Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വീടും കോളജ് അദ്ധ്യാപന ജോലിയും സമ്പാദ്യങ്ങളും പണ്ടേ ഉപേക്ഷിച്ച് അലഞ്ഞ് തിരിഞ്ഞ് നടന്നും വഴിയിൽ ഉറങ്ങിയും കഴിയവെ ഇന്ത്യയിൽ വച്ച് ജീവിത പങ്കാളിയെ കിട്ടി; മൂത്രം കൊണ്ട് തല കഴുകിയും വെറും നിലത്തുറങ്ങിയും ആദിമ മനുഷ്യരായി ഇപ്പോൾ മലനിരകൾക്കിടയിൽ താമസം; ജീവിതത്തിന്റെ സ്വാഭാവികത തേടി അലയുന്ന ദമ്പതികളെ പരിചയപ്പെടാം

വീടും കോളജ് അദ്ധ്യാപന ജോലിയും സമ്പാദ്യങ്ങളും പണ്ടേ ഉപേക്ഷിച്ച് അലഞ്ഞ് തിരിഞ്ഞ് നടന്നും വഴിയിൽ ഉറങ്ങിയും കഴിയവെ ഇന്ത്യയിൽ വച്ച് ജീവിത പങ്കാളിയെ കിട്ടി; മൂത്രം കൊണ്ട് തല കഴുകിയും വെറും നിലത്തുറങ്ങിയും ആദിമ മനുഷ്യരായി ഇപ്പോൾ മലനിരകൾക്കിടയിൽ താമസം; ജീവിതത്തിന്റെ സ്വാഭാവികത തേടി അലയുന്ന ദമ്പതികളെ പരിചയപ്പെടാം

ചാനൽ 5ൽ ചൊവ്വാഴ്ച രാത്രിയിലെ ബെൻ ഫോഗിൾ; ന്യൂ ലൈവ്സ് ഇൻ ദി വൈൽഡിന്റെ എപ്പിസോഡിൽ പങ്കെടുത്ത ദമ്പതികൾ ലോകത്തിന് വിസ്മയമാകുന്നു. ന്യൂസിലാൻഡുകാരനായ പീറ്ററും (64) നെതർലാൻഡ്സിലെ മിറിയവു(34)മാണ് വിസ്മയ ദമ്പതികളായിത്തീർന്നിരിക്കുന്നത്. 30 വർഷത്തിന്റെ പ്രായവ്യത്യാസത്തിലും അത്യന്തം പ്രസരിപ്പോടെയാണ് ഇവർ ജീവിതത്തെ സമീപിക്കുന്നത്.

വീടും കോളജ് അദ്ധ്യാപന ജോലിയും സമ്പാദ്യങ്ങളും പണ്ടേ ഉപേക്ഷിച്ച് അലഞ്ഞ് തിരിഞ്ഞ് നടന്നും വഴിയിൽ ഉറങ്ങിയും കഴിയവെ ഇന്ത്യയിൽ വച്ചാണ് പീറ്റർ തന്റെ ജീവിത പങ്കാളിയായി മിറിയത്തെ കണ്ടെടുത്തിരിക്കുന്നത്. മൂത്രം കൊണ്ട് തല കഴുകിയും വെറും നിലത്തുറങ്ങിയും ആദിമ മനുഷ്യരായി ഇപ്പോൾ മലനിരകൾക്കിടയിലാണ് ഇവരുടെ താമസം. ഇത്തരത്തിൽ ജീവിതത്തിന്റെ സ്വാഭാവികത തേടി അലയുന്ന ദമ്പതികളെ പരിചയപ്പെടാം.

സൗത്ത് ഈസ്റ്റ് ബൾഗേറിയയിലെ നല്ല അദ്ധ്യാപക ജോലികൾ ഉപേക്ഷിച്ചാണ് ഇവർ നാടോടി ജീവിതം തെരഞ്ഞെടുത്തിരിക്കുന്നത്. നിലവിൽ റോഡോപിലെ മലനിരകളിലാണിവർ കഴിയുന്നത്. കഴിഞ്ഞ 12 വർഷങ്ങളായി ഇവർ പലയിടങ്ങളിലായാണ് ഇത്തരം ജീവിതം നയിച്ച് വരുന്നത്. നിലവിൽ വളരെ സ്വതന്ത്രമായ ജീവിതം നയിക്കുന്ന ഇവർ പൂർവകാല ജീവിതത്തിൽ നിരവധി നേട്ടങ്ങൾ കൈയെത്തിപ്പിടിച്ചിട്ടുണ്ട്. എക്കോളജിയിൽ പിഎച്ച്ഡി നേടിയ പീറ്റർ ലെക്ചററായി ജോലി ചെയ്തതിന് ശേഷമായിരുന്നു നാടോടി ജീവിതത്തിനായി ഇറങ്ങിത്തിരിച്ചത്.

താൻ മണിക്കൂറിന് 50 ഡോളർ പ്രതിഫലം വാങ്ങുന്ന അദ്ധ്യാപകനായിരുന്നുവെന്നും എന്നാൽ അപ്പോഴും തന്റെ മനസ് പുറത്തെ സ്വാതന്ത്ര്യത്തിൽ അലഞ്ഞ് നടന്നിരുന്നുവെന്നും അവസാനം എല്ലാ കെട്ടുപാടുകളും പൊട്ടിച്ച് ഇറങ്ങിത്തിരിക്കുകയായിരുന്നുവെന്നുമാണ് പീറ്റർ തന്റെ ജീവിതം വിശദീകരിക്കുന്നത്. ആധുനിക ജീവിതത്തിൽ നിന്നുള്ള ഒരു അഭയാർത്ഥിയായിട്ടാണ് താൻ ഈ ജീവിതത്തിലേക്കെത്തിച്ചേർന്നിരിക്കുന്നതെന്നും പീറ്റർ പറയുന്നു. ദമ്പതികൾക്ക് സ്ഥിരം മേൽവിലാസങ്ങളില്ലെന്നതും ഇവരുടെ പ്രത്യേകതയാണ്. തങ്ങൾക്കാവശ്യമായ അത്യാവശ്യ സാധനങ്ങളുമായിട്ടാണ് ഇവർ ഒരിടത്ത് നിന്നും മറ്റൊരിടത്തേക്ക് സഞ്ചരിച്ച് കൊണ്ടിരിക്കുന്നത്.

മിറിയം ഭക്ഷ്യസാധനങ്ങൾ ശേഖരിക്കുമ്പോൾ പീറ്റർ അവ ഉപയോഗിച്ച് പാചകം ചെയ്യുകയാണ് പതിവ്. ആഹാരത്തിനായി ഇവർ ചെറുമൃഗങ്ങളെ വേട്ടയാടാറുണ്ട്. ഇതിനായി അമ്പും വില്ലുമാണ് പ്രധാനമായും ഉപയോഗിക്കുന്നത്.പൂർവജീവിതത്തിൽ താൻ വെജിറ്റേറിയനായിരുന്നുവെന്നും പിന്നീട് വേട്ടയാടി മാംസാഹാരം ശീലിക്കുകയായിരുന്നുവെന്നും അവർ വെളിപ്പെടുത്തുന്നു.തുടക്കത്തിൽ ജീവികളെ കൊല്ലുന്നത് തനിക്ക് കടുത്ത വിഷമമുണ്ടാക്കിയിരുന്നുവെന്നും യുവതി പറയുന്നു.ഇങ്ങനെയൊക്കെയാണെങ്കിലും അത്യാവശ്യ സാധനങ്ങൾ വാങ്ങുന്നതിനായി ഇവർ ചിലപ്പോഴൊക്കെ സൂപ്പർമാർക്കറ്റിൽ പോവാറുണ്ട്.

തങ്ങളുടെ വിചിത്ര ജീവിതത്തിന് മുതൽക്കൂട്ടായി ഇവർ മുമ്പ് ജോലി ചെയ്ത് സമ്പാദിച്ച 40,000 പൗണ്ടാണ് മൂലധനമായി ഉപയോഗിക്കുന്നത്. വർഷത്തിൽ 3000 പൗണ്ടാണ് ഇവർ ഇതിനായി ചെലവഴിക്കുന്നത്. തങ്ങളുടെ സമ്പാദ്യത്തെ കുറിച്ച് ആശങ്കപ്പെടാറില്ലെന്നും പീറ്റർ പറയുന്നു. ഷാമ്പൂവിന് പകരം മൂത്രം കൊണ്ടാണ് മിറിയം തല കഴുകുന്നത്. വസ്ത്രങ്ങൾ കാട്ടിലെ അരുവിയിൽ നിന്നാണ് അലക്കാറുള്ളത്. കുട്ടികളുണ്ടാകാൻ തങ്ങൾ ആഗ്രഹിക്കുന്നില്ലെന്നും അത് തങ്ങളുടെ ജീവിതത്തിന് യോജിക്കുന്നില്ലെന്നും ഇരുവരും സമ്മതിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP