Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പ്രിൻസ് ചാൾസ് ഉപയോഗിച്ചിരുന്ന റേഞ്ച്റോവർ വിൽപനയ്ക്ക്; ടാറ്റയുടെ കാറിന് ചോദിക്കുന്നത് ബ്രാൻഡ് ന്യൂ കാറിനേക്കാൾ കൂടിയ വില; വില ഉയർന്നത് ബക്കിങ്ഹാം പാലസിന്റെ ചരിത്രത്തിൽ ഇടം പിടിച്ച കാറെന്ന നിലയിൽ

പ്രിൻസ് ചാൾസ് ഉപയോഗിച്ചിരുന്ന റേഞ്ച്റോവർ വിൽപനയ്ക്ക്; ടാറ്റയുടെ കാറിന് ചോദിക്കുന്നത് ബ്രാൻഡ് ന്യൂ കാറിനേക്കാൾ കൂടിയ വില; വില ഉയർന്നത് ബക്കിങ്ഹാം പാലസിന്റെ ചരിത്രത്തിൽ ഇടം പിടിച്ച കാറെന്ന നിലയിൽ

നിരവധി ചരിത്ര സംഭവങ്ങൾക്ക് സാക്ഷ്യം വഹിക്കുകയും ദീർഘകാലം പ്രിൻസ് ഫിലിപ്പ് ഉപയോഗിക്കുകയും ചെയ്ത റേഞ്ച് റോവർ കാർ വിൽപനയ്ക്ക്. ഈ കാറിന് ചോദിക്കുന്നത് ബ്രാൻഡ് ന്യൂ കാറിനേക്കാൾ കൂടിയ വിലയാണെന്ന് റിപ്പോർട്ടുണ്ട്. ബക്കിങ്ഹാം പാലസിന്റെ ചരിത്രത്തിൽ ഇടം പിടിച്ച കാറെന്ന നിലയിലാണിതിന്റെ വില പരിധി വിട്ടുയർന്നിരിക്കുന്നത്. ഓട്ടോ ട്രേഡർ മാഗസിനിലാണ് ഈ അസാധാരണ കാർ വിൽപനയ്ക്ക് വച്ചിരിക്കുന്നത്.

ഫിലിപ്പിന്റെ ലാൻഡ് റോവർ ഫ്രീലാൻസറിനേക്കാൾ മികച്ച കണ്ടീഷനിലുള്ള കാറാണ് ഇപ്പോൾ വിൽക്കാൻ വച്ചിരിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്. ലാൻഡ് റോവർ ഫ്രീലാൻസർ ഫിലിപ്പ് ഓടിക്കവെ ഇക്കഴിഞ്ഞ ജനുവരിയിൽ മറ്റൊരു കാറുമായി കൂട്ടിയിടിച്ച് മറിഞ്ഞ് രണ്ട് സ്ത്രീകൾക്ക് പരുക്കേറ്റതിന്റെ പേരിൽ വാർത്തകളിൽ നിറഞ്ഞിരുന്നു. ഇപ്പോൾ വിൽപനക്ക് വച്ചിരിക്കുന്ന റേഞ്ച് റോവർ വാങ്ങുന്നവർ ഫിലിപ്പിന്റെ അടുത്തിടെയുള്ള ഡ്രൈവിങ് ചരിത്രം പരിഗണിക്കുന്നത് നന്നായിരിക്കുമെന്ന് മുന്നറിയിപ്പുണ്ട്.

പ്രത്യേകമായി മോദിഫൈ ചെയ്ത ഈ റേഞ്ച് റോവർ 3200 മൈലുകൾ മാത്രമാണ് ഓടിയിരിക്കുന്നത്. നല്ല കണ്ടീഷനിലുള്ള വാഹനമാണിതെന്ന് സാരം. 129,850 പൗണ്ടാണ് ഈ രാജകീയ വാഹനത്തിന് ചോദിച്ചിരിക്കുന്ന വില. ഓട്ടോ ട്രേഡർ മാഗസിനിൽ റേഞ്ച് റോവറിന് സാധാരണ ഇട്ടിരിക്കുന്ന വിലയേക്കാൾ ഇരട്ടിയാണിത്. സാധാരണ ഇത്തരമൊരു പുതിയ കാറിന് വേണ്ടി വരുന്ന വില 105,000 പൗണ്ടായിരിക്കെയാണ് ഫിലിപ്പിന്റെ പഴയ കാറിന് ഇത്രയും വിലയിട്ടിരിക്കുന്നതെന്നതും ശ്രദ്ധേയമാണ്.

പഴയ വേർഷനിലുള്ള കാറിന് അതിന്റെ പുതിയ വേർഷനേക്കാൾ വിലയേറുന്നത് അപൂർവമായ സംഭവമാണ്. കാറിന്റെ റോയൽ സ്റ്റാറ്റസാണ് ഇതിന്റെ വില അസാധാരണമായ വിധത്തിൽ വർധിപ്പിച്ചിരിക്കുന്നത്. ഈ 4ത4ന് ഡാർക്ക് കളറാണ്. ഇതിന്റെത് പോറലുകൾ വീഴാത്ത സഫയർ ബോഡിയാണ്. മുൻ യുഎസ് പ്രസിഡന്റ് ബരാക് ഒബാമ, ഭാര്യ മിഷെൽ എന്നിവർ 2016ൽ വിൻഡ്സറിൽ വന്നപ്പോൾ സഞ്ചരിച്ച കാറെന്ന പ്രത്യേകതയും ഇതിനുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP