Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ദയവായി ഇനിയെങ്കിലും എന്നെ വെറുതെ വിടൂ....വയറ്റിൽ കിടക്കുന്ന കുഞ്ഞിനെ ഓർത്തെങ്കിലും; പിതാവിന് കത്തെഴുതി മേഗൻ; ഒരു ഫോട്ടോഷൂട്ട് നടത്തി പ്രശ്നം തീർക്കാമെന്ന് മറുപടി പറഞ്ഞ് തോമസ് മാർകിൾ

ദയവായി ഇനിയെങ്കിലും എന്നെ വെറുതെ വിടൂ....വയറ്റിൽ കിടക്കുന്ന കുഞ്ഞിനെ ഓർത്തെങ്കിലും; പിതാവിന് കത്തെഴുതി മേഗൻ; ഒരു ഫോട്ടോഷൂട്ട് നടത്തി പ്രശ്നം തീർക്കാമെന്ന് മറുപടി പറഞ്ഞ് തോമസ് മാർകിൾ

ലണ്ടൻ: ഹാരി രാജകുമാരനും താനും തമ്മിലുള്ള വിവാഹം കഴിഞ്ഞത് മുതൽ തനിക്ക് നേരെ പിതാവ് തോമസ് മാർകിൾ ഓൺലൈനിലൂടെയും അല്ലാതെയുമുള്ള വിമർശനങ്ങളും ആരോപണങ്ങളും ഇനിയെങ്കിലും നിർത്തണമെന്ന് പിതാവിനോട് അഭ്യർത്ഥിച്ച് മേഗൻ മാർകിൾ രംഗത്തെത്തി. തന്റെ വയറ്റിൽ കിടക്കുന്ന കുഞ്ഞിനെ ഓർത്തെങ്കിലും തന്നെ വെറുതെ വിടണമെന്ന് അഭ്യർത്ഥിച്ച് ഇതിന്റെ ഭാഗമായി മേഗൻ പിതാവിന് കത്തെഴുതിയെന്നാണ് റിപ്പോർട്ട്. എല്ലാ പ്രശ്നങ്ങളും ഒരു ഫോട്ടോഷൂട്ട് നടത്തി തീർക്കാമെന്ന് തോമസ് ഇതിന് മറുപടിയെഴുതിയിട്ടുമുണ്ട്.

ഹാരി രാജകുമാരനുമായുള്ള തന്റെ വിവാഹം കഴിഞ്ഞ് അധികം കഴിയുന്നതിന് മുമ്പാണ് മേഗൻ പിതാവിന് ഇത്തരത്തിൽ കത്തെഴുതിയിരുന്നതെന്നും പേര് വെളിപ്പെടുത്താനാഗ്രഹിക്കാത്ത മേഗന്റെ ഏറ്റവും അടുത്ത അഞ്ച് സുഹൃത്തുക്കൾ വെളിപ്പെടുത്തുന്നു. പിതാവിനാൽ മേഗനുണ്ടാകുന്ന മാനസിക പ്രശ്നങ്ങൾ വയറ്റിൽ കിടക്കുന്ന കുഞ്ഞിനെ പ്രതികൂലമായി ബാധിക്കുമോയെന്ന ആശങ്കയും ഈ സുഹൃത്തുകൾ ഉയർത്തുന്നുണ്ട്. മേഗനും വില്യം രാജകുമാരന്റെ ഭാര്യ കേയ്റ്റും തമ്മിൽ കടുത്ത പ്രശ്നം നിലനിൽക്കുന്നുവെന്ന തരത്തിലുള്ള വാർത്തകൾ ഈ സുഹൃത്തുക്കൾ തള്ളിക്കളയുകയും ചെയ്യുന്നുണ്ട്.

പിതാവ് തനിക്കെതിരെ നിരന്തരം ആരോപണങ്ങൾ ഉന്നയിക്കുന്നതിൽ തന്റെ ഹൃദയം തകർന്നിരിക്കുന്നുവെന്നും താൻ പിതാവിനെ സ്നേഹിക്കുന്നുണ്ടെന്നും അതിനാൽ തനിക്കെതിരെയുള്ള ആക്രമണങ്ങൾ ഇനിയെങ്കിലും നിർത്തണമെന്നുമാവശ്യപ്പെട്ടാണ് മേഗൻ അച്ഛന് കത്തെഴുതിയിരിക്കുന്നതെന്ന് ഈ അഞ്ച് സുഹൃത്തുക്കൾ ഒരു മാധ്യമത്തോടാണ് വെളിപ്പെടുത്തിയിരിക്കുന്നത്. മാധ്യമങ്ങളിലൂടെ തനിക്കെതിരെ നടത്തുന്ന അധിക്ഷേപങ്ങളും വിമർശനങ്ങളും അവസാനിപ്പിച്ചാൽ പിതാവും പുത്രിയെന്നുമുള്ള സ്നേഹബന്ധത്തിലെ പിഴവുകൾ പരിഹരിക്കാൻ താൻ തയ്യാറാണെന്നും മേഗൻ ഈ കത്തിലൂടെ തോമസിനെ അറിയിച്ചിട്ടുണ്ടെന്നാണ് വെളിപ്പെട്ടിരിക്കുന്നത്.

ഹാരിയുമായുള്ള വിവാഹ ശേഷം മേഗനെതിരെ നിരവധി മാധ്യമങ്ങളിലൂടെ ഹോളിവുഡിലെ മുൻ ലൈറ്റിങ് ഡയറക്ടർ കൂടിയായ തോമസ് കടുത്ത ആരോപണങ്ങളാണ് ഉന്നയിച്ചിരുന്നത്. ശാരീരിക അസ്വസ്ഥ്യമാണെന്ന കാരണം പറഞ്ഞ് മേഗനും ഹാരിയും തമ്മിലുള്ള വിവാഹത്തിന് തോമസ് പങ്കെടുത്തിരുന്നില്ല. പിതാവിനെ മേഗൻ വിവാഹത്തിന് ക്ഷണിച്ചിട്ടില്ലെന്നായിരുന്നു മേഗന്റെ സഹോദരൻ ജൂനിയർ മാർകിൾ ആരോപിച്ചിരുന്നത്.

വിവാഹ ശേഷം മേഗൻ തന്നെ കാണാൻ തയ്യാറാവുകയോ എന്തിനേറെ ഫോണിൽ സംസാരിക്കാൻ പോലും തയ്യാറായിട്ടില്ലെന്നും തോമസ് തുടർന്ന് ആരോപിച്ചിരുന്നു. താൻ അങ്ങോട്ട് ബന്ധപ്പെടാതിരിക്കുന്നതിനായി മേഗൻ വിവാഹ ശേഷം ഫോൺ നമ്പറുകളെല്ലാം മാറ്റിയെന്നും പിതാവ് ആരോപിച്ചിരുന്നു. കൂടാതെ മേഗൻ വന്ന വഴി മറക്കുന്നവളാണെന്നും പിതാവിനെയും തങ്ങൾ അടക്കമുള്ള അടുത്ത ബന്ധുക്കളെ തീർത്തും മറന്നവളാണെന്നും സഹോദരി സാമന്ത മാർകിളും ആരോപിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP