Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഇറ്റലിയിലെ സിസിലിയിലേക്ക് താമസം മാറ്റിയാലോ? ജനസംഖ്യ കുറയുന്നതിനാൽ വെറും ഒരു യൂറോക്ക് അടിപൊടി വീടുകൾ നൽകി സർക്കാർ; റീഫണ്ടബിൾ ഡിപ്പോസിറ്റുമായി സംബൂക്കയിലേക്ക് ചെന്നാൽ വീടുമായി മടങ്ങാം

ഇറ്റലിയിലെ സിസിലിയിലേക്ക് താമസം മാറ്റിയാലോ? ജനസംഖ്യ കുറയുന്നതിനാൽ വെറും ഒരു യൂറോക്ക് അടിപൊടി വീടുകൾ നൽകി സർക്കാർ; റീഫണ്ടബിൾ ഡിപ്പോസിറ്റുമായി സംബൂക്കയിലേക്ക് ചെന്നാൽ വീടുമായി മടങ്ങാം

നധികൃതമായി കുടിയേറുന്നവരെ തടയാൻ നിയമനിർമ്മാണം പോലും നടത്തുകയാണ് പല യൂറോപ്യൻ രാജ്യങ്ങളും. എന്നാൽ, താമസിക്കാൻ വേണ്ടത്ര ജനങ്ങളില്ലാതെ കഷ്ടപ്പെടുന്ന പട്ടണങ്ങളും യൂറോപ്പിലുണ്ട്. ഇറ്റലിയിലെ സിസിലിയിലുള്ള സംബൂക്ക എന്ന മലയോര പട്ടണം അതിനുദാഹരണമാണ്. മനോഹരമായ ഈ പട്ടണത്തിൽ വീടുസ്വന്തമാക്കാനുള്ള അപൂർവാസരമാണ് ഇപ്പോൾ മുന്നിലെത്തിയിരിക്കുന്നത്. വെറും ഒരു യൂറോയ്ക്ക് തെക്കൻ ഇറ്റലിയിലെ ഈ പട്ടണത്തിൽ ഒരു വീട് സ്വന്തമാക്കാം.

അടുത്തകാലത്തായി ജനസംഖ്യയിൽ വൻതോതിലുള്ള കുറവ് അനുഭവപ്പെട്ടതിനെത്തുടർന്നാണ് സംബൂക്ക അധികൃതതർ ഇത്തരമൊരു തീരുമാനത്തിലെത്തിയത്. താമസക്കാരെ ആകർഷിക്കുകയാണ് ലക്ഷ്യം. ഇവിടെയുണ്ടായിരുന്നവർ വൻനഗരങ്ങൾ തേടിപ്പോയപ്പോൾ സംബൂക്ക പ്രേതനഗരം പോലെ ഒറ്റപ്പെടുകയായിരുന്നു. വീടുവാങ്ങുന്നതിനും താമസമാക്കുന്നതിനുമുള്ള ചുവപ്പുനാടകളൊഴിവാക്കി കൂടുതൽ പേരെ ആകർഷിക്കുന്നതിനുവേണ്ടിയാണ് പ്രാദേശിക ഭരണകൂടം പുതിയ പദ്ധതി തയ്യാറാക്കിയത്.

ഇങ്ങനെ കുറഞ്ഞ ചെലവിൽ വീടുകൾ വാഗ്ദാനം ചെയ്ത് ആളുകളെ ആകർഷിക്കാൻ നേരത്തെയും പല പട്ടണങ്ങളും ശ്രമിച്ചിട്ടുണ്ട്. അവരിൽനിന്നൊക്കെ വ്യത്യസ്തമായി ഒരു പൗണ്ടിന് വീടുനൽകികയാണ് തങ്ങളെന്ന് സംബൂക്ക ഡപ്യുട്ടി മേയർ ഗ്യൂസപ്പി കാസിയോപ്പോ പറഞ്ഞു. ഇടനിലക്കാരായല്ല സർക്കാർ പ്രവർത്തിക്കുന്നതെന്നും വീട് വാങ്ങാനെത്തുന്നവർക്ക് യാതൊരു ചുവപ്പുനാടയും തടസ്സമാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ആകെയൊരു നിബന്ധനയുള്ളത് താമസക്കാരാകാൻ ആഗ്രഹിക്കുന്നവർ 5000 യൂറോ സെക്യൂരിറ്റി ഡിപ്പോസിറ്റായി നൽകണം എന്നത് മാത്രമാണ്. അതുതന്നെ താമസം മതിയാക്കി പോരുമ്പോൾ തിരികെ ലഭിക്കുകയും ചെയ്യും. സംബൂക്കയിൽ വീടുവാങ്ങുന്നവർ നിരാശപ്പെടേണ്ടിവരില്ലെന്നും ഒട്ടേറം വിസ്മയങ്ങൾ ഇവിടെയുണ്ടെന്നും ഡപ്യൂട്ടി മേയർ പറഞ്ഞു. കടൽത്തീരങ്ങളും ഫലഭൂയിഷ്ടമായ കൃഷിയിടങ്ങളും സംബൂക്കയെ വ്യത്യസ്തമാക്കുന്നു. അക്രമമോ സുരക്ഷാപ്രശ്‌നങ്ങളോ തീരെ അലട്ടാത്ത നാടുകൂടിയാണിത്.

പട്ടണത്തിലെ സരാസെൻ ഡിസ്ട്രിക്ടിലാണ് വിൽക്കാനായി തയ്യാറാക്കിയിട്ടുള്ള വീടുകളിലേറെയും. മനോഹരമായി നിർമ്മിക്കപ്പെട്ടിട്ടുള്ള ഇരുനില വീടുകളാണ് ഇവയിലേറെയും. പൂന്തോട്ടങ്ങളും സിസിലിയൻ വാസ്തുവിദ്യയിലുള്ള്ള നിർമ്മാണവുമൊക്കെ ആരെയും ആകർഷിക്കുന്ന തരത്തിലുള്ളതാണെന്നും ഗ്യൂസെപ്പി കാസിയോപ്പോ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP