Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

പോപ്പ് ഫ്രാൻസിസിന്റെ സന്ദർശനം ചരിത്രമാക്കാനൊരുങ്ങി യുഎഇ; സായിദ് സ്പോർട്സ് സിറ്റിയിലെ സമ്മേളനത്തിനു 1,35,000 പേർക്കു സൗകര്യം; സ്റ്റേഡിയത്തിനു പുറത്തും പരിസരങ്ങളിലുമുള്ള റോഡുകൾവരെ സമ്മേളനത്തിനായി വിട്ടുനൽകാനും തീരുമാനം

പോപ്പ് ഫ്രാൻസിസിന്റെ സന്ദർശനം ചരിത്രമാക്കാനൊരുങ്ങി യുഎഇ; സായിദ് സ്പോർട്സ് സിറ്റിയിലെ സമ്മേളനത്തിനു 1,35,000 പേർക്കു സൗകര്യം; സ്റ്റേഡിയത്തിനു പുറത്തും പരിസരങ്ങളിലുമുള്ള റോഡുകൾവരെ സമ്മേളനത്തിനായി വിട്ടുനൽകാനും തീരുമാനം

മറുനാടൻ മലയാളി ബ്യൂറോ

അബുദാബി: ആഗോള കത്തോലിക്കാ സഭ തലവൻ ഫ്രാൻസിസ് മാർപാപ്പയുടെ പ്രഥമ ഗൾഫ് സന്ദർശനം ചരിത്രമാക്കാൻ ഒരുക്കങ്ങൾ സജീവം. അടുത്തമാസം മൂന്നു മുതൽ അഞ്ചു വരെയാണു മാർപാപ്പയുടെ യുഎഇ സന്ദർശനം. അപേക്ഷകരുടെ വർധനമൂലം അബുദാബി സായിദ് സ്പോർട്സ് സിറ്റിയിലെ സമ്മേളനത്തിനു 1,35,000 പേർക്കു സൗകര്യം ഏർപ്പെടുത്തും. നേരത്തെ 1,20,000 പേർക്ക് പങ്കെടുക്കാമെന്നായിരുന്നു അറിയിപ്പ്. സ്റ്റേഡിയത്തിനു പുറത്തും പരിസരങ്ങളിലുമുള്ള റോഡുകൾവരെ സമ്മേളനത്തിനായി വിട്ടുനൽകും. ഈജിപ്തിലെ അൽ അസ്ഹർ ഗ്രാൻഡ് ഇമാമും മുസ്ലിം കൗൺസിൽ ഓഫ് എൽഡേഴ്‌സ് ചെയർമാനുമായ ഡോ. അഹ്മദ് എൽ തായിബും സമ്മേളനത്തിൽ പങ്കെടുക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP