Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

പലയിടങ്ങളിലും താപനില 46 ഡിഗ്രിയായി ഉയർന്നു; മിക്ക സ്ഥാപനങ്ങളും അടച്ചുപൂട്ടി തൊഴിലാളികളെ വീട്ടിൽ പറഞ്ഞയച്ചു; കൊടും ചൂടിൽ തളർന്ന് മൃഗങ്ങളും പക്ഷികളും; ഓസ്‌ട്രേലിയ നേരിടുന്നത് ചരിത്രത്തിലെ ഏറ്റവും ഉയർന്ന ചൂട്

പലയിടങ്ങളിലും താപനില 46 ഡിഗ്രിയായി ഉയർന്നു; മിക്ക സ്ഥാപനങ്ങളും അടച്ചുപൂട്ടി തൊഴിലാളികളെ വീട്ടിൽ പറഞ്ഞയച്ചു; കൊടും ചൂടിൽ തളർന്ന് മൃഗങ്ങളും പക്ഷികളും; ഓസ്‌ട്രേലിയ നേരിടുന്നത് ചരിത്രത്തിലെ ഏറ്റവും ഉയർന്ന ചൂട്

ടുത്ത ചൂടിൽ വെന്തുരുകുകയാണ് ഓസ്‌ട്രേലിയ. പലയിടത്തും താപനില 46 ഡിഗ്രി സെൽഷ്യസായതോടെ ജനജീവിതം തീർത്തും ദുസ്സഹമായി. വ്യാപാരസ്ഥാപനങ്ങളടക്കം പ്രവർത്തിക്കാനാകാത്ത സ്ഥിതിയിലാണ്. ഇതോടെ, മിക്കവാറും സ്ഥാപനങ്ങൾ ആഴ്ചയിലെ ശേഷിക്കുന്ന ദിനങ്ങളിൽ അവധി പ്രഖ്യാപിച്ച് ജീവനക്കാരെ വീട്ടിലേക്ക് പറഞ്ഞയച്ചു.

ന്യൂ സൗത്ത് വെയ്ൽസ്, സൗത്ത് ഓസ്‌ട്രേലിയ, ക്വീൻസ്‌ലൻഡ്, നോർത്തേൺ ടെറിറ്ററി എന്നിവിടങ്ങളിലാണ് ചൂട് ഏറ്റവും കഠിനം. ഈയാഴ്ചയാദ്യം ചൂടിന് ചെറിയൊരു ആശ്വാസം വന്നിരുന്നെങ്കിലും വീണ്ടും പഴയപടിയായി മാറി. ശനിയാഴ്ചത്തെ ഓസ്‌ട്രേലിയ ദിനം വരെ ചൂട് ഇതേ നിലയ്ക്ക് മുന്നേറുമെന്നാണ് കാലാവസ്ഥാ നിരീക്ഷണവിഭാഗം മുന്നറിയിപ്പ് നൽകിയിട്ടുള്ളത്.

താപനില 35 ഡിഗ്രി സെൽഷ്യസിലെത്തുമ്പോൾ ജോലി അവസാനിപ്പിക്കുന്ന രീതിയിലാകണം തൊഴിലാളികൾ പ്രവർത്തിക്കേണ്ടതെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കടുത്ത ചൂടിൽ തൊഴിലാളികളെ ജോലി ചെയ്യിപിക്കരുതെന്ന് തൊഴിലുടമകൾക്കും നിർദ്ദേശം നൽകിയിട്ടുണ്ട്. കൺസ്ട്രക്ഷൻ, ഫോറസ്ട്രി, മൈനിങ്, ഇലക്ട്രിസിറ്റി തുടങ്ങി തുറസ്സായ പ്രദേശത്ത് ജോലി ചെയ്യേണ്ടിവരുന്ന വിവിധ മേഖലകളിലുള്ള തൊഴിലാളികൾക്കാണ് മുന്നറിപ്പ് നൽകിയിട്ടുള്ളത്.

താപനിലയനുസരിച്ച് അതിന്റെ പ്രത്യാഘാതം കുറയ്ക്കുന്ന രീതിയിൽ വേണം ജോലിസമയം ക്രമീകരിക്കാനെന്നും നിർദ്ദേശിച്ചിട്ടുണ്ട്. ജോലിയിൽ റൊട്ടേഷൻ കൊണ്ടുവന്നും മതിയായ വിശ്രമം അനുവദിച്ചും കൂടുതൽ നേരം വെയിലിൽ തുടരാൻ അനുവദിക്കാത്ത നിലയിൽ വേണം ക്രമീകരണം. കുടിവെള്ളം, തണൽ എന്നിവ എളുപ്പം ലഭ്യമാകുന്ന തരത്തിൽ ക്രമീകരിക്കുകയും വേണം.

ആർക്കെങ്കിലും വിശ്രമമെടുക്കണെന്ന് തോന്നിയാൽ അത് തടയരുതെന്നും നിർദ്ദേശിച്ചിട്ടുണ്ട്. കഴിയുന്നത്ര അധ്വാനം കുറഞ്ഞ ജോലികൾ മാത്രരമേ ഈ ധട്ടത്തിൽ ചെയ്യിക്കാവൂ. തൊഴിലിടത്ത് ചൂടിനെ പ്രതിരോധിക്കാൻ വേണ്ട സംവിധാനങ്ങളും ക്രമീകരണങ്ങളുമുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് മറ്റ് തൊഴിലുടമകളോടും സർക്കാർ നിർദ്ദേശിച്ചിട്ടുണ്ട്. 35 ഡിഗ്രി സെൽഷ്യസ് മുതൽ 40 ഡിഗ്രി സെൽഷ്യസ് വരെയാണ് സാധാരണ ആളുകൾക്ക് താങ്ങാവുന്ന താപനിലയായി കണക്കാക്കിയിട്ടുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP