Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഓട്ടിസം ബാധിക്കുമെന്ന് ഭയന്ന് മക്കൾക്ക് വാക്സിനേഷൻ നിഷേധിച്ച് അമേരിക്കയിൽ അനേകം പേർ; ഡൊണാൾഡ് ട്രംപിന് പോലും വാക്സിനേഷനോട് അത്ര തൃപ്തി പോര; പ്രധാന പ്രചാരകയുടെ മകൻ 18ാം വയസിൽ സ്വന്തം ഇഷ്ട പ്രകാരം വാക്സിനേഷൻ എടുത്ത് ഞെട്ടിച്ചു; അമേരിക്കയിൽ വീണ്ടും വാക്സിനേഷൻ വിവാദം

ഓട്ടിസം ബാധിക്കുമെന്ന് ഭയന്ന് മക്കൾക്ക് വാക്സിനേഷൻ നിഷേധിച്ച് അമേരിക്കയിൽ അനേകം പേർ; ഡൊണാൾഡ് ട്രംപിന് പോലും വാക്സിനേഷനോട് അത്ര തൃപ്തി പോര; പ്രധാന പ്രചാരകയുടെ മകൻ 18ാം വയസിൽ സ്വന്തം ഇഷ്ട പ്രകാരം വാക്സിനേഷൻ എടുത്ത് ഞെട്ടിച്ചു; അമേരിക്കയിൽ വീണ്ടും വാക്സിനേഷൻ വിവാദം

യുഎസിൽ വാക്സിനേഷന് എതിരായി നിലകൊള്ളുന്ന നിരവധി പേരുണ്ടെന്ന് ഏറ്റവും പുതിയ റിപ്പോർട്ട്. ഓട്ടിസം ബാധിക്കുമെന്ന പരിഭ്രാന്തിയാൽ മക്കൾക്ക് വാക്സിനേഷൻ നിഷേധിക്കുന്ന മാതാപിതാക്കൾ രാജ്യത്ത് വർധിച്ച് വരുകയാണ്. അധികൃതരുടെ ഭാഗത്ത് നിന്ന് പോലും ഇക്കാര്യത്തിൽ കടുടത്ത അലംഭാവമുണ്ടെന്നാണ് സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നത്. എന്തിനേറെ പറയുന്നു പ്രസിഡന്റ് സാക്ഷാൽ ഡൊണാൾഡ് ട്രംപിന് പോലും വാക്സിനേഷനോട് അത്ര തൃപ്തി പോയെന്നാണ് വെളിപ്പെട്ടിരിക്കുന്നത്. അതിനിടെ വാക്സിനേഷന് എതിരായി നിലകൊള്ളുന്ന പ്രധാന പ്രചാരകയായ ജിൽ വീലറുടെ മകൻ ഏതൻ ലിൻഡെൻബെർഗർ എന്ന 18കാരൻ മാതാപിതാക്കളെ ധിക്കരിച്ച് സ്വന്തം ഇഷ്ടപ്രകാരം വാക്സിനേഷൻ എടുത്ത് ഏവരെയും ഞെട്ടിച്ചുവന്നും റിപ്പോർട്ടുണ്ട്. ചുരുക്കിപ്പറഞ്ഞാൽ അമേരിക്കയിൽ വീണ്ടും വാക്സിനേഷൻ വിവാദം കൊഴുത്തിരിക്കുകയാണ്.

നോൺ-മെഡിക്കൽ കാരണങ്ങളില്ലാതെ വാക്സിനേഷനുകളെടുക്കാത്ത പ്രവണത രാജ്യത്ത് വർധിച്ച് വരുകയാണ്. ഇക്കാര്യത്തിൽ മുമ്പിൽ നിൽക്കുന്നത് ഒറിഗോൻ, ഇദാഹോ, നോർത്ത് ഡക്കോട്ട, എന്നിവയെ പോലുള്ള സ്റ്റേറ്റുകളാണ്. വാക്സിനേഷന് എതിരെ നിലകൊള്ളുന്ന സമൂഹമായ വാഷിങ്ടണിൽ മീസിൽസ് പടർന്ന് പിടിക്കുമ്പോഴാണ് രാജ്യത്ത് വാക്സിനേഷനെടുക്കാത്തവർ പെരുകി വരുന്നതെന്ന കണക്കുകൾ പുറത്ത് വന്നിരിക്കുന്നതെന്നത് ഗൗരവമർഹിക്കുന്നു. പലരും വൈദ്യശാസ്ത്രപരമായ കാരണങ്ങളില്ലാതെ സ്വന്തം അന്ധവിശ്വാസങ്ങളുടെയും തെറ്റിദ്ധാരണകളുടെയും പേരിലാണ് ഇത്തരത്തിൽ സ്വന്തം കുട്ടികളെ വാക്സിനേഷനെടുക്കാതെ ഒഴിഞ്ഞ് മാറുന്നത്.

ജനുവരി ഒന്നിന് ശേഷം ക്ലാർക്ക് കൗണ്ടിയിൽ 23 മീസിൽസ് കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ഇവയിൽ 20 കേസുകളും വാക്സിനേഷനെടുക്കാത്ത കുട്ടികളിലാണ്. 18 കേസുകൾ പത്ത് വയസും അതിൽ താഴെയും പ്രായമുള്ള കുട്ടികളിലാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. മീസിൽസ് വൈറസ് ബാധിച്ചവർ എലിമെന്ററി സ്‌കൂളുകൾ, ഹൈസ്‌കൂളുകൾ, ചർച്ചുകൾ, അർജന്റ് കെയർ ഫെസിലിറ്റികൾ തുടങ്ങിയവയിൽ പോകുന്നത് രോഗം പടരുന്നതിന് വഴിയൊരുക്കുന്നുണ്ട്. മീസിൽസ് വൈറസ് പ രത്തുന്ന മീസിൽസ് രോഗം വാക്സിനേഷനാൽ ഫലപ്രദമായി തടയാൻ സാധിക്കുമെന്ന് തിരിച്ചറിഞ്ഞിട്ടും നിരവധി പേർ വാക്സിനേഷനെടുക്കാതെ ഒഴിഞ്ഞ് മാറുന്നത് രോഗം പടരുന്നതിന് വഴിയൊരുക്കുന്നുണ്ട്.

കുട്ടികൾക്ക് 12 മുതൽ 15 വരെ മാസം പ്രായമുള്ളപ്പോൾ മീസിൽസിനെ പ്രതിരോധിക്കാനുള്ള വാക്സിൻ കൊടുക്കണമെന്നാണ് ദി സെന്റേർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ നിർദ്ദേശിക്കുന്നത്. രണ്ടാമത്തെ ഡോസ് നാല് വയസ് മുതൽ ആറ് വയസുവരെ ആകുമ്പോഴാണ് കുട്ടികൾക്ക് നൽകേണ്ടത്. വാക്സിനേഷൻ 97 ശതമാനം ഫലപ്രദമാണെന്ന് തെളിഞ്ഞിട്ടുണ്ട്. വാക്സിനേഷൻ വിരുദ്ധ പ്രചാരകയായ ജിൽ വീലറിന്റെ മകൻ ഏതൻ മാതാപിതാക്കളെ ധിക്കരിച്ച് ഹെപ്പറ്റൈറ്റിസ് അടക്കമുള്ള ആറ് രോഗങ്ങളെ പ്രതിരോധിക്കുന്നതിനാണ് വാക്സിനേഷൻ എടുത്തിരിക്കുന്നത്. ആന്റി വാക്സർ മൂവ്മെന്റിന്റെ ഭാഗമായി പ്രവർത്തിക്കുന്നവരായതിനാൽ ചെറുപ്പത്തിൽ ഏതന് മാതാപിതാക്കൾ വാക്സിനേഷൻ നൽകിയിരുന്നില്ല. എന്നാൽ തനിക്ക് 18 വയസായപ്പോൾ വാക്സിനേഷനെടുക്കാൻ ഏതൻ തീരുമാനിക്കുകായയിരുന്നു.

വാക്സിനേഷനും ഓട്ടിസവും തമ്മിൽ ബന്ധമുണ്ടെന്ന വേക്ക്ഫീൽഡിന്റെ സിദ്ധാന്തത്തിൽ താൻ വിശ്വസിക്കുന്നുവെന്ന് വെളിപ്പെടുത്തിയ ട്രംപ് വ്യത്യസ്തമായ 20 സന്ദർഭങ്ങളിൽ ട്വീറ്റ് ചെയ്തിരുന്നു. വാക്സിനേഷനുകൾ സുരക്ഷിതമാണെന്ന് സ്ഥിരീകരിക്കുന്ന പഠനങ്ങൾ നടന്നിട്ടില്ലെന്ന് 2009ൽ കനേഡിയൻ അമേരിക്കൻ നടനായ ജിം കെറി മുന്നറിയിപ്പേകിയിരുന്നു. ഇതിന് പുറമെ ആന്റി വാക്സിനേഷൻ മൂവ്മെന്റിനെ പിന്തുണച്ച് നിരവധി അമേരിക്കൻ സെനറ്റർമാരും രാഷ്ട്രീയ നേതാക്കളും സമൂഹത്തിലെ വിവിധ തുറകളിലുള്ള പ്രമുഖ വ്യക്തിത്വങ്ങളും അണിനിരന്നത് വാക്സിനേഷന് ഭീഷണിയാകുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP