Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വടി കുത്തി വേച്ച് നടന്ന ഡിമെൻഷ്യ ബാധിച്ച വൃദ്ധൻ എതിരെ വന്ന 12 കാരിയെ കാട്ടിലേക്ക് തള്ളിയിട്ട് ബലാത്സംഗം ചെയ്തു; നാട്ടുകാർ പൊക്കിയപ്പോൾ സിബ് ഇടാൻ പോലും കഴിയാതെ കൈവിറച്ച ബലാത്സംഗ വീരന് കോടതിയിൽ എണീറ്റ് നിൽക്കാൻ പോലും പ്രയാസം

വടി കുത്തി വേച്ച് നടന്ന ഡിമെൻഷ്യ ബാധിച്ച വൃദ്ധൻ എതിരെ വന്ന 12 കാരിയെ കാട്ടിലേക്ക് തള്ളിയിട്ട് ബലാത്സംഗം ചെയ്തു; നാട്ടുകാർ പൊക്കിയപ്പോൾ സിബ് ഇടാൻ പോലും കഴിയാതെ കൈവിറച്ച ബലാത്സംഗ വീരന് കോടതിയിൽ എണീറ്റ് നിൽക്കാൻ പോലും പ്രയാസം

ലണ്ടൻ: 2017ൽ ഹളിന് സമീപത്ത് ബ്രാൻസ്ഹോമിനും സട്ടനും മധ്യേയുള്ള പാർക്കിനടുത്തെ കാട്ടിൽ വച്ച് 12 കാരിയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതിയായ 72കാരൻ ജോൺ പോട്സിന്റെ വിചാരണ ഹൾ ക്രൗൺ കോടതിയിൽ ആരംഭിച്ചു. വടി കുത്തി വേച്ച് നടന്ന ഡിമെൻഷ്യ ബാധിച്ച ഈ വൃദ്ധൻ എതിരെ വന്ന 12 കാരിയെ കാട്ടിലേക്ക് തള്ളിയിട്ട് ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നാണ് കോടതിക്ക് മുന്നിൽ ബോധിപ്പിക്കപ്പെട്ടിരിക്കുന്നത്. അന്ന് നാട്ടുകാർ പൊക്കിയപ്പോൾ സിബ് ഇടാൻ പോലും കഴിയാതെ കൈവിറച്ച ബലാത്സംഗ വീരന് ഇപ്പോൾ കോടതിയിൽ എണീറ്റ് നിൽക്കാൻ പോലും പ്രയാസം നേരിടുന്നുണ്ട്.

ഹളിന് സമീപത്ത് ബ്രാൻസ്ഹോമിനും സട്ടനും മധ്യേയുള്ള പാർക്കിൽ സൈക്കിളിൽ സഞ്ചരിച്ച് കൊണ്ടിരുന്ന പെൺകുട്ടിയെയായിരുന്നു പോട്സ് ആക്രമിച്ച് സമീപത്തെ കാട്ടിലിട്ട് പീഡിപ്പിച്ചിരുന്നത്. ഇത് കണ്ട് കൊണ്ട് വന്ന വഴിയാത്രക്കാർ വൃദ്ധന്റെ ആക്രമണത്തിൽ നിന്നും പെൺകുട്ടിയെ രക്ഷിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. പെൺകുട്ടിയെ ആക്രമിച്ച് വീഴ്‌ത്തിയ വൃദ്ധൻ തന്റെയും പെൺകുട്ടിയുടെയും ട്രൗസേർസ് വലിച്ച് താഴ്‌ത്തി കൃത്യം നിർവഹിക്കുകയായിരുന്നു. ഇതിലൂടെ കടന്ന് പോയ യാത്രക്കാർ കുറ്റിക്കാട്ടിൽ നിന്നും പെൺകുട്ടിയുടെ കരച്ചിൽ കേട്ട് ഓടിയെത്തി പെൺകുട്ടിയെ മോചിപ്പിക്കുകയായിരുന്നു.

ഇതിലൂടെ കാറിൽ കടന്ന് പോവുകയായിരുന്ന ഒരു സ്ത്രീയടക്കമുള്ളവർ രക്ഷിക്കാനെത്തിയവരിൽ ഉൾപ്പെടുന്നു. പീഡനത്തിന് ശേഷമുള്ള വൃദ്ധന്റെ വിക്രിയകൾ ഇവിടേക്ക് കുതിച്ചെത്തിയ ഒരു പറ്റം പേർ ക്യാമറയിൽ പകർത്തുകയും ചെയ്തിരുന്നു. തുടർന്ന് പൊലീസ് എത്തി പ്രതിയെ നാട്ടുകാർ കൈയോടെ കൈമാറുകയായിരുന്നു. ഇത് സംബന്ധിച്ച വീഡിയോ ഫേസ്‌ബുക്കിൽ പ്രചരിച്ചിരുന്നു. പീഡനത്തിന് ശേഷം വിറച്ച് വിറച്ച് ഒരു ബൈക്കിനടുത്തേക്ക് പോട്സ് നടക്കുന്നത് ഈ വീഡിയോയിൽ കാണാം. നടക്കുന്നതിനിടെ ഇയാൾ തന്റെ ബെൽറ്റ് മുറുക്കാൻ പാടുപെടുന്നുമുണ്ട്.

മറ്റ് നിരവധി പേർ ഒരു ചെറിയ ഗേറ്റിലൂടെ വൃദ്ധനടുത്തേക്ക് വരുന്നതും വീഡിയോയിൽ കാണാം. തന്റെ സുഹൃത്തിന്റെയോ അല്ലെങ്കിൽ ബന്ധുവിന്റെയോ വീട്ടിലേക്ക് പോകുന്നതിനിടയിലായിരുന്നു ഈ പെൺകുട്ടി പോട്സിന്റെ ആക്രമണത്തിന് വിധേയയായത്. തന്നെ കൂടെപ്പോകാൻ വൃദ്ധൻ നിർബന്ധിച്ചിരുന്നുവെന്നും തന്റെ സൈക്കിൾ വലിച്ചിഴച്ചിരുന്നുവെന്നും താനയാളെ തടയാൻ ശ്രമിച്ചിട്ടും സാധിച്ചില്ലെന്നും പെൺകുട്ടി വെളിപ്പെടുത്തിയിരുന്നു. വൃദ്ധൻ പെൺകുട്ടിയെ പീഡിപ്പിച്ചുവെന്നതിനുള്ള ഫോറൻസിക് തെളിവ് പെൺകുട്ടിയുടെ വസ്ത്രത്തിൽ നിന്നും ലഭിച്ചുവെന്നാണ് ജൂറി അംഗം വെളിപ്പെടുത്തുന്നത്.

തന്നെ വൃദ്ധൻ വായ പൊത്തിപ്പിടിച്ച് പീഡിപ്പിച്ചുവെന്ന് പെൺകുട്ടി പൊലീസിനോട് വെളിപ്പെടുത്തുകയും ചെയ്തിരുന്നുവെന്ന് കോടതിയിൽ എടുത്ത് കാട്ടപ്പെട്ടിട്ടുണ്ട്. വിചാരണക്ക് എത്തിയപ്പോൾ എഴുന്നേറ്റ് നിൽക്കാൻ പോലും ശേഷിയില്ലാത്ത പോട്സിനെ മെന്റൽ ഹെൽത്ത് ആക്ട് പ്രകാരമാണ് നടപടിയെടുത്തിരിക്കുന്നത്. അതായത് പ്രതിയുടെ ശാരീരികവും മാനസികവുമായ അവസ്ഥ പരിഗണിച്ച് മെന്റൽ ഹെൽത്ത് ആക്ടിലെ സെക്ഷൻ 37 പ്രകാരം സുരക്ഷിതമായ ഒരു ഹോസ്പിറ്റലിൽ പോട്സിനെ തടവിൽ വയ്ക്കാനാണ് വിധിയുണ്ടായിരിക്കുന്നത്. ആരോപിക്കപ്പെട്ട നാല് കുററങ്ങളിൽ മൂന്നും പോട്സ് ചെയ്തുവെന്ന് കോടതി കണ്ടെത്തിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP