Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പട്ടിണി മാറ്റാൻ രാജ്യത്തെ സ്വർണശേഖരം വിറ്റ് വെനസ്വേല; 29 ടൺ സ്വർണം യുഎഇക്ക് വിൽക്കുന്നത് 120 കോടി അമേരിക്കൻ ഡോളറിന്; സ്വർണക്കച്ചവടത്തിന് കൂട്ടുനിന്നാൽ ഉപരോധമേർപ്പെടുത്തുമെന്ന് മുന്നറിയിപ്പ് നൽകി അമേരിക്ക

പട്ടിണി മാറ്റാൻ രാജ്യത്തെ സ്വർണശേഖരം വിറ്റ് വെനസ്വേല; 29 ടൺ സ്വർണം യുഎഇക്ക് വിൽക്കുന്നത് 120 കോടി അമേരിക്കൻ ഡോളറിന്; സ്വർണക്കച്ചവടത്തിന് കൂട്ടുനിന്നാൽ ഉപരോധമേർപ്പെടുത്തുമെന്ന് മുന്നറിയിപ്പ് നൽകി അമേരിക്ക

മറുനാടൻ ഡെസ്‌ക്‌

ടുത്ത സാമ്പത്തിക പ്രതിസന്ധിയിൽപ്പെട്ടുഴലുന്ന വെനസ്വേല പിടിച്ചുനിൽക്കുന്നതിനായി രാജ്യത്തെ സ്വർണശേഖരം വിറ്റഴിക്കുന്നു. താനും ദിവസത്തിനുള്ളിൽ 15 ടൺ സ്വർണം യു.എ.ഇ.ക്ക് വിൽക്കാൻ പ്രസിഡന്റ് നിക്കോലാസ് മദൂരോ തീരുമാനിച്ചു. ഫെബ്രുവരിക്കുള്ളിൽ 29 ടൺ സ്വർണം വിൽക്കാനാണ് വെനസ്വേലയുടെ തീരുമാനം. 120 കോടി ഡോളർ വിലവരുന്ന സ്വർണമാണ് വിൽക്കുന്നത്. എന്നാൽ, വെനസ്വേലയിൽനിന്ന് സ്വർണം വാങ്ങാനുള്ള തീരുമാനം ഉപേക്ഷിച്ചില്ലെങ്കിൽ ഉപരോധം ഏർപ്പെടുത്തുമെന്ന ഭീഷണിയുമായി അമേരിക്ക രംഗത്തെത്തി.

റഷ്യയുടെ പിന്തുണയോടെയാണ് വെനസ്വേല സ്വർണം വിൽക്കുന്നതെന്നാണ് സൂചന. കാരക്കസിൽനിന്ന് 20 ടൺ സ്വർണവുമായി റഷ്യൻ നോർഡ്‌വിൻഡ്് വിമാനം പറന്നുയർന്നതായി റിപ്പോർട്ടുണ്ട്. താൻ മോസ്‌കോയുമായി ബന്ധപ്പെട്ട ശേഷമാണ് റഷ്യ സഹായവുമായി രംഗത്തെത്തിയതെന്ന് മദൂരോയുടെ രാഷ്ട്രീയ എതിരാളിയായ യുവാൻ ഗ്വെയ്‌ഡോ അവകാശപ്പെട്ടിരുന്നു. എന്നാൽ, അത്തരമൊരു കത്ത് ലഭിച്ചിരുന്നില്ലെന്ന് മോസ്‌കോ വ്യക്തമാക്കി.

വെനസ്വേലയുമായി സഹകരിക്കരുതെന്ന് അമേരിക്കൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോൺ ബോൾട്ടൻ മുന്നറിയിപ്പ് നൽകിയിരുന്നു. നിക്കോളാസ് മദൂരോയെ അമേരിക്ക അംഗീകരിക്കാത്തതിനാലാണിത്. ഗ്വെയ്‌ഡോയെയാണ് വെനസ്വേലൻ ഭരണാധികാരിയായി അമേരിക്ക അംഗീകരിച്ചിട്ടുള്ളത്. വെനസ്വേലൻ സ്വർണം വാങ്ങാൻ തീരുമാനിക്കുകയാണെങ്കിൽ ഉപരോധം നേരിടേണ്ടിവരുമെന്ന് റിപ്പബ്ലിക്കൻ സെനറ്റർ മാർക്കോ റൂബിയോ യു.എ.ഇ.ക്ക് മുന്നറിയിപ്പ് നൽകി.

ഇക്കൊല്ലം ഇതുവരെ മൂന്ന് ടൺ സ്വർണമെങ്കിലും മദൂരോ വിറ്റുവെന്നാണ് റിപ്പോർട്ട്. കഴിഞ്ഞവർഷം 90 കോടി ഡോളറിന്റെ അസംസ്‌കൃത സ്വർണം തുർക്കിക്ക് വിറ്റതായും റിപ്പോർട്ടുണ്ടായിരുന്നു. നാണയപ്പെരുപ്പത്തെത്തുടർന്ന് മൂല്യം നഷ്ടമായ വെനസ്വേലൻ കറൻസി ബൊലിവാറിനെ പിടിച്ചുനിർത്തുന്നതിനുവേണ്ടിയാണ് സ്വർണശേഖരം വിറ്റഴിക്കാൻ തീരുമാനിച്ചത്. സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് മദൂരോയുടെ രാജിക്കുവേണ്ടിയുള്ള സമ്മർദം ശക്തമായിരുന്നു.

നവംബറിലെ റിപ്പോർട്ടനുസരിച്ച് 132 ടൺ സ്വർണമാണ് വെനസ്വേലയുടെ ശേഖരത്തിലുള്ളത്. വെനസ്വേലൻ വാൾട്ടിലും ബാങ്ക് ഓഫ് ഇംഗ്ലണ്ടിലുമായാണ് ഈ സ്വർണശേഖരം സൂക്ഷിച്ചിട്ടുള്ളത്. യുവാൻ ഗ്വെയ്‌ഡോയുടെ പരാതിയെത്തുടർന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ടിലുള്ള 120 കോടി ഡോളറിന്റെ സ്വർണശേഖരം ബ്രിട്ടൻ മരവിപ്പിച്ചുനിർത്തിയിരിക്കുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP