Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഭാര്യയുമായി തെറ്റിയപ്പോൾ പുതിയ ജോലി നേടി ജക്കാർത്തയിൽ എത്തി; പാസ്പോർട്ട് കാണാതെ പോയതുകൊണ്ട് എയർപോർട്ടിൽ നിന്നും മടക്കി; മുംബൈയിൽ നിന്നും ജെറ്റ് എയർവേസിൽ കയറിയപ്പോൾ പരസ്യമായി മദ്യപിച്ച് ബഹളം വച്ചു; മാഞ്ചസ്റ്റർ കോടതി ജയിലിലടച്ച ഹതഭാഗ്യന്റെ കഥ

ഭാര്യയുമായി തെറ്റിയപ്പോൾ പുതിയ ജോലി നേടി ജക്കാർത്തയിൽ എത്തി; പാസ്പോർട്ട് കാണാതെ പോയതുകൊണ്ട് എയർപോർട്ടിൽ നിന്നും മടക്കി; മുംബൈയിൽ നിന്നും ജെറ്റ് എയർവേസിൽ കയറിയപ്പോൾ പരസ്യമായി മദ്യപിച്ച് ബഹളം വച്ചു; മാഞ്ചസ്റ്റർ കോടതി ജയിലിലടച്ച ഹതഭാഗ്യന്റെ കഥ

മുംബൈയിൽ നിന്നും ബ്രിട്ടനിലേക്കുള്ള ജെറ്റ് എയർവേസ് വിമാനത്തിൽ വച്ച് പരസ്യമായി മദ്യപിരക്കുകയും വിമാനജോലിക്കാരുമായി കലഹിക്കുകയും ബഹളം വച്ച് ബുദ്ധിമുട്ടുണ്ടാക്കുകയും ചെയ്ത നോർത്താംപ്ടൺഷെയറിലെ കോർബിയിലുള്ള ലിയാം പ്രീസ്റ്റൺ എന്ന 36കാരന് ഇനി അഴിയെണ്ണാം. തന്റെ ഭാര്യയുമായി തെറ്റിപ്പിരിഞ്ഞതിനെ തുടർന്ന് ഇന്തോനേഷ്യയിലെ ജക്കാർത്തയിൽ ജോലി തേടി എത്തുകയും പാസ്പോർട്ട് കാണാനാവാതെ അവിടെ നിന്നും തിരിച്ചയക്കുകയും ചെയ്തതിനെ തുടർന്നുള്ള മടക്കയാത്രയിലായിരുന്നു തായ്ലൻഡിലെ ബാങ്ക്കോംഗ് വഴി പ്രീസ്റ്റൺ മുംബൈയിലെത്തിയിരുന്നത്.

പുതിയതും സ്വപ്നസമാനവമായ ജോലി ജക്കാർത്തയിൽ ലഭിച്ചതിനെ തുടർന്നായിരുന്നു പ്രീസ്റ്റൺ അവിടേക്ക് കുതിച്ചത്. എന്നാൽ അവിടെ വിമാനമിറങ്ങിയപ്പോഴാണ് തന്റെ പാസ്പോർട്ട് നഷ്ടപ്പെട്ട വിവരം യുവാവ് ഞെട്ടലോടെ തിരിച്ചറിഞ്ഞത്. പാസ്പോർട്ടില്ലാത്ത പ്രിസ്റ്റണ് വാഗ്ദാനം ചെയ്ത ജോലി നൽകാൻ ജക്കാർത്തയിലെ തൊഴിലുടമ വിസമ്മതിക്കുകയായിരുന്നു. തുടർന്ന് കൈയിൽ പണമില്ലാതെ അദ്ദേഹം ജക്കാർത്തയിൽ അലഞ്ഞ് നടക്കേണ്ടിയും വന്നു. തെറ്റിപ്പിരിഞ്ഞ ഭാര്യ മാത്രമേ ആ പ്രതിസന്ധി ഘട്ടത്തിൽ പ്രീസ്റ്റന്റെ സഹായത്തിനെത്തിയുള്ളുവെന്നതാണ് വിചിത്രമായ കാര്യം. അതായത് തന്റെ മുൻ ഭർത്താവിന് ബ്രിട്ടനിലേക്ക് തിരിച്ച് വരുന്നതിനുള്ള പണം അവർ നൽകുകയായിരുന്നു.

എന്നാൽ ബാങ്ക്കോംഗ് വഴി മുംബൈയിലെത്തിയ പ്രിസ്റ്റൺ അവിടെ വച്ച് അമിതമായി മദ്യപിച്ച് ബ്രിട്ടനിലേക്കുള്ള ജെറ്റ് എയർവേസിൽ കയറുകയും പ്രശ്നമുണ്ടാക്കുകയുമായിരുന്നുവെന്ന് മാഞ്ചസ്റ്റർ കോടതിയിൽ ഇന്നലെ നടന്ന വിചാരണയിലൂടെ ബോധിപ്പിക്കപ്പെട്ടു. മദ്യപിച്ച് പ്രശ്നമുണ്ടാക്കിയ യുവാവിന്റെ പക്കലുണ്ടായിരുന്ന ഡ്യൂട്ടി ഫ്രീ ജാക്ക് ഡാനിയേൽസ് വിസ്‌കി വിമാനജീവനക്കാർ പിടിച്ചെടുക്കുകയായിരുന്നു. വിമാനം മാഞ്ചസ്റ്ററിലിറങ്ങിയതിന് ശേഷം മദ്യം തിരിച്ച് നൽകുമെന്ന് വിമാനജീവനക്കാർ ഉറപ്പേകിയെങ്കിലും പ്രീസ്റ്റൺ അതിന്റെ പേരിലും വിമാനത്തിൽ വർധിച്ച തോതിൽ ബഹളം വയ്ക്കുകയായിരുന്നുവെന്നാണ് ബോധിപ്പിക്കപ്പെട്ടിരിക്കുന്നത്.

വിമാനം മാഞ്ചസ്റ്ററിൽ ഇറങ്ങുമ്പോഴും ആക്രമോത്സുകനായ പ്രീസ്റ്റണെ നിയന്ത്രിക്കാൻ വിമാന ജോലിക്കാർ പാട് പെട്ടിരുന്നു. തുടർന്ന് സെക്യൂരിറ്റി സ്റ്റാഫെത്തിയാണ് ഇയാളെ നിയന്ത്രിച്ചത്. ഇതിനിടെ ഒരു ഗാർഡിനെ പ്രിസ്റ്റൺ ഇടിക്കുകയും തുപ്പുകയും ചെയ്തിരുന്നു. ഇതിന് മുമ്പ് 2002ലും 2004ലും പ്രിസ്റ്റൺ ഇത്തരത്തിൽ വിമാനയാത്രക്കിടെ മദ്യപിച്ച് പ്രശ്നമുണ്ടാക്കിയിരുന്നു. ജീവിതത്തിൽ കടുത്ത പ്രശ്നമുണ്ടായതിനാലാണ് പ്രിസ്റ്റൺ ഇത്തരത്തിൽ പെരുമാറിയതെന്ന് അദ്ദേഹത്തിന്റെ ലോയറായ ഡേവിഡ് ഫാർലെ വാദിച്ചെങ്കിലും ഫലമുണ്ടായില്ല. ഇതിനെ തുടർന്ന് മാഞ്ചസ്റ്ററിലെ മിൻഷുൽ സ്ട്രീറ്റ് ക്രൗൺ കോടതി പ്രിസ്റ്റണ് ആറ് മാസത്തെ തടവാണ് വിധിച്ചിരിക്കുന്നത്.

നവംബർ 29ന് മുംബൈയിൽ നിന്നും മാഞ്ചസ്റ്ററിലേക്കുള്ള വിമാനത്തിലാണ് സംഭവം അരങ്ങേറിയത്. പ്രിസ്റ്റൺ വിമാനജോലിക്കാരെയും മറ്റ് യാത്രക്കാരെയും കടുത്ത രീതിയിൽ ബുദ്ധിമുട്ടിച്ചുവെന്നും അതിനാൽ മാതൃകാപരമായി ശിക്ഷിക്കണമെന്നുമായിരുന്നു പ്രോസിക്യൂട്ടറായ ജൂലിയറ്റ് ബെറി വാദിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP