Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഗാത്വിക്കിനെ രണ്ട് ദിവസം പൂട്ടിച്ച ഡ്രോണിനെ ഹീത്രോവിലും കണ്ടു; ഒരു റൺവേ ഒന്നര മണിക്കൂർ അടച്ചു; വിശദാംശങ്ങൾ പുറത്ത് വിടാതെ ബ്രിട്ടീഷ് പൊലീസ്

ഗാത്വിക്കിനെ രണ്ട് ദിവസം പൂട്ടിച്ച ഡ്രോണിനെ ഹീത്രോവിലും കണ്ടു; ഒരു റൺവേ ഒന്നര മണിക്കൂർ അടച്ചു; വിശദാംശങ്ങൾ പുറത്ത് വിടാതെ ബ്രിട്ടീഷ് പൊലീസ്

ലണ്ടൻ: ക്രിസ്മസിനോട് അടുപ്പിച്ച് ഗാത്വിക് എയർപോർട്ടിനെ രണ്ട് ദിവസം പൂട്ടിച്ച ഡ്രോണിനെ ഹീത്രോ എയർപോർട്ടിലും ഇന്നലെ കണ്ടുവെന്ന് പൊലീസ് സ്ഥിരീകരിച്ചുവെന്ന് റിപ്പോർട്ട്. ഇതിനെ തുടർന്ന് സൈന്യത്തിന്റെ സഹായം തേടിയെന്നാണ് സൂചന. എന്നാൽ ഈ സംഭവത്തിന്റെ വിശദാംശങ്ങൾ പൊലീസ് പുറത്ത് വിട്ടിട്ടില്ല. ഇക്കാരണത്താൽ ഹീത്രോവിൽ നിന്നും വിമാനം കയറാനും ഇറങ്ങാനും പോവുന്നവർ കരുതൽ എടുത്താൽ നന്നായിരിക്കം.ഹീത്രോവിൽ ഡ്രോണിന്റെ ഉപദ്രവം മൂലം നോർത്ത് റൺവേ ഒന്നര മണിക്കൂർ അടച്ചുവെന്നും വെളിപ്പെട്ടിട്ടുണ്ട്.

പൊലീസ് ഓഫീസർമാർ ഹീത്രോ റൺവേയിൽ ഡ്രോണിനെ കണ്ടുവെന്ന കാര്യം സ്‌കോട്ട്ലൻഡ് യാർഡാണ് സ്ഥിരീകരിച്ചിരിക്കുന്നത്. ഗാത്വിക്കിൽ സംഭവിച്ചത് പോലുള്ള ഡ്രോൺ പ്രശ്നമുണ്ടാകാതിരിക്കാൻ എന്തെങ്കിലും നടപടികൾ സ്വീകരിച്ചുവോ എന്ന കാര്യം പൊലീസ് വെളിപ്പെടുത്തിയിട്ടില്ല. ഇന്നലെ വൈകുന്നേരം ഏതാണ്ട് 5.05ന് ഡ്രോൺ പ്രത്യക്ഷപ്പെട്ടതിന് ശേഷം യൂറോപ്പിലെ ഏറ്റവും വലിയ എയർപോർട്ടായ ഹീത്രോവിൽ നിന്നും പുറപ്പെടേണ്ടിയിരുന്ന വിമാനങ്ങൾ ഏതാണ്ട് 90 മിനുറ്റോളം വൈകിയായിരുന്നു പറന്നിരുന്നത്.ദിവസത്തിലെ ഏറ്റവും തിരക്ക് പിടിച്ച സമയത്താണിത് സംഭവിച്ചിരിക്കുന്നതെന്നത് ബുദ്ധിമുട്ടുകൾ വർധിപ്പിക്കുകയും ചെയ്തിരുന്നു.

ഈ സംഭവത്തെ തുടർന്ന് ഏതാണ്ട് 40 വിമാനങ്ങൾ വൈകി പറന്നിരന്നുവെന്നാണ് റിപ്പോർട്ട്.ഇതിൽ തങ്ങൾക്കുള്ള അരിശം യാത്രക്കാർ സോഷ്യൽ മീഡിയയിലൂടെ പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.സംഭവത്തെ തുടർന്ന് സൈന്യത്തിന്റെ സഹായം തേടിയിരുന്നുവെന്നാണ് സ്‌കോട്ട്ലൻഡ് യാർഡ് പറയുന്നത്. എന്നാൽ ഇതിന്റെ വിശദാംശങ്ങളൊന്നും പുറത്ത് വിട്ടിട്ടുമില്ല. മില്യൺ കണക്കിന് പൗണ്ട് വില വരുന്ന മിലിട്ടറി ഗ്രേഡിലുള്ള ആന്റി-ഡ്രോൺ എക്യുപ്മെന്റിനായി ഓർഡർ ചെയ്തിട്ടുണ്ടെന്ന് കഴിഞ്ഞ രാത്രി ഹീത്രോ എയർപോർട്ട് സ്ഥിരീകരിച്ചിരുന്നു. എന്നാൽ ഇത് എയർപോർട്ടിൽ സ്ഥാപിച്ചുവോയെന്ന കാര്യം സ്ഥിരീകരിച്ചിട്ടുമില്ല.

ഗാത്വിക്കിൽ ഡ്രോൺ പറന്ന് ബുദ്ധിമുട്ട് സൃഷ്ടിച്ചതിനെ തുടർന്ന് സ്ഥാപിച്ച എക്യുപ്മെന്റ് ആവശ്യമാണെങ്കിൽ ഹിത്രോവിലും സ്ഥാപിക്കാൻ മിലിട്ടറി തയ്യാറെടുക്കുന്നുവെന്നാണ് ട്രാൻസ്പോർട്ട് സെക്രട്ടറി ക്രിസ് ഗ്രെയ്ലിങ് പ്രതികരിച്ചിരിക്കുന്നത്. ഗാത്വിക്കിൽ ക്രിസ്മസിനോട് അടുപ്പിച്ച ദിവസങ്ങളിൽ ഇത്തരത്തിൽ ഭീഷണി സൃഷ്ടിച്ച് കൊണ്ട് ഡ്രോൺ പറന്നതിനെ തുടർന്ന് 1000ത്തോളം വിമാനങ്ങളെയും ഒന്നരലക്ഷത്തിനടുത്ത് യാത്രക്കാരെയും ബാധിച്ചിരുന്നു.

ഇതിനെ തുടർന്ന് ഇവിടെ ആന്റി-ഡ്രോൺ മിസൈലുകളും ഡിറ്റെക്ടറുകളും സ്ഥാപിക്കുമെന്ന വാഗ്ദാനം ഉയരുകയും ചെയ്തിരുന്നു. ഇസ്രയേലി നിർമ്മിത ഡ്രോൺ ഡോം അടക്കമുള്ളവ ഡ്രോണുകളെ പ്രതിരോധിക്കാനായി സ്ഥാപിക്കുന്നതിനുള്ള നീക്കം നടക്കുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP