Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

97-ാം വയസിൽ കാറോടിച്ച് ഭർത്താവ് അപകടത്തിൽ ചാടിയതിന്റെ തൊട്ട് പിന്നാലെ 92 കാരിയായ എലിസബത്ത് രാജ്ഞി സീറ്റ് ബെൽറ്റ് പോലുമില്ലാതെ കാറോടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്; കേസ് എടുക്കാൻ വകുപ്പില്ലെങ്കിൽ കൂടി ധാർമികത ചർച്ചയാക്കി സോഷ്യൽ മീഡിയ

97-ാം വയസിൽ കാറോടിച്ച് ഭർത്താവ് അപകടത്തിൽ ചാടിയതിന്റെ തൊട്ട് പിന്നാലെ 92 കാരിയായ എലിസബത്ത് രാജ്ഞി സീറ്റ് ബെൽറ്റ് പോലുമില്ലാതെ കാറോടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്; കേസ് എടുക്കാൻ വകുപ്പില്ലെങ്കിൽ കൂടി ധാർമികത ചർച്ചയാക്കി സോഷ്യൽ മീഡിയ

ലിസബത്ത് രാജ്ഞിയുടെ ഭർത്താവ് ഫിലിപ്പ് രാജകുമാരൻ 97ാം വയസിൽ കാറോടിച്ച് അപകടത്തിൽ ചാടിയതിന്റെ തൊട്ട് പിന്നാലെ 92 കാരിയായ രാജ്ഞി സീറ്റ് ബെൽറ്റ് പോലുമില്ലാതെ കാറോടിക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്നു. ഇത്തരത്തിൽ നിയമലംഘനം നടത്തിയ രാജ്ഞിക്കെതിരെ കേസ് എടുക്കാൻ വകുപ്പില്ലെങ്കിൽ കൂടി ഇതിന്റെ പുറകിലുള്ള ധാർമികത ചർച്ചയാക്കി സോഷ്യൽ മീഡിയ രംഗത്തെത്തിയിട്ടുണ്ട്. രാജ്യത്തിന് മാതൃകയാകേണ്ടുന്ന രാജ്ഞി ഇത്തരത്തിൽ നിയമം ലംഘിക്കരുതെന്നാണ് വിവിധ സോഷ്യൽ മീഡിയ യൂസർമാർ പ്രതികരിച്ചിരിക്കുന്നത്.

വെള്ളിയാഴ്ച സാൻഡ്രിൻഗാമിലെ പബ്ലിക്ക് റോഡിലൂടെയാണ് രാജ്ഞി സീറ്റ് ബെൽറ്റിടാതെ തന്റെ റേഞ്ച് റോവർ ഒരു മൈലിൽ കൂടുതൽ ഓടിച്ചിരിക്കുന്നത്. തന്റെ ഭർത്താവ് അപകടത്തിൽ പെട്ട സ്ഥലത്തിനടുത്ത് കൂടിയായിരുന്നു രാജ്ഞിയുടെ ഡ്രൈവിങ്. രാജ്ഞിയാകുന്നതിന് മുമ്പ് 1945ൽ തന്നെ അവർ ഡ്രൈവിങ് പഠിച്ചിരുന്നു. രാജ്യത്തിന്റെ സർവാധിപതിയെന്ന നിലയിൽ രാജ്ഞിക്ക് ഡ്രൈവിങ് ലൈസൻസ് ആവശ്യവുമില്ല. വാഹനങ്ങളിൽ സീറ്റ് ബെൽറ്റുണ്ടെങ്കിൽ അവ ധരിച്ച് വണ്ടിയോടിക്കണമെന്നത് യുകെയിൽ നിർബന്ധമുള്ള നിയമമാണ്. എന്നാൽ സീറ്റ് ബെൽറ്റ് ധരിച്ചില്ലെങ്കിലും രാജ്ഞിക്കെതിരെ സിവിലോ ക്രിമിനലോ ആയ നടപടികൾ സ്വീകരിക്കാനാവില്ല.

എന്നാൽ രാജ്ഞി വളരെ കരുതിയാണ് വണ്ടിയോടിക്കാറുള്ളതെന്നും വ്യക്തിയെന്ന നിലയിൽ നിയമങ്ങളെ അനുസരിക്കുന്നുണ്ടെന്നുമാണ് ബക്കിങ്ഹാം പാലസ് പറയുന്നത്. കഴിഞ്ഞ ദിവസം താൻ ഓടിച്ചിരുന്ന ലാൻഡ് റോവർ മറ്റൊരു കാറുമായി കൂട്ടിയിടിച്ച് തലകീഴായി മറിഞ്ഞിരുന്നുവെങ്കിലും ഫിലിപ്പ് രാജകുമാരന് കാര്യമായ പരുക്കൊന്നുമേറ്റിരുന്നില്ല. അപകടത്തെ തുടർന്ന് അദ്ദേഹം ആശുപത്രിയിലെത്തി പരിശോധനക്ക് വിധേയനാവുകയും ചെയ്തിരുന്നു. ഇദ്ദേഹത്തിന്റെ വാഹനവുമായി കൂട്ടിയിടിച്ച മറ്റൊരു കാറിലുണ്ടായിരുന്നു രണ്ട് പേർക്ക് നിസാരമായി പരുക്കേറ്റിരുന്നു. സാൻഡ്രിൻഗാം എസ്റ്റേറ്റിന് സമീപത്ത് കൂടെ സഞ്ചരിക്കുമ്പോഴായിരുന്നു ഫിലിപ്പിന് അപകടം പറ്റിയത്.

മറ്റേ കാറിലുണ്ടായിരുന്ന 28കാരിക്കും 45 കാരിക്കുമായിരുന്നു പരുക്കേറ്റിരുന്നത്. ഇതിലൊരാളുടെ കൈത്തണ്ടക്ക് ചെറിയ മുറിവുണ്ടായിരുന്നുവെങ്കിലും വൈകാതെ ഡിസ്ചാർജ് ചെയ്തിരുന്നു. പരുക്കേറ്റ ഇവരുമായി ഫിലിപ്പ് ബന്ധപ്പെടുകയും അവരുടെ ക്ഷേമാന്വേഷണം നടത്തുകയും ചെയ്തിരുന്നുവെന്നും റിപ്പോർട്ടുണ്ട്. രാജ്ഞി തന്റെ വ്യക്തിപരമായ കഴിവിന് അനുസരിച്ച് മാത്രമേ പ്രവർത്തിക്കാറുള്ളുവെന്നും അതിനാൽ അവർ സീറ്റ് ബെൽറ്റിടാതെ ഡ്രൈവ് ചെയ്തതിൽ ആശങ്കപ്പെടേണ്ടതില്ലെന്നുമാണ് റോയൽ വെബ്സൈറ്റ് വിശദീകരണം നൽകിയിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP