Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

കടലിനടിയിൽനിന്നും അപ്രതീക്ഷിതമായി പാഞ്ഞുപോകുന്ന ക്രൂസ മിസൈലുകൾ; ശത്രു കണ്ണടച്ചുതുറക്കും മുമ്പ് ലക്ഷ്യം കാണുന്ന ആയുധങ്ങൾ; ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാൻ നടത്തുന്ന നാവികാഭ്യാസത്തിൽ ഞെട്ടി പാക്കിസ്ഥാനും അമേരിക്കയും; ഇന്ത്യക്കുള്ള പിന്തുണ ആവർത്തിച്ച് പേർഷ്യ

കടലിനടിയിൽനിന്നും അപ്രതീക്ഷിതമായി പാഞ്ഞുപോകുന്ന ക്രൂസ മിസൈലുകൾ; ശത്രു കണ്ണടച്ചുതുറക്കും മുമ്പ് ലക്ഷ്യം കാണുന്ന ആയുധങ്ങൾ; ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാൻ നടത്തുന്ന നാവികാഭ്യാസത്തിൽ ഞെട്ടി പാക്കിസ്ഥാനും അമേരിക്കയും; ഇന്ത്യക്കുള്ള പിന്തുണ ആവർത്തിച്ച് പേർഷ്യ

മേരിക്ക ഏറ്റവും കൂടുതൽ ഭയക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇറാൻ. ആണവശക്തിയുൾപ്പെടെ ആർജിച്ച ഇറാനെ സൈനികശേഷിയിൽ വിലകുറച്ചുകാണാനാവില്ലെന്ന് അമേരിക്കയ്ക്കറിയാം. ട്രംപ് ഭരണകൂടത്തിന്റെ ആശങ്ക ശക്തമാക്കുന്നതാണ് ഒമാൻ കടലിലും ഇന്ത്യൻ മഹാസമുദ്രത്തിലുമായി ആരംഭിച്ച മൂന്നുദിവസത്തെ ഇറാൻ നാവികസേനയുടെ അഭ്യാസപ്രകടനങ്ങൾ. അടുത്തിടെ ഭീകരാക്രമണത്തിന് ഇരയായ ഇറാൻ, പാക്കിസ്ഥാന് നൽകുന്ന മുന്നറിയിപ്പുകൂടിയായി ഈ അഭ്യാസ പ്രകടനം വിലയിരുത്തപ്പെടുന്നു.

ഇറാന്റെ പുത്തൻ പുതിയ യുദ്ധക്കപ്പലുകളുടെ പ്രദർശനം കൂടിയാണ് ഈ സൈനികാഭ്യാസത്തിലൂടെ ഉദ്ദേശിക്കുന്നത്. കഴിഞ്ഞയാഴ്ച പുറത്തിറക്കിയ അന്തർവാഹിനിയും ഡിസംബറിൽ നീറ്റിലിറക്കിയ സഹന്ദെന്ന യുദ്ധക്കപ്പലും പ്രദർശനത്തിലുണ്ട്. ലോകത്തെ തന്നെ ശക്തമായ നാവികസേനകളിലൊന്നാണ് തങ്ങളുടേതെന്ന് സ്ഥാപിക്കുകയെന്ന ഉ്‌ദ്ദേശവും ഇതിന് പിന്നിലുണ്ട്. നൂറുകണക്കിന് ചെറിയ കപ്പലുകളും അന്തർവാഹിനികളും യുദ്ധവിമാനങ്ങളും ഹെലിക്കോപ്ടറുകളും പ്രദർശനത്തിലുണ്ട്.സൈനികാഭ്യാസത്തിൽ പങ്കെടുക്കുന്നു.

കടലിനടിയിൽനിന്ന് അപ്രതീക്ഷിതമായി ക്രൂസ് മിസൈലുകൾ തൊടുക്കാൻ ശേഷിയുള്ള അന്തർവാഹിനിയാണ് കഴിഞ്ഞയാഴ്ച പുറത്തിറക്കിയ ഫത്തേ. ശത്രുക്കൾക്ക് കണ്ടെത്താൻ പോലും സാധിക്കാത്തത്ര സുരക്ഷാ ക്രമീകരണങ്ങളുള്ള യുദ്ധക്കപ്പലാണ് സഹന്ദ്. ഇറാന്റെ അധികാരപരിധിയിലുള്ള സമുദ്രാതിർത്തിയിൽ ശക്തി തെളിയിക്കുകയും ശത്രുക്കൾക്ക് മുന്നറിയിപ്പ് നൽകുകയുമാണ് സൈനികാഭ്യാസത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് ഇറാൻ നാവികസേനയുടെ ഔദ്യോഗിക വാർത്താക്കുറിപ്പിൽ പറയുന്നു.

ആദ്യമായാണ് ഇറാൻ നാവികസേന അതിന്റെ പക്കലുള്ള ആയുധങ്ങൾ ശരിയായ രീതിയിൽ പരീക്ഷിച്ചുനോക്കുന്നതെന്ന് റിയർ അഡ്‌മിറൽ ഖാൻസാദി മാധ്യമങ്ങളോട് പറഞ്ഞു. സമുദ്രാതിർത്തി ലംഘിക്കുന്ന ശത്രുക്കൾക്ക് കാര്യങ്ങൾ എളുപ്പമായിരിക്കില്ലെന്ന് ബോധ്യപ്പെടുത്തുകയാണ് ഇതിന്റെ ലക്ഷ്യം.

ഭീഷണികൾക്ക് മറുപടി കൊടുക്കുക, ആയുധങ്ങൾ പരീക്ഷിച്ച് ശക്തിയുറപ്പാക്കുക, പുതയ ആവശ്യങ്ങളെന്തൊക്കെയെന്ന മനസ്സിലാക്കുക എന്നിവയാണ് സൈനികാഭ്യാസത്തിന്റെ ലക്ഷ്യങ്ങളെന്നും അദ്ദേഹം പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP