Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അമ്മയെക്കൊന്ന് 1000 കഷ്ണങ്ങളായി വെട്ടിനുറുക്കി പല പാത്രങ്ങളിലായി സൂക്ഷിച്ചു; മഡ്രിഡ് നഗരത്തിൽനിന്നും പിടികൂടിയ നരഭോജിയെക്കുറിച്ചറിഞ്ഞ് ഞെട്ടി ലോകം

അമ്മയെക്കൊന്ന് 1000 കഷ്ണങ്ങളായി വെട്ടിനുറുക്കി പല പാത്രങ്ങളിലായി സൂക്ഷിച്ചു; മഡ്രിഡ് നഗരത്തിൽനിന്നും പിടികൂടിയ നരഭോജിയെക്കുറിച്ചറിഞ്ഞ് ഞെട്ടി ലോകം

രഭോജിയായ മകൻ അമ്മയെ ആയിരത്തിലേറെ കഷ്ണങ്ങളായി വെട്ടിനുറിക്കി പലപാത്രങ്ങളിലായി സൂക്ഷിച്ചു. പിന്നീട്, ശരീരഭാഗങ്ങൾ ഭക്ഷിക്കുകയും വളർത്തുനായയ്ക്ക് തിന്നാൻ കൊടുക്കുകയും ചെയ്തു. സ്‌പെയിനിലെ മഡ്രിഡിൽനിന്നാണ് ഈ ഭീകരവാർത്ത. 26-കാരനായ ആൽബർട്ടോ സാഞ്ചസ് ഗോമസാണ് സ്വന്തം അമ്മയെ വെട്ടിനുറിക്കി തിന്നത്.

66-ാരിയായ മരിയ സോൾഡാഡ് ഗോമസിനെ കാണാനില്ലെന്ന പരാതി അന്വേഷിച്ചെത്തിയ പൊലീസുകാരാടാണ് ചോദ്യം ചെയ്യലിനൊടുവിൽ ആൽബർട്ടോ ഞെട്ടിക്കുന്ന രഹസ്യം വെളിപ്പെടുത്തിയത്. നടുങ്ങിപ്പോയ പൊലീസ് സംഘം പിന്നീട് വീട്ടിൽ നടത്തിയ തിരച്ചിലിൽ ആറ് വലിയ പാത്രങ്ങളിലായി സൂക്ഷിച്ചുവെച്ചിരിക്കുന്ന ശരീരഭാഗങ്ങൾ കണ്ടെത്തി.

മഡ്രിഡിലെ പ്രശസ്തമായ ലാസ് വെന്റാസിനടുത്തുള്ള ഫ്‌ളാറ്റിലാണ് ഈ സംഭവം നടന്നത്. മരിയയുടെ ആന്തരികാവയവങ്ങളിൽ പലതും കാണാനില്ലെന്ന് പൊലീസ് പറഞ്ഞു. കുടലിന്റെ ഭാഗങ്ങൾ മറ്റ് മാലിന്യങ്ങൾക്കിടയിൽനിന്ന് പൊലീസ് കണ്ടെടുത്തു. ആന്തരികാവയവങ്ങൾ ആൽബർട്ടോയും നായയും കൂടി ഭക്ഷിച്ചിട്ടുണ്ടാകാമെന്നാണ് പൊലീസ് കരുതുന്നത്.

ആൽബർട്ടോയ്‌ക്കെതിരെ കൊലക്കുറ്റമാണ് ചുമത്തിയിട്ടുള്ളത്. എന്നാൽ, അമ്മയെ എങ്ങനെയാണിയാൾ കൊന്നതെന്ന വിവരം പൊലീസ് പുറത്തുവിട്ടിട്ടില്ല. എപ്പോഴാണ് കൊലപാതകം നടന്നതെന്നും വ്യക്തമല്ല. ഇയാൾ മദ്യത്തിനും മയക്കുമരുന്നിന് അടിമയായിരുന്നുവെന്നും വീടിന്റെ നേരെ എതിർവശത്തുള്ള പാർക്കിൽ മദ്യപിച്ചുകൊണ്ട് ഇരിക്കുകയായിരുന്നു പതിവെന്നും നാട്ടുകാർ പൊലീസിനോട് പറഞ്ഞു.

ഒരുമാസം മുമ്പെങ്കിലുമായിരിക്കും മരിയ കൊല്ലപ്പെട്ടതെന്നാണ് പൊലീസ് കരുതുന്നത്. എന്നാൽ, മരിയയെ ഒരാഴ്ചമുമ്പ് കണ്ടതായി നാട്ടുകാരിലൊരാൾ മൊഴി നൽകിയിട്ടുണ്ട്. മൂന്നുമക്കളാണ് മരിയക്കുണ്ടായിരുന്നത്. ഇവരുടെ ഭർത്താവ് പത്തുവർഷം മുമ്പ് മരിച്ചു. മുമ്പും ആൽബർട്ടോ അമ്മയെ ഉപദ്രവിച്ചിരുന്നതായി കേസുകളുണ്ട്. ഇതിൽ പല തവണ ഇയാൾ അറസ്റ്റിലാവുകയും ചെയ്തിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP