Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വേലി കെട്ടിത്തിരിക്കാൻ ട്രംപ് മുറവിളി കൂട്ടിക്കൊണ്ടിരിക്കവെ സ്ത്രീകളും കുട്ടികളും അടങ്ങുന്ന 376 അംഗ അനധികൃത കുടിയേറ്റ സംഘം അമേരിക്കയിലേക്ക് നുഴഞ്ഞ് കയറി; കുടുംബവുമായി എത്തിയതിനാൽ എല്ലാവർക്കും യഥേഷ്ടം സഞ്ചരിക്കാം; മെക്സിക്കൻ മതിലിന് ന്യായീകരണമായതിൽ ആശ്വസിച്ച് ട്രംപ്

വേലി കെട്ടിത്തിരിക്കാൻ ട്രംപ് മുറവിളി കൂട്ടിക്കൊണ്ടിരിക്കവെ സ്ത്രീകളും കുട്ടികളും അടങ്ങുന്ന 376 അംഗ അനധികൃത കുടിയേറ്റ സംഘം അമേരിക്കയിലേക്ക് നുഴഞ്ഞ് കയറി; കുടുംബവുമായി എത്തിയതിനാൽ എല്ലാവർക്കും യഥേഷ്ടം സഞ്ചരിക്കാം; മെക്സിക്കൻ മതിലിന് ന്യായീകരണമായതിൽ ആശ്വസിച്ച് ട്രംപ്

യുഎസിലേക്ക് അനധികൃതമായി കടന്ന് കയറുന്ന അഭയാർത്ഥികളെയും കുടിയേറ്റക്കാരെയും തടഞ്ഞ് നിർത്തുന്നതിനായി യുഎസ്-മെക്സിക്കൻ അതിർത്തിയിൽ വന്മതിൽ പണിയുന്നതിനായി സർവ തന്ത്രങ്ങളും പയറ്റി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്നതിനിടയിൽ ഏറ്റവും പുതിയ അനധികൃത കുടിയേറ്റത്തിന്റെ ഞെട്ടിപ്പിക്കുന്ന റിപ്പോർട്ട് പുറത്ത് വന്നു. യുഎസ്-മെക്സിക്കൻ അതിർത്തിയിൽ മതിൽ കെട്ടിത്തിരിക്കാൻ ട്രംപ് മുറവിളി ശക്തമാക്കിക്കൊണ്ടിരിക്കെ സ്ത്രീകളും കുട്ടികളും അടങ്ങുന്ന 376 അംഗ അനധികൃത കുടിയേറ്റ സംഘം അമേരിക്കയിലേക്ക് നുഴഞ്ഞ് കയറിയെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്.

ഇവർ കുടുംബവുമായി എത്തിയതിനാൽ എല്ലാവർക്കും യഥേഷ്ടം സഞ്ചരിക്കാമെന്ന ആനുകൂല്യമുണ്ട്. ഇതോടെ മെക്സിക്കൻ മതിൽ പണിയണമെന്ന തന്റെ വാദത്തിന് ന്യായീകരണമായതിൽ ട്രംപിന് കടുത്ത ആശ്വാസമുണ്ടായിരിക്കുന്നുവെന്നും റിപ്പോർട്ടുണ്ട്. സെൻട്രൽ അമേരിക്കയിൽ നിന്നുമുള്ള 376 പേരാണ് ഏറ്റവും പുതിയതായി യുഎസിലേക്ക് കുടുംബങ്ങളായി എത്തിയിരിക്കുന്നത്. സതേൺ യുഎസ് ബോർഡർ ഫെൻസിലൂടെ അനധികൃതമായി നുഴഞ്ഞ് കയറിയെത്തുന്ന ഏറ്റവും വലിയ ഒറ്റഗ്രൂപ്പാണിതെന്നാണ് വിലയിരുത്തപ്പെട്ടിരിക്കുന്നത്.

തുടർന്ന് ഇവർ ബോർഡർ പട്രോളിന് മുന്നിൽ കീഴടങ്ങുകയും അസൈലത്തിനായി അപേക്ഷിക്കുകയും ചെയ്തിട്ടുണ്ട്. തിങ്കളാഴ്ച അരിസോണയിലെ യുമയ്ക്ക് സമീപത്തുള്ള ടണലുകളിലൂടെയായിരുന്നു ഇവർ യുഎസിലേക്ക് കടന്ന് കയറിയെത്തിയതെന്നാണ് കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ പറയുന്നത്. ഈ ഗ്രൂപ്പിൽ 200 പേർ പ്രായപൂർത്തിയാകാത്തവരാണെന്നാണ് ഫോഴ്സ് സാക്ഷ്യപ്പെടുത്തുന്നത്. ശേഷിക്കുന്നവർ ഇവരുടെ മാതാപിതാക്കന്മാരുമാണ്. ഇത്തരത്തിൽ കുടുംബങ്ങളായി എത്തിയിരിക്കുന്നതിനാൽ ഇവരുടെ അസൈലം ക്ലെയിമുകൾ പ്രൊസീഡ് ചെയ്യപ്പെടുന്നതിനെ തുടർന്ന് ഇവർ കസ്റ്റഡിയിൽ നിന്നും മോചിപ്പിക്കപ്പെടുകയും അവർക്ക് യുഎസിൽ സ്വതന്ത്രമായി സഞ്ചരിക്കാനും സാധിക്കും.

അതിർത്തി ഇത്തരത്തിൽ നിയമവിരുദ്ധമായി കടന്ന് അസൈലത്തിനായി അപേക്ഷിക്കുന്ന ആദ്യത്തെ ഏറ്റവും വലിയ ഒറ്റ ഗ്രൂപ്പാണ് ഇവരെന്നാണ് റിപ്പോർട്ട്. മനുഷ്യക്കടത്തുകാർ ഇത്തരത്തിൽ വലിയ ഗ്രൂപ്പുകൾ വരുന്ന അഭയാർത്ഥികളെ അതിർത്തിയിലെത്തിക്കുകയും ബോർഡർ അനധികൃതമായി കടന്ന് യുഎസിലേക്ക് പ്രവേശിക്കാൻ പ്രേരിപ്പിക്കുകയാണ് ചെയ്യുന്നതെന്നും ബോർഡർ പട്രോൾ പറയുന്നു. ബോർഡർ ബാരിയറിലെ ഏഴ് ചെറിയ മാർഗങ്ങളിലൂടെയാണ് ഈ ഗ്രൂപ്പ് യുഎസിലേക്കെത്തിയതെന്നാണ് ഒഫീഷ്യലുകൾ പറയുന്നത്.

അതിർത്തിയിലെ വിദൂരസ്ഥമായ ഇടത്തിലൂടെയാണ് ഇവർ കടന്ന് കയറിയിരിക്കുന്നത്. ഇവിടുത്തെ പഴയ ഫെൻസിംഗിന് 12 അടി ഉയരവും തറയിൽ മണലുമാണെന്നും റിപ്പോർട്ടുണ്ട്. ഇവിടെ ബോർഡറിന്റെ 26 മൈൽ നീളത്തിൽ വെറും മൂന്ന് ഏജന്റുമാരാണ് പട്രോളിങ് നിർവഹിക്കുന്നതെന്നതും നുഴഞ്ഞ് കയറ്റക്കാർക്ക് അനുകൂല അവസരമേകിയെന്നു വിലയിരുത്തപ്പെടുന്നു. ഇത്തരത്തിലുള്ള നുഴഞ്ഞ് കയറ്റം ഇപ്പോഴും നടക്കുന്നതിനാൽ ഇവിടെ വന്മതിൽ പണിയണമെന്ന ആവശ്യം ഒരിക്കൽ കൂടി വ്യക്തമായെന്ന നിലപാടാണ് പുതിയ റിപ്പോർട്ട് ഉയർത്തിക്കാട്ടി ട്രംപ് വാദിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP