Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

വിശ്വാസികളെ കിട്ടാതെ പള്ളികൾ പബ്ബുകളാക്കിയിടത്ത് തീരുന്നില്ല സഭയുടെ തളർച്ച; ഞായറാഴ്ച കുർബാന നിർബന്ധം അല്ലാതാക്കി കാനോൻ നിയമം പൊളിച്ചെഴുതി ചർച്ച് ഓഫ് ഇംഗ്ലണ്ട്; പത്തും ഇരുപതും പള്ളികൾ നോക്കുന്ന വൈദികർക്ക് ഇനി എല്ലാ ഞായറാഴ്ചയും കുർബാന വേണ്ട

വിശ്വാസികളെ കിട്ടാതെ പള്ളികൾ പബ്ബുകളാക്കിയിടത്ത് തീരുന്നില്ല സഭയുടെ തളർച്ച; ഞായറാഴ്ച കുർബാന നിർബന്ധം അല്ലാതാക്കി കാനോൻ നിയമം പൊളിച്ചെഴുതി ചർച്ച് ഓഫ് ഇംഗ്ലണ്ട്; പത്തും ഇരുപതും പള്ളികൾ നോക്കുന്ന വൈദികർക്ക് ഇനി എല്ലാ ഞായറാഴ്ചയും കുർബാന വേണ്ട

മാറ്റം പ്രകൃതിനിയമമാണെന്ന കാര്യം കത്തോലിക്കാ സഭയും അംഗീകരിച്ചുതുടങ്ങുന്നു. വിശ്വാസികളില്ലാതെ പൂട്ടിപ്പോയ പള്ളികളിൽ പലതും പബ്ബുകളായി മാറിയ ഇംഗ്ലണ്ടിൽ, കാനോൻ നിയമം പൊളിച്ചെഴുതി വിശ്വാസത്തിന്റെ കാര്യത്തിലും വിട്ടുവീഴ്ചയ്ക്കു തയ്യാറാവുകയാമ് ചർച്ച് ഓഫ് ഇംഗ്ലണ്ട്. എല്ലാ ഞായറാഴ്ചയും കുർബാന നടത്തണമെന്ന നിയമത്തിലാണ് അയവുവരുത്തുന്നത്. പ്രാദേശിക പള്ളികളിൽ എല്ലാ ഞായറാഴ്ചയും കുർബാന നടത്തേണ്ടതില്ലെന്ന് സഭ തീരുമാനിച്ചു.

എല്ലാ ഇടവകപ്പള്ളികളിലും ഞായറാഴ്ച കുർബാന നിർബന്ധമാക്കുന്ന കാനോൻ നിയമമാണ് ഇംഗ്ലണ്ടിൽ ഭേദഗതി ചെയ്യുന്നത്. വിശ്വാസികളില്ലാതായതിനൊപ്പം വൈദികരെയും കിട്ടാതായതോടെ, ഓരോ വികാരിക്കും പത്തും ഇരുപതും പള്ളികളുടെ ചുമതലവഹിക്കേണ്ടിവന്നിരുന്നു. എല്ലായിടത്തും ഓടിയെത്തി കുർബാന അർപ്പിക്കൽ അസാധ്യമായതോടെയാണ് നിയമത്തിൽ ഭേദഗതി വരുത്താൻ ചർച്ച് ഓഫ് ഇംഗ്ലണ്ട് നിർബന്ധിതരായത്.

ചർച്ച് ഓഫ് ഇംഗ്ലണ്ടിന്റെ ജനറൽ സിനഡിലാണ് ഭേദഗതി അംഗീകരിച്ചത്. 20 ബിഷപ്പുമാരും 92 വൈദികരും ഐകകണ്‌ഠ്യേനയാണ് നിയമം ഭേദഗതി ചെയ്യുന്ന കാര്യം അംഗീകരിച്ചത്. 2016-ൽ വില്ലെസ്ഡൻ ബിഷപ്പ് പീറ്റ് ബ്രോഡ്‌ബെന്റാണ് ഈ നിർദ്ദേശം ആദ്യമായി മുന്നോട്ടുവെച്ചത്. പള്ളിയിലെ ആചാരങ്ങളും അനുഷ്ഠാനങ്ങളും ലഘൂകരിച്ച്് സമയം ലാഭിക്കുന്നതിനുള്ള നടപടികൾ ആലോചിക്കാനുള്ള സമിതിയുടെ തലവനായിരുന്നു ബിഷപ്പ് പീറ്റ് ബ്രോഡ്‌ബെന്റ്.

ഒന്നിലേറെ പള്ളികളുടെ ചുമതലയുള്ള വൈദികർക്ക് എല്ലായിടത്തും ഞായറാഴ്ച കുർബാന നടത്താനാവാത്തതിനാൽ, പള്ളികളെ ഏകോപിപ്പിച്ച് കുർബാന നടത്തുകയെന്ന ആശയമാണ് ഇനി മുതലുണ്ടാവുക. അപ്പോൾ, പല പള്ളികളിലും ഞായറാഴ്ച കുർബാന എല്ലാ ആഴ്ചയും ഉണ്ടാകില്ല. കാനോൻ നിയമപ്രകാരം ഓരോ വൈദികനും അവർ ചുമതലവഹിക്കുന്ന ഇടവകപ്പള്ളിയിൽ എല്ലാ ഞായറാഴ്ചയും രാവിലെയും വൈകിട്ടും കുർബാന നടത്തിയിരിക്കണം. ഈ നിബന്ധനയാണ് ഇംഗ്ലണ്ടിൽ ഇല്ലാതാവുക.

പ്രായം ചെന്ന വിശ്വാസികൾക്ക് കുർബാനയിൽ പങ്കെടുക്കാൻ പുതിയ തീരുമാനം ബുദ്ധിമുട്ടാകുമോയെന്ന ആശങ്ക നിലനിൽക്കുന്നുണ്ട്. ഇടവകയിൽനിന്ന് മാറി ദൂരെയുള്ള പള്ളിയിൽ കുർബാനകൂടാൻ പോകേണ്ടിവരുമോ എന്നാണ് ആശങ്ക. എന്നാൽ, ഇപ്പോൾത്തന്നെ പലയിടത്തും ഈ രീതി പ്രയോഗത്തിലുണ്ടെന്നും വിശ്വാസികൾ അതുമായി ഒത്തുപോകുന്നുണ്ടെന്നും ബിഷപ്പ് ബ്രോഡ്‌ബെന്റ് പറഞ്ഞു.

20 പള്ളികളുള്ള വൈദികൻ കുർബാന നടത്തുന്നതിന് ഓരോ പള്ളിക്കും ഒരു സമയക്രമം നിശ്ചയിക്കും. അതനുസരിച്ച് മാറിമാറിയാകും കുർബാനയുണ്ടാവുകയെന്നും അദ്ദേഹം സൂചിപ്പിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP