Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

നഴ്‌സുമാരുടെ അടുത്തെത്തുമ്പോൾ നിതംബത്തിൽ പിടിക്കണമെന്ന് തോന്നും; ഗൗനിക്കാതെ പോയാൽ നിക്കറിനടിയിൽ കൈയിടും; ബ്രിട്ടണിലെ കാർഡിഫിലെ ഡോക്ടറെ പുറത്താക്കി മെഡിക്കൽ കൗൺസിൽ

നഴ്‌സുമാരുടെ അടുത്തെത്തുമ്പോൾ നിതംബത്തിൽ പിടിക്കണമെന്ന് തോന്നും; ഗൗനിക്കാതെ പോയാൽ നിക്കറിനടിയിൽ കൈയിടും; ബ്രിട്ടണിലെ കാർഡിഫിലെ ഡോക്ടറെ പുറത്താക്കി മെഡിക്കൽ കൗൺസിൽ

ലണ്ടൻ: ഒട്ടുമിക്ക രോഗങ്ങളും ചികിത്സിച്ചാൽ മാറും. ചില രോഗങ്ങൾക്ക് മറുമരുന്നില്ല. ബ്രിട്ടണിലെ കാർഡിഫിലെ 48-കാരനായ ഡോക്ടറുടെ അസുഖത്തിന് പ്രതിവിധിയില്ലാത്തതിനാൽ, അദ്ദേഹത്തെ മെഡിക്കൽ കൗൺസിൽ പണിയിൽനിന്ന് പിരിച്ചുവിട്ടു. നഴ്‌സുമാരെ കാണുമ്പോൾ ഞെരമ്പുരോഗം വരുന്നതായിരുന്നു ഉഡോദിരി ഒക്പാരയെന്ന ഡോക്ടറുടെ പ്രശ്‌നം.

കാർഡിഫിലെ വെയ്ൽസ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിൽ അത്യാഹിത വിഭാഗത്തിലായിരുന്നു ഇദ്ദേഹം ജോലി ചെയ്തിരുന്നത്. നഴ്‌സുമാരെ കാണുമ്പോൾ അവരുടെ നിതംബത്തിൽ പിടിക്കാൻ തോന്നുന്നതും കൂസാതെ പോകുന്നവരുടെ നിക്കറിനുള്ളിൽ കൈകടത്തുന്നതുമായിരുന്നു ഇദ്ദേഹത്തിന്റെ രോഗം.

രോഗിയിൽനിന്ന് രക്തമെടുക്കുന്നതിനിടെ ഒരു നഴ്‌സിന്റെ പിൻഭാഗത്ത് തന്റെ മുൻഭാഗം ഉരസിയെന്ന പരാതിയും ഇയാൾക്കെതിരേ ഉയർന്നിരുന്നു. ഇതേ നഴ്‌സിനെ സ്‌റ്റോർ റൂമിലേക്ക് പിന്തുടർന്ന ഡോക്ടർ അവിടെവെച്ച് നഴ്‌സിനെ ബലമായി കയറിപ്പിടിപ്പിക്കുകയും അവരുടെ ട്രൗസറിനുള്ളിൽ കൈയിട്ട് പീഡിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തുവെന്നാണ് പരാതി ഉയർന്നത്.

നഴ്‌സിന്റെ പരാതിയെത്തുടർന്ന് മെഡിക്കൽ പ്രാക്ടീഷണേഴ്‌സ് ട്രിബ്യൂണൽ സർവീസ് ഈ കേസ് പരിഗണിച്ചപ്പോൾ, നഴ്‌സാണ് തന്നെ ഇതിലേക്ക് വലിച്ചിഴച്ചതെന്ന് ഒക്പാര പറഞ്ഞു. എന്നാൽ, ഡോക്ടർക്കെതിരേ വേറെയും പരാതിയുണ്ടായിരുന്നതിനാൽ, ട്രിബ്യൂണൽ നടപടിയെടുക്കുകയായിരുന്നു. ലൈംഗികോദ്ദേശ്യത്തോടെ നഴ്‌സുമാരെ കയറിപ്പിടിച്ചതിന് ഇയാളെ സർവീസിൽനിന്ന് പുറത്താക്കാൻ ട്രിബ്യൂണൽ തീരുമാനിച്ചു.

2014 മെയ്‌ മുതൽ 2016 ഓഗസ്റ്റ് വരെയുള്ള കാലത്താണ് ഡോക്ടർക്കെതിരേ പരാതിയുയർന്ന സംഭവങ്ങളുണ്ടായത്. അവസരം കിട്ടുമ്പോഴൊക്കെ ഡോക്ടർ ഇത്തരം പരിപാടികൾ ആവർത്തിച്ചിരുന്നതായി നഴ്‌സ് ട്രിബ്യൂണലിനുമുമ്പാകെ മൊഴിനൽകി. അതൃപ്തിയറിയിച്ച് പലപ്പോഴും ഡോക്ടറെ ഒഴിവാക്കിയിരുന്നെങ്കിലും ശല്യം കൂടിവന്നതിനാലാണ് പരാതിപ്പെട്ടതെന്നും അവർ പറഞ്ഞു.

22 വർഷമായി എൻഎച്ച്എസിൽ പ്രവർത്തിക്കുന്ന ഒക്പാര വിവാഹിതനും രണ്ടുമക്കളുടെ പിതാവുമാണ്. തന്നെ പ്രലോഭിപ്പിച്ചത് നഴ്‌സാണെന്നാണ് ഒക്പാരയുടെ വാദം. ശാരീരിക ബന്ധത്തിന് പ്രേരിപ്പിക്കുകയും 3000 പൗണ്ട് വിലയുള്ള ഹാൻഡ് ബാഗ് വാങ്ങിക്കൊടുക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തതായും ഒക്പാര ട്രിബ്യൂണലിന് മുന്നിൽ പറഞ്ഞു. എന്നാൽ, ഈ വാദങ്ങൾ ട്രിബ്യൂണൽ തള്ളുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP