Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഭീകരവാദത്തിന് അമേരിക്കയിൽ തടവുശിക്ഷ അനുഭവിക്കുന്ന അബു ഹംസയുടെ ഭീകരവാദിയായ മകന് സിറിയയിൽനിന്ന് ബ്രിട്ടനിലെത്തണം; പാസ്‌പോർട്ട് റദ്ദുചെയ്തതിനാൽ തുർക്കിയിൽ കുടുങ്ങിയ മുസ്തഫയുടെ അപേക്ഷ നിരസിച്ച് ബ്രിട്ടീഷ് സർക്കാർ

ഭീകരവാദത്തിന് അമേരിക്കയിൽ തടവുശിക്ഷ അനുഭവിക്കുന്ന അബു ഹംസയുടെ ഭീകരവാദിയായ മകന് സിറിയയിൽനിന്ന് ബ്രിട്ടനിലെത്തണം; പാസ്‌പോർട്ട് റദ്ദുചെയ്തതിനാൽ തുർക്കിയിൽ കുടുങ്ങിയ മുസ്തഫയുടെ അപേക്ഷ നിരസിച്ച് ബ്രിട്ടീഷ് സർക്കാർ

മേരിക്കയിൽ തടവിൽ കഴിയുന്ന ഭീകരൻ അബു ഹംസയുടെ മകൻ സുഫിയാൻ മുസ്തഫ തന്റെ ബ്രിട്ടീഷ് പൗരത്വം പുനഃസ്ഥാപിച്ചുകിട്ടുന്നതിനായി വീണ്ടും രംഗത്ത്. 2013-ൽ 19-ാം വയസ്സിൽ സിറിയയിലേക്ക് പോയതോടെയാണ് ഇയാളുടെ പാസ്‌പോർട്ട് റദ്ദുചെയ്തത്. തിരികെ ബ്രിട്ടനിലെത്താൻ ശ്രമിക്കുന്ന മുസ്തഫ ഇപ്പോൾ തുർക്കിയിൽ കുടുങ്ങിയിരിക്കുകയാണ്. തിരിച്ചുവന്നാൽ ബ്രിട്ടന്റെ സുരക്ഷയ്ക്ക് ഭീഷണിയാകുമോ എന്ന ആശങ്കയിലാണ് പൗരത്വം പുനഃസ്ഥാപിക്കാൻ ബ്രിട്ടീഷ് സർക്കാർ തയ്യാറാകാത്തത്.

സിറിയയിലെ ബാഷർ അൽ ആസാദിന്റെ ഭരണത്തിനെതിരേ പോരാടുന്ന വിമതർക്കൊപ്പം പ്രവർത്തിക്കാനാണ് താൻ സിറിയയിലേക്ക് പോയതെന്ന് ഇയാൾ വാദിച്ചിരുന്നു. എന്നാൽ, തീവ്രവാദബന്ധത്തിന്റെ പേരിലാണ് മുസ്തഫയുടെ പാസ്‌പോർട്ട് റദ്ദ് ചെയ്തത്. അബു ഹംസയുടെ ഒമ്പതുമക്കളിൽ ഏഴാമത്തെയാളാണ് മുസ്തഫ. കമ്പ്യൂട്ടർ സയൻസ് ബിരുദ വിദ്യാർത്ഥിയായ ഇയാൾ കഴിഞ്ഞവർഷം ഒടുവിലാണ് ബ്രിട്ടനിലേക്ക് തിരിച്ചുവരാൻ ശ്രമം തുടങ്ങിയത്.

ബ്രിട്ടനിലേക്ക് വരാൻ അനുമതി ലഭിച്ചിട്ടില്ലെങ്കിലും, തുർക്കിയിൽനിന്ന് മൊറോക്കോയിലേക്ക് പോകാൻ മുസ്തഫയ്ക്ക് സാധിക്കുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. എന്നാൽ, അതിനോട് മുസ്തഫയ്ക്ക താത്പര്യമില്ല. മാത്രമല്ല, മുസ്തഫയ്ക്ക് തിരിച്ചുവരാൻ വഴിയൊരുക്കണമെന്ന തരത്തിൽ ബ്രിട്ടീഷ് ഹോം ഓഫീസിന് യാതൊരു ബാധ്യതയുമില്ല. തീവ്രവാദ ബന്ധം തെളിഞ്ഞിട്ടുള്ളതിനാൽ എത്രകാലം വേണമെങ്കിലും മുസ്തഫയെ രാജ്യത്ത് പ്രവേശിക്കുന്നതിൽനിന്ന് തടയാനുമാകും.

അമ്മ വഴി മൊറോക്കോ പൗരത്വമുള്ളതിനാലാണ് മുസ്തഫയ്ക്ക് വേണമെങ്കിൽ ആ രാജ്യത്തേക്ക് പോകാനുള്ള സാധ്യത നിലനിൽക്കുന്നത്. എന്നാൽ, ബ്രിട്ടനിലുള്ള തന്റെ കുടുംബത്തോടൊപ്പം ചേരാനാണ് മുസ്തഫയ്ക്ക് താത്പര്യം. ഫിൻസ്ബറി പാർക്ക് മോസ്‌കിലെ മുൻ ഇമാം ആയിരുന്ന അബു ഹംസയും തീവ്രവാദബന്ധത്തിന്റെ പേരിൽ ബ്രിട്ടനിൽനിന്ന് പുറത്താക്കപ്പെട്ടയാളാണ്. ആറുവർഷം മുമ്പാണ് ഇയാളെ ബ്രിട്ടനിൽനിന്ന് പുറത്താക്കിയത്.

ബ്രിട്ടനിലും അമേരിക്കയിലും അബു ഹംസയ്‌ക്കെതിരേ തീവ്രവാദവുമായി ബന്ധപ്പെട്ട കേസുകളുണ്ട്. അമേരിക്കയിൽ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുകയാണ് ഇയാളിപ്പോൾ. ബ്രിട്ടൻ ഏറ്റെടുക്കാൻ തയ്യാറായില്ലെങ്കിൽ മുസ്തഫ തുർക്കിയിൽ തടങ്കലിലാകുമെന്നും സൂചനയുണ്ട്. താൻ തീവ്രവാദിയല്ലെന്നും ആയിരക്കണക്കിന് ആളുകളെ കൊന്ന സിറിയൻ ഭരണകൂടത്തിനെതിരെയാണ് താൻ പ്രവർത്തിച്ചതെന്നും മുസ്തഫ അവകാശപ്പെടുന്നു. എന്നാൽ, ഇതൊന്നും വിശ്വസിക്കാൻ ഹോം ഓഫീസ് ഇതുവരെ തയ്യാറായിട്ടില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP