Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

83 ലക്ഷം പ്രതീക്ഷിച്ച് കന്യകാത്വം ലേലത്തിനുവെച്ച് മോഡൽ; ജപ്പാനിലെ രാഷ്ട്രീയനേതാവ് മോഡലിന്റെ ആദ്യരാത്രി വിലയ്ക്കുവാങ്ങിയത് 18 കോടി രൂപ നൽകി; ഇങ്ങനെ എന്തെല്ലാം വിചിത്രവാർത്തകൾ കേട്ടുവേണം നമ്മുടെ ജീവിതം പൂർത്തിയാകാൻ

83 ലക്ഷം പ്രതീക്ഷിച്ച് കന്യകാത്വം ലേലത്തിനുവെച്ച് മോഡൽ; ജപ്പാനിലെ രാഷ്ട്രീയനേതാവ് മോഡലിന്റെ ആദ്യരാത്രി വിലയ്ക്കുവാങ്ങിയത് 18 കോടി രൂപ നൽകി; ഇങ്ങനെ എന്തെല്ലാം വിചിത്രവാർത്തകൾ കേട്ടുവേണം നമ്മുടെ ജീവിതം പൂർത്തിയാകാൻ

ഠനത്തിനും മറ്റാവശ്യങ്ങൾക്കുമായി കന്യകാത്വം ഓൺലൈൻ സൈറ്റുകളിൽ ലേലത്തിനുവെക്കുന്നത് ഇപ്പോൾ പാശ്ചാത്യലോകത്ത് പതിവാണ്. മഹബൂബ മമദ്‌സാദ എന്ന 23-കാരിയും അതേ പാതയാണ് പിന്തുടർന്നത്. 90,000 പൗണ്ട്(83 ലക്ഷം) പ്രതീക്ഷിച്ച് തന്റെ കന്യകാത്വം ലേലത്തിനുവെച്ച ഈ അസർബെയ്ജാൻകാരിക്ക് എന്തായാലും കോളടിച്ചു. മഹബൂബയ്‌ക്കൊത്തുള്ള ആദ്യരാത്രി ജപ്പാനിൽനിന്നുള്ള ഒരു രാഷ്ട്രീയ നേതാവ് സ്വന്തമാക്കിയത് 20 ലക്ഷം പൗണ്ട് (18 കോടി രൂപ)മുടക്കിയാണ്.

കുപ്രസിദ്ധിയാർജിച്ച എസ്‌കോർട്ട് വെബ്‌സൈറ്റായ സിൻഡെറല്ല എസ്‌കോർട്‌സിലാണ് മഹബൂബ കഴിഞ്ഞവർഷം കന്യകാത്വം ലേലത്തിനുവെച്ചത്. ലേലം പൂർത്തിയായെന്നും വിജയയിയെ തീരുമാനിച്ചുവെന്നും കഴിഞ്ഞദിവസം സിൻഡെറല്ല എസ്‌കോർട്‌സ് പ്രഖ്യാരിച്ചു. ആരാണ് മഹബൂബയ്‌ക്കൊപ്പം കിടക്കപങ്കിടുന്ന ആദ്യപുരുഷനെന്ന് വെളിപ്പെടുത്തിയിട്ടില്ല. ജപ്പാനിൽനിന്നുള്ള രാഷ്ട്രീയക്കാരൻ എന്നുമാത്രമാണ് സൂചന. ലണ്ടനിൽനിന്നുള്ള ഒരു അഭിഭാഷകനും മ്യൂണിച്ചിൽനിന്നുള്ള ഫുട്‌ബോൾതാരവുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തിയത്.

വിജയിയായയാൾക്ക് മഹബൂബ കന്യക തന്നെയാണോ എന്നത് പരിശോധിച്ചുറപ്പുവരുത്താം. ഇതിനായി ഡോക്ടറുടെ സേവനം ലഭിക്കും. ജർമനിയിലെ ഹോട്ടലിലായിരിക്കും ഇവരുടെ ആദ്യരാത്രി. ലേലത്തിൽ വിജയിച്ചയാൾ നൽകുന്ന തുകയുടെ 20 ശതമാനമാണ് സിൻഡെറല്ല എസ്‌കോർട്‌സിന് ഈ ഇടപാടിൽ നേട്ടം. തുർക്കിയിലാണ് മഹബൂബ താമസിക്കുന്നത്.

കന്യകാത്വം വിൽക്കുന്നുവെന്ന മഹബൂബയുടെ പ്രഖ്യാപനം വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. അമ്മയെ സന്തോഷിപ്പിക്കുന്നതിനാണ് താൻ ഈ തീരുമാനമെടുത്തതെന്നും അവർ പറഞ്ഞിരുന്നു. തനിക്കുവേണ്ടി ഒട്ടേറെ കഷ്ടപ്പാടുകൾ സഹിച്ച അമ്മയ്ക്ക് സന്തോഷകരമായ ജീവിതം സമ്മാനിക്കുന്നതിനാണ് താൻ ഈ തീരുമാനമെടുത്തതെന്ന് മഹബൂബ പറഞ്ഞു. സ്വന്തമായൊരു വീടും വിദേശത്തെ തന്റെ പഠനച്ചെലവും കണ്ടെത്തുന്നതിനാണ് കന്യകാത്വ വിൽപനയെന്നും അവർ പ്രഖ്യാപിച്ചു.

അസർബെയ്ജാനിലെ അറിയപ്പെടുന്ന മോഡൽകൂടിയാണ് മഹബൂബ. മരിയ എന്ന പേരിലാണ് ഇവർ സിൻഡെറല്ല എസ്‌കോർട്‌സിൽ ലേലം പ്രഖ്യാപിച്ചത്. തന്റെ ലക്ഷ്യങ്ങളും താത്പര്യങ്ങളും പ്രഖ്യാപിക്കുന്ന വീഡിയോയും ഇതിലൂെ മഹബൂബ പങ്കുവെച്ചിരുന്നു. പ്രായമായ ഇടപാടുകാരെ കണ്ടെത്തി പണമുണ്ടാക്കുന്നതിന് പല യുവതികളും ആശ്രയിക്കുന്ന സൈറ്റാണിത്. മിക്കവാറും എല്ലാ യൂറോപ്യൻ രാജ്യങ്ങളിൽനിന്നുമുള്ള യുവതികൾ സിൻഡെറല്ലയിലുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP