Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ജാഗ്വറും ലാൻഡ് റോവറും വാങ്ങി താരമായ ടാറ്റയ്ക്കും പിടിച്ച് നിൽക്കാനാവുന്നില്ല; ഡീസൽ കാർ വിൽപന കുറഞ്ഞതോടെ ഉൽപാദനം കുറയ്ക്കുന്നു; 4500 പേർക്ക് യുകെയിൽ മാത്രം തൊഴിൽ പോകും

ജാഗ്വറും ലാൻഡ് റോവറും വാങ്ങി താരമായ ടാറ്റയ്ക്കും പിടിച്ച് നിൽക്കാനാവുന്നില്ല; ഡീസൽ കാർ വിൽപന കുറഞ്ഞതോടെ ഉൽപാദനം കുറയ്ക്കുന്നു; 4500 പേർക്ക് യുകെയിൽ മാത്രം തൊഴിൽ പോകും

ബ്രിട്ടനിലെ ഏറ്റവും വലിയ കാർ നിർമ്മാതാക്കളായ ജാഗ്വർ ആൻഡ് ലാൻഡ് റോവർ 4500 പേരെ പിരിച്ച് വിടാനൊരുങ്ങുന്നു. ജാഗ്വറും ലാൻഡ് റോവറും വാങ്ങി യുകെയിൽ താരമായ ടാറ്റയ്ക്ക് പിടിച്ച് നിൽക്കാനാവുന്നില്ലെന്നാണ് ഇതിലൂടെ ഒരിക്കൽ കൂടി വ്യക്തമായിരിക്കുന്നത്.ഡീസൽ കാർ വിൽപന കുറഞ്ഞതോടെ കാർ ഉൽപാദനം കുറയ്ക്കാൻ കമ്പനി നിർബന്ധിതമായിരിക്കുകയാണ്. കഴിഞ്ഞ വർഷം ഇത്തരത്തിൽ 1500 പേർക്കായിരുന്നു തൊഴിൽ നഷ്ടപ്പെട്ടിരുന്നത്. തങ്ങളുടെ യൂറോപ്പിലെ 50,000 തൊഴിൽ സേനയിൽ നിന്നും നല്ലൊരു ഭാഗം പേരെ പിരിച്ച് വിടുന്നുവെന്ന് ഇന്നലെ ഫോർഡും പ്രഖ്യാപിച്ചിട്ടുണ്ട്.

ബിസിനസിനെ കൂടുതൽ മത്സരക്ഷമമവും സുസ്ഥിരവുമാക്കുന്നതിനാണ് ഈ കടുത്ത നടപടി സ്വീകരിക്കാൻ നിർബന്ധിതമായിരിക്കുന്നതെന്നും ഫോർഡ് വിശദീകരിക്കുന്നു. എന്നാൽ കടുത്ത നടപടികൾക്കിടയിലും യുകെയിലെ വോൾവെർഹാംപ്ടണിൽ പുതിയ ഇലക്ട്രിക് ഡ്രൈവ് യൂണിറ്റ്സിനും നോർത്ത് വാർവിക്ക് ഷെയറിലെ ഹാംസ് ഹാളിൽ പുതിയ ഇലക്ട്രിക് ബാറ്ററി അസംബ്ലി സെന്ററിനും വാഗ്ദാനം ചെയ്ത നിക്ഷേപം നടത്തുമെന്ന് ജാഗ്വർ ആൻഡ് ലാൻഡ് റോവർ ഉറപ്പേകുന്നു. കമ്പനി പിരിച്ച് വിടുന്നവരിൽ ഭൂരിഭാഗവും യുകെയിൽ നിന്നുള്ള തൊഴിലാളികളായിരിക്കും.

അടുത്ത 18 മാസങ്ങളിലേക്ക് കമ്പനിയെ രക്ഷിക്കുന്നതിനുള്ള ഫണ്ടുറപ്പിക്കുന്നതിനാണ് ഇത്തരത്തിൽ തൊഴിലാളികളെ വെട്ടിക്കുറയ്ക്കുന്നതെന്നും ജാഗ്വർ ആൻഡ് ലാൻഡ് റോവർ വിശദീകരിക്കുന്നു.ദീർഘകാല വളർച്ച ലക്ഷ്യം വച്ചുള്ള നടപടികളാണിവയെന്നാണ് ജാഗ്വർ ആൻഡ് ലാൻഡ് റോവർ ചീഫ് എക്സിക്യൂട്ടീവായ റാൽഫ് സ്പെത്ത് പറയുന്നത്. രാഷ്ട്രീയപരവും ഭരണപരവുമായ തടസങ്ങളും ഓട്ടോമോട്ടീവ് ഇന്റസ്ട്രി നേരിടുന്ന സാങ്കേതിക വെല്ലുവിളികളുമാണ് ഇത്തരമൊരു നടപടിക്ക് പ്രേരിപ്പിക്കുന്നതെന്നും കമ്പനി പറയുന്നു.

ചൈനയിൽ നിന്നുള്ള ഓർഡർ കുറഞ്ഞതും ഡീസൽ വാഹനങ്ങൾക്കുള്ള ആവശ്യക്കാർ പൊതുവെ കുറഞ്ഞതുമാണ് ഇത്തരം കടുത്ത നടപടികൾ സ്വീകരിക്കാൻ നിർബന്ധിതമായിരിക്കുന്നതെന്നും ജെഎൽആർ പറയുന്നു. യുകെയിൽ ബ്രെക്സിറ്റുമായി ബന്ധപ്പെട്ട അനിശ്ചിതത്വം പെരുകുന്നത് കാർ വ്യവസായത്തെ കടുത്ത പ്രതിസന്ധിയിലാഴ്‌ത്തിയിട്ടുണ്ട്. ജെഎൽആറിന്റെ യുകെയിലെ വർക്ക് ഫോഴ്സ് കഴിഞ്ഞ ആറ് വർഷങ്ങൾക്കിടെ 17,000 പേരിൽ നിന്നും 40,000ത്തിൽ അധികം പേരിലേക്കാണ് വർധിച്ചിരിക്കുന്നത്.

കവൻട്രിക്ക് സമീപമുള്ള വിറ്റ്ലെ, മെർസിസൈഡിലെ ഹാലെ വുഡ്, കാസിൽ ബ്രോംവിച്ച്, വോൾവെർഹാംപ്ടൺ എന്നിവിടങ്ങളിൽ കമ്പനിക്ക് സൈറ്റുകളുണ്ട്. സെപ്റ്റംബർ 30 വരെയുള്ള മൂന്ന് മാസങ്ങൾക്കിടെ ജെഎൽആറിന്റെ ഉടമയായ ടാറ്റക്ക് നികുതിയടക്കുന്നതിന് മുമ്പ് 90 മില്യൺ പൗണ്ടിന്റെ നഷ്ടമാണുണ്ടായിരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP