Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഗർഭച്ഛിദ്രം നടത്തിയ കുഞ്ഞ് ജീവനോടെ പിറന്നു; മരണം ഉറപ്പാക്കാൻ രഹസ്യമായി മാറ്റി വച്ചു; പോസ്റ്റ്മോർട്ടം ഒഴിവാക്കാൻ ശ്രമിച്ചു; മരിച്ച കുഞ്ഞിന്റെ മാതാപിതാക്കൾ ഒപ്പം നിന്നിട്ടും യുകെയിലെ നഴ്സിന്റെ പണി തെറിച്ചത് ഇങ്ങനെ

ഗർഭച്ഛിദ്രം നടത്തിയ കുഞ്ഞ് ജീവനോടെ പിറന്നു; മരണം ഉറപ്പാക്കാൻ രഹസ്യമായി മാറ്റി വച്ചു; പോസ്റ്റ്മോർട്ടം ഒഴിവാക്കാൻ ശ്രമിച്ചു; മരിച്ച കുഞ്ഞിന്റെ മാതാപിതാക്കൾ ഒപ്പം നിന്നിട്ടും യുകെയിലെ നഴ്സിന്റെ പണി തെറിച്ചത് ഇങ്ങനെ

യുകെയിലെ കെന്റിലെ ഗില്ലിങ്ഹാമിലുള്ള മെഡ്വേ മാരിടൈം ഹോസ്പിറ്റലിൽ ഗർഭച്ഛിദ്രം നടത്തിയിട്ടും കുഞ്ഞ് ജീവനോട് പിറന്നത് മറച്ച് വച്ച നഴ്സിനെതിരെ കടുത്ത നടപടി.മിഡ് വൈഫ് ബെർനാഡെറ്റ് ജോന്ന കെല്ലിയുടെ പിൻ നമ്പറാണ് ഇതിനെ തുടർന്ന് നഴ്സിങ് ആൻഡ് മിഡ് വൈഫറി കൗൺസിൽ തെറിപ്പിച്ചിരിക്കുന്നത്. ഗർഭച്ഛിദ്രം നടത്തിയ കുഞ്ഞ് ജീവനോടെ പിറന്നതിനെ തുടർന്ന് അതിന്റെ മരണം ഉറപ്പാക്കാൻ കെല്ലി കുഞ്ഞിനെ രഹസ്യമായി മാറ്റി വയ്ക്കുകയും തുടർന്ന് മരണം ഉറപ്പായതിന് ശേഷം പോസ്റ്റ്മോർട്ടം ഒഴിവാക്കാൻ ശ്രമിക്കുകയും ചെയ്തുവെന്നാണ് കുറ്റം.

പ്രസ്തുത കേസിൽ മരിച്ച കുഞ്ഞിന്റെ മാതാപിതാക്കൾ ഈ നഴ്സിന് ഒപ്പം നിന്നിട്ടും കെല്ലിയുടെ പിൻ നമ്പർ തെറിച്ചത് എല്ലാ നഴ്സുമാർക്കും ഒരു മുന്നറിയിപ്പാണ്. പുതിയ നടപടി അനുസരിച്ച് കെല്ലിയുടെ പേര് അടുത്ത മാസം മിഡ് വൈഫ് രജിസ്ട്രറിൽ നിന്നും നീക്കം ചെയ്യുന്നതായിരിക്കും. എൻഎംസി ട്രിബ്യൂണലിന് മുന്നിൽ നടന്ന വിചാരണക്കിടെയാണ് ഈ ക്രൂരമായ കൃത്യത്തിന്റെ വിശദാംശങ്ങൾ വെളിച്ചത്ത് വരുകയും കെല്ലി കുറ്റവാളിയാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തിരിക്കുന്നത്. ഗർഭച്ഛിദ്രത്തിലൂടെ പുറത്തെടുത്ത കുട്ടി ജീവന്റെ ലക്ഷണങ്ങൾ പ്രകടിപ്പിക്കുകയും തുടർന്ന് അത് ഡോക്ടർമാരെ അറിയിക്കാതെ കെല്ലി കുഞ്ഞിനെ വകവരുത്തുന്നതിനുള്ള നീക്കം സമർത്ഥമായി നടത്തുകയായിരുന്നുവെന്നും ട്രിബ്യൂണലിന് മുന്നിൽ നടന്ന വിചാരണയിലൂടെ സ്ഥിരീകരിക്കപ്പെടുകയായിരുന്നു.

ജനിതകപരമായ തകാറുള്ളതിനാൽ കുട്ടിയെ ഇല്ലാതാക്കാൻ മാതാപിതാക്കൾ തീരുമാനിക്കുകയായിരുന്നു. ഗർഭച്ഛിദ്രത്തിന് ശേഷവും കുട്ടിയിൽ ജീവൻ അവശേഷിക്കുന്നുണ്ടെന്ന് തിരിച്ചറിഞ്ഞ കെല്ലി അനുയോജ്യമല്ലാത്ത ഒരു പാഡിൽ പൊതിഞ്ഞ് ഏഴ് മണിക്കൂറോളം വച്ചുവെന്നാണ് വിചാരണയിൽ തെളിഞ്ഞിരിക്കുന്നത്. താൻ ഇക്കാര്യത്തിൽ തെറ്റ് ചെയ്തുവെന്ന് കെല്ലി കൗൺസിലിന് മുന്നിൽ സമ്മതിച്ചിട്ടുണ്ട്. എന്നാൽ കെല്ലി സത്യസന്ധതയില്ലായ്മ പ്രകടിപ്പിച്ചുവെന്ന് ആരോപിക്കാനാവില്ലെന്നും കാരണം ഇത്തരത്തിൽ പിറക്കുന്ന കുട്ടിക്ക് ജീവനുണ്ടാകുമെന്നാണ് കെല്ലി വിശ്വസിച്ചിരുന്നതെന്നും പാനൽ വിലയിരുത്തിയിട്ടുണ്ട്.

എന്നാൽ ഇക്കാര്യം തന്റെ സഹപ്രവർത്തകരോട് പറഞ്ഞ് കെല്ലിക്ക് ഇത് രേഖപ്പെടുത്താമായിരുന്നുവെന്നും അത് ചെയ്യാതെ എല്ലാം സ്വന്തം ഇഷ്ടമനുസരിച്ച് രഹസ്യമായി നിർവഹിച്ചതാണ് കെല്ലി ചെയ്ത തെറ്റെന്നും പാനൽ വിധിക്കുകയായിരുന്നു. 2015 ഏപ്രിൽ 5ന് കെല്ലിയിൽ നിന്നും ലഭിച്ച കെയറിൽ തങ്ങൾ സംതൃപ്തരാണെന്ന് ഗർഭച്ഛിദ്രത്തിന് വിധേയനായ കുട്ടിയുടെ മാതാപിതാക്കൾ ബോധിപ്പിച്ചെങ്കിലും കെല്ലിക്ക് ശിക്ഷയിൽ നിന്നും രക്ഷപ്പെടാനായില്ല. എന്നാൽ കെല്ലി കുഞ്ഞിന് ജീവനുണ്ടെന്ന കാര്യം മറ്റുള്ളവരെ ബോധിപ്പിക്കേണ്ടിയിരുന്നുവെന്നും പിന്നീട് ഡെത്ത് സർട്ടിഫിക്കറ്റ് പുറത്തിറക്കേണ്ടിയിരുന്നുവെന്നും കുഞ്ഞിന്റെ മാതാപിതാക്കളും അഭിപ്രായപ്പെടുന്നുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP