Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കാറിൽ ഉരസിയതിനെ ചൊല്ലിയുള്ള തർക്കം; 14 കാരനായ മോപ്പെഡ് ഡ്രൈവറെ കുത്തി കൊന്ന് കാറിൽ സഞ്ചരിച്ചിരുന്നവർ; ലണ്ടനിൽ പുതു വർഷത്തിലും കൊലപാതകങ്ങൾ പുത്തരിയല്ല

കാറിൽ ഉരസിയതിനെ ചൊല്ലിയുള്ള തർക്കം; 14 കാരനായ മോപ്പെഡ് ഡ്രൈവറെ കുത്തി കൊന്ന് കാറിൽ സഞ്ചരിച്ചിരുന്നവർ; ലണ്ടനിൽ പുതു വർഷത്തിലും കൊലപാതകങ്ങൾ പുത്തരിയല്ല

ന്നലെ വൈകുന്നേരം നോർത്ത് ഈസ്റ്റ് ലണ്ടനിലെ വാൽത്താം ഫോറസ്റ്റിലുള്ള ബിക്ക്ലെ റോഡിൽ 14 കാരനായ മോപ്പെഡ് യാത്രക്കാരനെ കാർ യാത്രക്കാർ കുത്തിക്കൊന്നു. കൗമാരക്കാരന്റെ മോപ്പെഡ് തങ്ങളുടെ കാറിൽ ഉരസിയതിനെ തുടർന്നുള്ള തർക്കത്തിനെ തുടർന്നായിരുന്നു കാർ യാത്രക്കാർ 14 കാരനെ വക വരുത്തിയത്. ലണ്ടനിൽ പുതുവർഷത്തിലും കൊലപാതകങ്ങൾ പുത്തരിയല്ലെന്നാണീ സംഭവം സൂചിപ്പിക്കുന്നത്. സംഭവത്തെ തുടർന്ന് വൈകുന്നേരം 6.30ന് മുമ്പ് ബിക്ക്ലെ റോഡിലേക്ക് പൊലീസിനെ വിളിച്ച് വരുത്തിയിരുന്നു.

ആദ്യം ഇതൊരു കൂട്ടിയിടിയാണെന്നായിരുന്നു പൊലീസ് കണക്ക് കൂട്ടിയിരുന്നത്. എന്നാൽ പിന്നീടാണ് ഇത് കത്തിക്കുത്തുകൊലപാതകമാണെന്ന ചുരുളഴിഞ്ഞത്. കത്തിക്കുത്തേറ്റ 14കാരനെ രക്ഷിക്കാൻ പാരാമെഡിക്സ് കിണഞ്ഞ് പരിശ്രമിച്ചുവെങ്കിലും 7.09ഓടെ മരിക്കുകയായിരുന്നു. കത്തി കൊണ്ടുള്ള കുത്തേറ്റ് കൗമാരക്കാരനുണ്ടായ മുറിവ് വളരെ ആഴത്തിലുള്ളതായിരുന്നുവെന്നാണ് ദൃക്സാക്ഷികൾ വെളിപ്പെടുത്തുന്നത്. കാറിൽ മോപ്പെഡ് തട്ടിയതിനെ തുടർന്ന് കാറിൽ നിന്നും പുറത്തിറങ്ങിയ മൂന്ന് പുരുഷന്മാർ 14 കാരനുമായി വാഗ്വാദത്തിൽ ഏർപ്പെടുകയും തുടർന്ന് തർക്കത്തിനൊടുവിൽ കൗമാരക്കാരനെ കത്തിയെടുത്ത് കുത്തി കാറിൽ കയറി സ്ഥലം വിടുകയായിരുന്നുവെന്നുമാണ് പൊലീസ് പറയുന്നത്.

മരിച്ചയാളുടെ നെക്സ്റ്റ് ഓഫ് കിന്നിനെ വിവരം അറിയിച്ചിട്ടുണ്ടെന്നാണ് മെട്രൊപൊളിറ്റൻ പൊലീസ് വക്താവ് പറയുന്നത്. ഹൊമിഡിക് ആൻഡ് മേജർ ക്രൈം ടീമിനെ വിവരം അറിയിക്കുകയും ചെയ്തിരുന്നു. ഇതുവരെ പ്രസ്തുത സംഭവത്തിൽ അറസ്റ്റൊന്നും നടന്നിട്ടില്ലെന്നും കേസ് അന്വേഷണം തുടരുന്നുവെന്നുമാണ് പൊലീസ് പറയുന്നത്. മരിച്ചയാളുടെ പുറക് വശത്ത് രണ്ടോ മൂന്നോ പ്രാവശ്യം കുത്തിയതിന് സമാനമായ അടയാളമുണ്ടായിരുന്നുവെന്നാണ് ദൃക്സാക്ഷികൾ വെളിപ്പെടുത്തുന്നത്. ഇവിടെ ബ്യൂമോണ്ട് ക്രൂ, അവരുടെ എതിരാളികളായ ഒലിവർ ക്ലോസ് പോലുള്ള പ്രാദേശിക ഗ്യാംഗുകൾ പ്രശ്നങ്ങളുണ്ടാക്കുന്നത് പതിവാണെന്നാണ് ഇവിടെ താമസിക്കുന്ന ഒരാൾ വെളിപ്പെടുത്തിയിരിക്കുന്നത്.

കുത്തേറ്റ കൗമാരക്കാരൻ ബോധരഹിതനായി നിലം പതിക്കുകയും ഹെൽമറ്റ് പത്ത് മീറ്ററോളം അകലേക്ക് തെറിച്ച് പോവുകയും ചെയ്തിരുന്നുവെന്നും വെളിപ്പെടുത്തലുകളുണ്ട്. ഒറ്റ നോട്ടത്തിൽ ഇതൊരു അപകടമാണെന്നാണ് ആർക്കും തോന്നുകയെന്നാണ് നാട്ടുകാർ പറയുന്നത്. കത്തി കൊണ്ട് കുത്തുന്നതിന് മുമ്പ് കാറിലുള്ളവർ കൗമാരക്കാരനെ അടിക്കുകയും ചെയ്തിരുന്നു. കേസ് അന്വേഷണം നിലവിൽ പ്രാഥമിക ഘട്ടത്തിലാണ്. ഫോറൻസിക് ടീമുകൾ സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുമുണ്ട്. ഈ കൊലപാതകത്തിന് പിന്നിൽ വിവിധ ഗ്യാംഗുകൾ തമ്മിലുള്ള പ്രതികാരമാണോ എന്ന അന്വേഷണവും നടക്കുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP