Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഇറാഖിലും സിറിയയിലും മാത്രമായി നാല് ലക്ഷത്തിലധികം നിരപരാധികളുടെ ജീവനെടുത്ത ഐസിസിന് ഇനി ബാക്കിയുള്ളത് ഏതാനും ദിവസങ്ങൾ മാത്രം; സിറിയയിലെ ബാഗൗസിൽ മാത്രം അവശേഷിക്കുന്ന ആഗോള ഭീകരരെ മുച്ചൂടും മുടിക്കാൻ സേനാ മുന്നേറ്റം തുടങ്ങി

ഇറാഖിലും സിറിയയിലും മാത്രമായി നാല് ലക്ഷത്തിലധികം നിരപരാധികളുടെ ജീവനെടുത്ത ഐസിസിന് ഇനി ബാക്കിയുള്ളത് ഏതാനും ദിവസങ്ങൾ മാത്രം; സിറിയയിലെ ബാഗൗസിൽ മാത്രം അവശേഷിക്കുന്ന ആഗോള ഭീകരരെ മുച്ചൂടും മുടിക്കാൻ സേനാ മുന്നേറ്റം തുടങ്ങി

സിറിയയിലും ഇറാഖിലും നിരവധി പ്രദേശങ്ങൾ ആക്രമിച്ച് കീഴടക്കി കലീഫറ്റ് പ്രഖ്യാപിച്ച ഇസ്ലാമിക് സ്റ്റേറ്റ് എന്ന ഭീകരസംഘടന നിലവിൽ സിറിയയിലെ ചെറിയ ഗ്രാമമായ ബാഗൗസിൽ പേരിന് മാത്രം അവശേഷിക്കുന്ന ശോചനീയമായ അവസ്ഥയിലെത്തിയെന്ന് ഏറ്റവും പുതിയ റിപ്പോർട്ട്. കഴിഞ്ഞ ഏതാനും വർഷങ്ങൾക്കിടെ ഇറാഖിലും സിറിയയിലുമായി മാത്രം നാല് ലക്ഷത്തിലധികം നിരപരാധികളുടെ ജീവനെടുത്ത ഭീകര സംഘടനയുടെ സർവനാശം പൂർത്തിയാകാൻ ഇനി ഏതാനും ദിവസങ്ങൾ കൂടി മാത്രമേ വേണ്ടി വരുകയുള്ളുവെന്നാണ് സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നത്. ബാഗൗസിൽ അവശേഷിക്കുന്ന നാമമാത്രമായ ആഗോള ഭീകരരെ മുച്ചൂടും മുടിക്കുന്നതിനുള്ള സേനാ മുന്നേറ്റം തുടങ്ങിയെന്നും റിപ്പോർട്ടുണ്ട്.

2014ൽ യുഎസ്-ഇറാഖി സൈനികരെ പോലും ഞെട്ടിച്ച് കൊണ്ടായിരുന്നു ഐസിസ് ഭീകരർ പല നിർണായ ടൗണുകളും ഇറാഖിൽ പിടിച്ചെടുത്തിരുന്നത്. തുടർന്ന് 2014 ജൂൺ 29ന് മൊസൂളിലെ ഗ്രേറ്റ് മോസ്‌ക് ഓഫ് അൽ നൂറിൽ വച്ച് വൻ ജനാവലിയെ സാക്ഷി നിർത്തി ഐസിസ് നേതാവ് അബൂബക്കർ ബാഗ്ദാദി ഇറാഖിലും സിറിയയിലും തങ്ങൾ വെട്ടിപ്പിടിച്ച പ്രദേശങ്ങളെയൊന്നിപ്പിച്ച് കലീഫത്ത് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. തങ്ങളുടെ അധീനപ്രദേശങ്ങളിൽ തീരെ വിട്ട് വീഴ്ചയില്ലാത്ത ഇസ്ലാമിക് നിയമങ്ങളായിരുന്നു ഐസിസ് നടപ്പിലാക്കിയിരുന്നത്. ഇത് ലംഘിക്കുന്നവരെ ക്രൂരമായി കൊന്ന് തള്ളുന്നതിന് ജിഹാദികൾ യാതൊരു മടിയും കാണിച്ചിരുന്നില്ല.

ഇതിനെ തുടർന്ന് ലോകത്തിനാകമാനം പുതിയ ഭീഷണിയായി ഐസിസ് വളർന്ന് വരുകയായിരുന്നു. ഐസിസിനെ പിന്തുണച്ച് കൊണ്ട് വിവിധ ലോകരാജ്യങ്ങളിൽ കടുത്ത ജിഹാദി ആക്രമണങ്ങൾ അരങ്ങേറുകയും അതിലൂടെ നൂറ് കണക്കിന് പേർ കൊല്ലപ്പെടുകയും ചെയ്തിരുന്നു. വിവിധ രാജ്യങ്ങളിലെ തീവ്രവാദികളായ മുസ്ലീങ്ങൾ ഐസിസിന് വേണ്ടി പോരാടുന്നതിനായി ഇറാഖിലേക്കും സിറിയയിലേക്കും എത്തിക്കൊണ്ടിരിക്കുകയും ചെയ്തിരുന്നു. എന്നാൽ തുടർന്നുള്ള വർഷങ്ങളിൽ യുഎസിന്റെയും മറ്റ് നിരവധി രാജ്യങ്ങളുടെയും സൈന്യങ്ങൾ ഒന്ന് ചേർന്ന് ഐസിസിനെ ആക്രമിച്ച് തുരത്തുകയും അവരുടെ കൈവശമുണ്ടായിരുന്ന പ്രദേശങ്ങൾ ഒന്നൊന്നായി തിരിച്ച് പിടിക്കുകയും ചെയ്തപ്പോൾ ജിഹാദികളുടെ വേരറ്റു പോവുകയായിരുന്നു.

സിറിയയിൽ മാത്രം ഐസിസ് നാളിതുവരെ 3,67,965 പേരെയാണ് കൊന്ന് തള്ളിയിരിക്കുന്നത്. ഐസിസിന് എതിരായുള്ള പോരാട്ടത്തിൽ ഇറാഖിൽ 30,000ത്തിനും 70,000ത്തിനും ഇടയിലുള്ളവർ സിവിലിയന്മാർ മരിച്ചിട്ടുണ്ട്. ഐസിസിനെ തുരത്തുന്നതിനുള്ള നീക്കങ്ങളുടെ ഭാഗമായി യുഎസിന്റെ നേതൃത്വത്തിലുള്ള സംയുക്ത സൈന്യം സിറിയയിൽ 18,826 വ്യോമാക്രമണങ്ങളും ഇറാഖിൽ 13,535വ്യോമാക്രമണങ്ങളും നടത്തിയിട്ടുണ്ട്. ഐസിസിന്റെ ശക്തികേന്ദ്രമായിരുന്ന റാഖയിൽ ജെറ്റുകളും ഡ്രോണുകളും 6039 പ്രാവശ്യം ആക്രമണങ്ങൾ നടത്തിയിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP