് ടോണി യാട്ടുകളിലും വിമാനങ്ങളിലും അടിച്ച് പൊളിച്ച് കറങ്ങുന്നത്. ചുരുക്കിപ്പറഞ്ഞാൽ ആഡംബരത്തിന്റെ അവസാനവാക്കായി മാറിയിരിക്കുകയാണ് ടോണിയുടെ ജീവിതമിപ്പോൾ. 60 വർഷമായിട്ടും പട്ടിണി മാറാത്ത ക്യൂബയിൽ വിപ്ലവാചാര്യനായ ഫിഡലിന്റെ കൊച്ചുമകന്റെ ജീവിതം പരക്കെ വിമർശിക്കപ്പെടുകയാണ്.

ടോണിയുടെ ആഡംബര ജീവിതം പ്രദർശിപ്പിക്കപ്പെടുന്ന ഫോട്ടോകൾ ഇൻസ്റ്റാഗ്രാമിലൂടെയാണ് പുറത്ത് വന്നിരിക്കുന്നത്. സൗത്ത് ഫ്ലോറിഡ കേന്ദ്രീകരികരിച്ച് പ്രവർത്തിക്കുന്നവയും മീഡിയ ഔട്ട്ലെറ്റുകളാണ് ടോണിയുടെ ആഡംബര ജീവിതം പുറത്ത് വിട്ടിരിക്കുന്നത്. ഇവിടുത്തെ ക്യൂബൻ സമൂഹങ്ങളിൽ പെട്ട നിരവധി പ്രേക്ഷകരും വായനക്കാരും തങ്ങളുടെ വിപ്ലവാചാര്യന്റെ കൊച്ചുമകന്റെ അടിപൊളി ജീവിതം കണ്ട് ഞെട്ടിത്തരിച്ചിരിക്കുകാണിപ്പോൾ. ബാർസലോണ, സ്പെയിൻ, മെക്സിക്കോ തുടങ്ങിയിടങ്ങളിലെ തന്റെ അടിച്ച് പൊളി ടൂറുകളുടെ ചിത്രങ്ങളാണ് ടോണി പുറത്ത് വിട്ടിരിക്കുന്നത്.

തന്റെ പിതാമഹനായ ഫിഡൽ നയിച്ച ക്യൂബൻ വിപ്ലവത്തിന്റെ 60ാം വാർഷികം ആഘോഷിക്കുന്ന വേളയിലാണ് ടോണിയുടെ ഇത്തരത്തിലുള്ള ജീവിതം വെളിപ്പെട്ടിരിക്കുന്നതെന്നത് വിരോധാഭാസമാണ്. ആ വിപ്ലവത്തിന് ശേഷം 2016ൽ മരിക്കുന്നതിന് മുമ്പ് വരെ ഫിഡലായിരുന്നു ക്യൂബയെ അടക്കി വാണിരുന്നത്. ടോണിയുടെ പബ്ലിക്ക് ഇൻസ്റ്റാഗ്രാം അക്കൗണ്ട് നിലവിൽ പ്രൈവറ്റായിരിക്കുകയാണ്. നിരവധി ഫോളോവേഴ്സാണ് ടോണിയുടെ ലോകം ചുറ്റൽ കണ്ട് അന്തം വിട്ട് നിൽക്കുന്നത്. വിപ്ലവനായകന്റെ ഈ കറക്കത്തെ നിശിതമായി വിമർശിച്ച് നിരവധി പേരാണ് സോഷ്യൽ മീഡിയയിലൂടെയും അല്ലാതെയും രംഗത്തെത്തിയിരിക്കുന്നത്.

ഫിഡലിന്റെ കുടുംബാംഗങ്ങൾ ഏത് തരത്തിലുള്ള ജീവിതമാണ് നയിക്കുന്നതെന്നത് നാളിതുവരെ രഹസ്യമായിരുന്നു. ഇൻസ്റ്റാഗ്രാമിൽ സജീവമായ 20 കാരനായ ടോണിയുടെ ജീവിതവും അത്ര പരസ്യമായിരുന്നില്ല. എന്നാൽ മിയാമി ഹെറാൾഡും മറ്റ് മാധ്യമസ്ഥാപനങ്ങളുമാണ് ഇപ്പോൾ ടോണിയുടെ ആഡംബര ജീവിതത്തിന്റെ ഫോട്ടോകൾ പൊക്കിക്കൊണ്ട് വന്ന് ഇദ്ദേഹത്തിന്റെ ആഡംബര ജീവിതം ലോകത്തെ അറിയിച്ചിരിക്കുന്നത്. ക്യൂബയിൽ ഇന്നും ഭക്ഷണത്തിനും മറ്റ് അടിസ്ഥാന ആവശ്യങ്ങൾക്കും ബുദ്ധിമുട്ട് അനുഭവിക്കുമ്പോഴാണ് ടോണി ഇത്തരത്തിൽ അടിച്ച് പൊളിച്ച് ജീവിക്കുന്നതെന്നാണ് നിരവധി പേർ വിമർശിച്ചിരിക്കുന്നത്.

തന്റെ അമ്മ ലിസെറ്റെ ഉല്ലോയയുമൊത്ത് ഒരു മീൽസ് കഴിച്ചതിന് ശേഷം ഹവാനയിൽ ആഡംബരരീതിയിൽ രാത്ര സഞ്ചാരം നടത്തുന്ന ചിത്രങ്ങൾ ടോണി പങ്ക് വച്ചിട്ടുണ്ട്. ഇതിന് പുറമെ തന്റെ ബിഎംഡബ്ല്യൂക്ക് ചാരി നിൽക്കുന്ന ഫോട്ടോകളും ടോണി പുറത്ത് വിട്ടിരിക്കുന്നു. കൂടാതെ വിവിധ രാജ്യങ്ങളിലെ ആഡംബര ഡെസ്റ്റിനേഷനുകളിൽ കറങ്ങുന്ന നിരവധി ഫോട്ടോകളും ഇദ്ദേഹം ഷെയർ ചെയ്തിരിക്കുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP