Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മേഘന്റെ സ്‌നേഹത്തിന് അടിമയായിതീർന്ന ഹാരി മദ്യപാനവും വലിയും കാപ്പികുടിയും വരെ നിർത്തി; ദിവസവും യോഗ ചെയ്തും ധ്യാനിച്ചും ഭാരം കുറച്ച് സുന്ദരനായി രാജകുമാരൻ

മേഘന്റെ സ്‌നേഹത്തിന് അടിമയായിതീർന്ന ഹാരി മദ്യപാനവും വലിയും കാപ്പികുടിയും വരെ നിർത്തി; ദിവസവും യോഗ ചെയ്തും ധ്യാനിച്ചും ഭാരം കുറച്ച് സുന്ദരനായി രാജകുമാരൻ

രാജകുടുംബത്തിലെ മറ്റംഗങ്ങളുമായി അത്ര അടുപ്പത്തിലല്ലെങ്കിലും മേഘൻ മെർക്കലും ഭർത്താവ് ഹാരി രാജകുമാരനുമായുള്ള ബന്ധം ഓരോ ദിവസം ചെല്ലുന്തോറും കൂടിവരികയാണ്. ഗർഭിണിയായ മേഘനൊപ്പം സദാ ഒരു അംഗരക്ഷകനെപ്പോലെ കരുതലോടെ നീങ്ങുന്ന ഹാരിയുടെ ശരീരഭാഷയിൽനിന്ന് അത് വ്യക്തമാണ്. ആറുമാസം ഗർഭിണിയാണ് മേഘൻ ഇപ്പോൾ. അച്ഛനാകാനുള്ള തയ്യാറെടുപ്പിലാണ് ഹാരി രാജകുമാരനും.

വില്യം രാജകുമാരനെ അപേക്ഷിച്ച് ജീവിതം ആഘോഷിച്ചുനടന്നയാളായിരുന്നു ഹാരി. നിശാക്ലബ്ബുകളിലും ആഘോഷങ്ങളിലും സജീവമായി പങ്കെടുത്തിരുന്ന ഹാരിയുടെ ജീവിതം മാറിമറിഞ്ഞത് മേഘനെ കണ്ടുമുട്ടുന്നതോടെയാണ്. ഹോളിവുഡ് നടിയായിരുന്ന മേഘൻ ഹാരിയുടെ ജീവിതത്തെ മാറ്റിമറിക്കുകയായിരുന്നു. മേഘന്റെ സ്‌നേഹത്തിന് കീഴടങ്ങിയ ഹാരി ജീവിതത്തിലൊപ്പം കൂട്ടിയിരുന്ന ശീലങ്ങൾ ഓരോന്നായി ഒഴിവാക്കുകയായിരുന്നു.

മദ്യപാനവും പുകവലിയും കാപ്പികുടിയുമൊക്കെ ഉപേക്ഷിച്ച ഹാരി ഇപ്പോൾ പൂർണമായും മേഘന്റെ നിയന്ത്രണത്തിലാണ്. ദിവസവും യോഗയും ധ്യാനവുമൊക്കെയായി അച്ചടക്കമുള്ള ജീവിതശൈലിയാണ് രാജകുമാരൻ ഇപ്പോൾ പിന്തുടരുന്നത്. കാമുകനിൽനിന്ന് ഭർത്താവിലേക്കും ഭർത്താവിൽനിന്ന് അച്ഛനിലേക്കുമുള്ള മാറ്റമാണ് ഹാരിയുടെ ജീവിതത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്നതെന്ന് വിലയിരുത്തപ്പെടുന്നു.

ബുദ്ധസന്യാസിമാർ പിന്തുടരുന്ന ധ്യാനശൈലിയാണ് ഹാരി പിന്തുടരുന്നത്. അടുത്തിടെ ബിർക്കൻഹീഡിൽവെച്ച് കണ്ടുമുട്ടിയി ബുദ്ധസന്യാസി കെൽസാങ് സോനമിനോട് താൻ ദിവസേന ധ്യാനത്തിലേർപ്പെടാറുണ്ടെന്ന് ഹാരി വ്യക്തമാക്കിയിരുന്നു. ബുദ്ധശൈലിയിൽ ജീവിതസൗഖ്യം കണ്ടെത്തുന്നതിന് സഹായിക്കുന്ന എയ്റ്റ് സ്‌റ്റെപ്‌സ് ടു ഹാപ്പിനെസ് എന്ന പുസ്തകം കെൽസാങ് ഹാരി രാജകുമാരന് സമ്മാനിക്കുകയും ചെയ്തിരുന്നു.

സുഖപ്രസവത്തിനായി മേഘനും മെഡിറ്റേഷനടക്കമുള്ളവ പിന്തുടരുന്നുണ്ട്. ഹാരിയും അത് പിന്തുടരുകയായിരുന്നുവെന്നാണ് സൂചന. ലോസെയ്ഞ്ചൽസിൽനിന്നുള്ള ലൈറ്റ് വാറ്റ്കിൻസ് എന്ന യോഗാധ്യാപിക കഴിഞ്ഞവർഷം നാലുദിവസത്തോളം മേഘന് യോഗ പരിശീലനം നൽകിയിരുന്നു. ദിവസേന 20 മിനിറ്റോളം മേഘനും ഹാരിയും വാറ്റ്കിൻസ് പറഞ്ഞുകൊടുത്ത രീതിയിൽ മെഡിറ്റേഷനും മറ്റ് യോഗാഭ്യാസങ്ങളും ചെയ്യുന്നുണ്ടെന്നാണ് അടുത്ത കേന്ദ്രങ്ങൾ പറയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP