Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

യൂറോപ്പിലെമ്പാടും നിർത്താതെ മഞ്ഞ് പെയ്യുന്നു; ആൽപ്സ് അടക്കമുള്ള സ്‌കിയിങ് സ്ഥലങ്ങൾ എല്ലാം അടച്ച് പൂട്ടി; മഞ്ഞുമല ഇടിഞ്ഞ് അപകടം പതിവാകുന്നു; ഓസ്ട്രിയയിൽ മിക്കയിടങ്ങളിലും പത്തടി വരെ മഞ്ഞ് വീണുയരുന്നു; മിക്ക രാജ്യങ്ങളിലും പുറത്തിറങ്ങാനാവാതെ മഞ്ഞ് വീഴ്ച

യൂറോപ്പിലെമ്പാടും നിർത്താതെ മഞ്ഞ് പെയ്യുന്നു; ആൽപ്സ് അടക്കമുള്ള സ്‌കിയിങ് സ്ഥലങ്ങൾ എല്ലാം അടച്ച് പൂട്ടി; മഞ്ഞുമല ഇടിഞ്ഞ് അപകടം പതിവാകുന്നു; ഓസ്ട്രിയയിൽ മിക്കയിടങ്ങളിലും പത്തടി വരെ മഞ്ഞ് വീണുയരുന്നു; മിക്ക രാജ്യങ്ങളിലും പുറത്തിറങ്ങാനാവാതെ മഞ്ഞ് വീഴ്ച

ടുത്ത മഞ്ഞുയർത്തുന്ന ഭീഷണിയും അപകടങ്ങളും യുകെ അടക്കമുള്ള യൂറോപ്പിലാകമാനം നാൾക്ക് നാൾ വർധിച്ച് വരുന്നുവെന്ന് ഏറ്റവും പുതിയ റിപ്പോർട്ടുകൾ വെളിപ്പെടുത്തുന്നു. ഓസ്ട്രിയയിൽ മിക്കയിടങ്ങളിലും പത്തടി വരെ മഞ്ഞ് വീണുയരുന്നുവെന്നാണ് വെളിപ്പെട്ടിരിക്കുന്നത്. ഭൂഖണ്ഡത്തിലെമ്പാടും നിർത്താതെ മഞ്ഞ് പെയ്യുന്ന അവസ്ഥയാണ് നിലവിലുള്ളത്. ആൽപ്സ് അടക്കമുള്ള സ്‌കിയിങ് സ്ഥലങ്ങൾ എല്ലാം അടച്ച് പൂട്ടിയിട്ടുണ്ട്. വിവിധയിടങ്ങൽ മഞ്ഞ് മല ഇടിഞ്ഞുള്ള അപകടം പതിവാകുന്നുമുണ്ട്. മിക്ക രാജ്യങ്ങളിലും പുറത്തിറങ്ങാനാവാത്ത വിധത്തിലുള്ള മഞ്ഞ് വീഴ്ചയാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങൽ ഹിമപാതവും അതുമായി ബന്ധപ്പെട്ട അപകടങ്ങളും മൂലം യൂറോപ്പിലാകമാനം 14 പേരാണ് മരിച്ചിരിക്കുന്നത്.

ഇന്ന് കൂടുതൽ മഞ്ഞ് വീഴ്ചയുണ്ടാകുമെന്ന പ്രവചനമുള്ളതിനാൽ മഞ്ഞ് മലയിടിച്ചിലിന് സാധ്യതയുണ്ടെന്ന കടുത്ത മുന്നറിയിപ്പാണ് ഓസ്ട്രിയൻ അധികൃതർ നൽകിയിരിക്കുന്നത്. കടുത്ത മഞ്ഞിനാൽ 450 സ്‌കി ലിഫ്റ്റുകളും 1000 മൈലോളം വരുന്ന സ്‌കി സ്ലോപ്പും അടച്ച് പൂട്ടിയിരിക്കുന്നതിനാൽ ആൽപ്സിലെ ടൂറിസ്റ്റ് സീസണെ ഇത് കടുത്ത രീതിയിലാണ് ബാധിച്ചിരിക്കുന്നത്.ഈ ആഴ്ച വർധിച്ചിരിക്കുന്ന കടുത്ത ഹിമപാതം മധ്യ യൂറോപ്പിനെയാണ് പ്രധാനമായും ബാധിച്ചിരിക്കുന്നത്. സാധാരണ ജനുവരിയിൽ മൊത്തമുണ്ടാകുന്നതിനേക്കാൾ മഞ്ഞാണ് ഓസ്ട്രിയയിൽ ഈ മാസം പിറന്ന് ഇത്രയും ദിവസങ്ങൾക്കുള്ളിൽ പെയ്തിറങ്ങിയിരിക്കുന്നത്. വീക്കെൻഡിന് മുമ്പ് രാജ്യത്ത് കൂടുതൽ മഞ്ഞുണ്ടാകുമെന്ന ആശങ്കയും ശക്തമാണ്.

കടുത്ത ശൈത്യവും ഹിമപാതവും ഗ്രീസിനെയും ബാധിച്ചിട്ടുണ്ട്. ഇവിടെ ഫ്ലോറിനയിൽ ചൊവ്വാഴ്ച രാത്രി താപനില മൈനസ് 23 ഡിഗ്രി വരെ താഴ്ന്നിരുന്നു. ഏതൻസ്, ടെസലോനികി എന്നിവിടങ്ങളിലും വൻ തോതിലാണ് ഹിമപാതം റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. സൈപ്രസിൽ കടുത്ത മഞ്ഞിന് പുറമെ വർധിച്ച മഴയും അനുഭപ്പെടുന്നുണ്ട്. ആൽപ്സിന്റെ ഉയർന്ന ചെരിവുകളിൽ നിലവിൽ പത്തടിയോളമാണ് മഞ്ഞ് പെയ്തിരിക്കുന്നത്. ഒരു സ്ത്രീയടക്കം 14 പേരാണ് ഹിമപാതത്തിൽ മരിച്ചിരിക്കുന്നത്. മഞ്ഞ് മലയിടിഞ്ഞ് ഇതിനടിയിൽ പെട്ട് പോയ സ്ത്രീയെ രക്ഷിക്കാൻ റെസ്‌ക്യൂ വർക്കർമാർ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു.

ബുധനാഴ്ച ഉച്ചയ്ക്ക് ശേഷമായിരുന്നു ഏറ്റവും ഗുരുതരമായ മഞ്ഞ് മലയിടിച്ചിൽ മുന്നറിയിപ്പ് സാൽസ്ബർഗ് സ്റ്റേറ്റിൽ ഉയർത്തിയിരുന്നത്.ചൊവ്വാഴ്ച മുതൽ വ്യാഴാഴ്ച വരെ വ്യാപകമായ തോതിൽ മഞ്ഞ് പൊഴിയുമെന്നാണ് മെറ്റീരിയോളജിസ്റ്റായ അലക്സാണ്ടർ ഓഹ്മ്സ് പ്രവചിച്ചിരിക്കുന്നത്.ഇതിനിടെ എട്ട് ഇഞ്ച് മുതൽ 24 ഇഞ്ച് വരെ മഞ്ഞ് വീഴുമെന്നാണ് മുന്നറിയിപ്പ്. സതേൺ ബവേറിയ, ഈസ്റ്റേൺ ജർമനിയുടെ ഭാഗങ്ങൾ എന്നിവിടങ്ങളിൽ കടുത്ത ഹിമപാതമുണ്ടാകുമെന്നാണ് ജർമൻ നാഷണൽ വെതർ സർവീസ് മുന്നറിയിപ്പേകുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP