Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ബ്രെക്സിറ്റിൽ വെള്ളം ചേർത്തെന്ന് ഒരു കൂട്ടർ; ബ്രെക്സിറ്റേ വേണ്ടെന്ന് മറ്റൊരു കൂട്ടർ; അവർക്ക് കുട പിടിക്കാൻ ലേബർ എംപിമാരും; വലിയ വ്യത്യാസത്തിൽ ചൊവ്വാഴ്ച ബ്രെക്സിറ്റ് ബിൽ തോൽക്കുമെന്ന് ഉറപ്പായി; ആർക്കും വേണ്ടാത്ത നോ ഡീൽ ആയിരിക്കുമോ കാത്തിരിക്കുക..?

ബ്രെക്സിറ്റിൽ വെള്ളം ചേർത്തെന്ന് ഒരു കൂട്ടർ; ബ്രെക്സിറ്റേ വേണ്ടെന്ന് മറ്റൊരു കൂട്ടർ; അവർക്ക് കുട പിടിക്കാൻ ലേബർ എംപിമാരും; വലിയ വ്യത്യാസത്തിൽ ചൊവ്വാഴ്ച ബ്രെക്സിറ്റ് ബിൽ തോൽക്കുമെന്ന് ഉറപ്പായി; ആർക്കും വേണ്ടാത്ത നോ ഡീൽ ആയിരിക്കുമോ കാത്തിരിക്കുക..?

ടുത്ത ചൊവ്വാഴ്ച തെരേസ മേയുടെ ബ്രെക്സിറ്റ് ഡീലിന് മേൽ കോമൺസിൽ വോട്ടെടുപ്പ് നടക്കാനിരിക്കെ ഡീൽ എങ്ങനെയെങ്കിലും പാസാക്കണമെന്ന് യൂണിയൻ ചീഫുമാരോടടക്കമുള്ളവരോട് അഭ്യർത്ഥിച്ച് രംഗത്തെത്തി. 228 വോട്ടിന് തെരേസയുടെ ഡീൽ കോമൺസിൽ പരാജയപ്പെടുമെന്ന ആശങ്ക ശക്തമായതിനിടെയാണ് അതിനെ അതിജീവിക്കാനുള്ള അവസാന ശ്രമം തെരേസ നടത്തിക്കൊണ്ടിരിക്കുന്നത്. റിമെയിനർമാരും ബ്രെക്സിറ്റർ റിബലുകളും തെരേസക്കെതിരെ കൈകോർക്കാൻ തീരുമാനിച്ചതിലൂടെയാണ് തെരേസയുടെ ഡീൽ പരാജയപ്പെടുമെന്നുറപ്പായിരിക്കുന്നത്.

അതിനിടെ തെരേസ മെയ്‌ ബ്രെക്സിറ്റിൽ വെള്ളം ചേർത്തുവെന്ന ആരോപണവുമായി ബ്രെക്സിറ്റർമാർ മുന്നോട്ട് വന്നിട്ടുണ്ട്. എന്നാൽ ബ്രെക്സിറ്റേ വേണ്ടെന്ന നിലപാടാണ് റിമെയിനർമാർ വീണ്ടും ഉയർത്തിക്കൊണ്ട് വന്നിരിക്കുന്നത്. അവർക്ക് കുട പിടിക്കാൻ ലേബർ എംപിമാരും മുന്നോട്ട് വന്നിരിക്കുന്നത് സർക്കാരിന് കടുത്ത ക്ഷീണമാണുണ്ടാക്കുന്നത്. ഇതിനിടെ ആർക്കും വേണ്ടാത്ത നോ ഡീലായിരിക്കുമോ രാജ്യത്തെ കാത്തിരിക്കുന്നത്...? എന്ന ചോദ്യവും ശക്തമാകുന്നുണ്ട്. ചൊവ്വാഴ്ച ഡീലിന് മേൽ വോട്ടെടുപ്പ് നടക്കുന്ന പശ്ചാത്തലത്തിൽ മുതിർന്ന ടോറികൾ ലേബർ ഫ്രന്റ് ബെഞ്ചുമായി ചർച്ചകൾ നടത്തി വരുന്നുണ്ട്. തന്റെ ഡീൽ പരാജയപ്പെട്ടാൽ അതിന് പകരം പ്ലാൻ ബി തയ്യാറാക്കാൻ തെരേസ ഒരുങ്ങുന്നുവെന്നും സൂചനയുണ്ട്.

പ്രധാനമന്ത്രിയായതിന് ശേഷം തെരേസ യുണൈറ്റ് യൂണിയൻ ചീഫുമാരായ ലെൻ മാക് ക്ലുസ്‌കി, ടിം റോച്ച് എന്നിവരുമായി ഇതാദ്യമായി ചർച്ചകൾ നടത്തിയെന്നും തന്റെ ഡീലിനെ പിന്തുണക്കണമെന്നാണ് അവരോട് ആവശ്യപ്പെട്ടിരിക്കുന്നതെന്നും തെരേസയുടെ വക്താവ് പറയുന്നു. ചൊവ്വാഴ്ച കോമൺസിൽ ടോറി സർക്കാർ നേരിടാൻ പോകുന്ന 228 വോട്ടിന്റെ തോൽവി 1924ൽ ലേബറിന്റെ റാംസെ മാക് ഡൊണാൾഡ് സർക്കാർ നേരിട്ട 166 വോട്ടിന്റെ തോൽവിക്ക് ശേഷമുള്ള ഏറ്റവും ശക്തമായ തിരിച്ചടിയെയാണ്. നോ ഡീൽ ബ്രെക്സിറ്റ് വേണ്ടെന്ന് ആവശ്യപ്പെടുന്നവർ തന്റെ ഡീലിനെ പിന്തുണച്ച് വോട്ട് ചെയ്യണമെന്നാണ് ഡൗണിങ് സ്ട്രീറ്റ് പ്രസ് കോൺഫറൻസിൽ തെരേസ നിർദ്ദേശിച്ചിരിക്കുന്നത്.

തന്റെ ഡീൽ ജോലികളെയും സമ്പദ് വ്യവസ്ഥയെയും സംരക്ഷിക്കുമെന്നും തൊഴിലാളികളെ സംബന്ധിച്ചിടത്തോളം നല്ലൊരു ഡീലാണെന്നുമാണ് തെരേസ ഉയർത്തിക്കാട്ടുന്നത്. യുകെ സന്ദർശിക്കുന്ന ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ അബെയ്ക്കൊപ്പം നടത്തിയ പത്രസമ്മേളനത്തിൽ തെരേസ തന്റെ ഡീലിനെ വാനോളം പുകഴ്‌ത്തി ഏവരുടെയും പിന്തുണ നേടിയെടുക്കുന്നതിനുള്ള അവസാന ശ്രമം നടത്തിയിരുന്നു.

ഇപ്പോഴത്തെ ഡീൽമാത്രമാണ് സാധ്യമായ ഏക ഡീലെന്ന് യൂറോപ്യൻ യൂണിയനും വെളിപ്പെടുത്തിയതായി തെരേസ എടുത്ത് കാട്ടുന്നു. നോ ഡീൽ ഒഴിവാക്കണമെന്നാണ് ലോകത്തിലെ മിക്ക രാജ്യങ്ങളും ആഗ്രഹിക്കുന്നതെന്നാണ് അബെ ഈ പത്രസമ്മേളനത്തിൽ അഭിപ്രായപ്പെട്ടത്. ഇത്തരത്തിൽ ബ്രെക്സിറ്റുമായി ബന്ധപ്പെട്ട ആശയക്കുഴപ്പങ്ങൾ തുടരുമ്പോഴും ചൊവ്വാഴ്ചത്തെ വോട്ടെടുപ്പിന് മുന്നോടിയായി ബ്രെക്സിറ്റ് ചർച്ചകൾ കോമൺസിൽ പുരോഗതിക്കുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP