Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഒരുമാസത്തിനകം ബ്രിട്ടൻ യൂറോപ്യൻ യൂണിയന്റെ പുറത്തുകടക്കില്ല; അനിശ്ചിതത്വം രണ്ടുവർഷമെങ്കിലും നീളും; ബ്രെക്‌സിറ്റ് നീട്ടാൻ ധാരണയായതായി റിപ്പോർട്ടുകൾ

ഒരുമാസത്തിനകം ബ്രിട്ടൻ യൂറോപ്യൻ യൂണിയന്റെ പുറത്തുകടക്കില്ല; അനിശ്ചിതത്വം രണ്ടുവർഷമെങ്കിലും നീളും; ബ്രെക്‌സിറ്റ് നീട്ടാൻ ധാരണയായതായി റിപ്പോർട്ടുകൾ

യൂറോപ്യൻ യൂണിയനിൽനിന്ന് വിടുതൽ നേടാനുള്ള ഹിതപരിശോധന ബ്രിട്ടീ്ഷ് ജനത നടത്തിയത് 2016 ജൂണിലാണ്. അതനുസരിച്ച് യൂറോപ്യൻ യൂണിയനുമായുള്ള എല്ലാ കൊടുക്കൽ വാങ്ങലുകളും പൂർത്തിയാക്കി ഇക്കൊല്ലം മാർച്ച് 29-ന് ബ്രിട്ടൻ പുറത്തുവരണം. എന്നാൽ, യൂറോപ്യൻ യൂണിയനുമായി വ്യക്തമായൊരു കരാറിലെത്താൻ പോലും ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെയ്‌കക്് സാധിച്ചിട്ടില്ലെന്നതാണ് വാസ്തവം. മെയ്‌ കൊണ്ടുവന്ന കരാർ പാർലമെന്റിൽ പരാജയപ്പെടുക കൂടി ചെയ്തതോടെ, പ്രതിസന്ധി രൂക്ഷമായി.

യൂറോപ്യൻ യൂണിയനുമായി വ്യക്തമായൊരു കരാറിലെത്തുന്നവരുടെ ബ്രെക്‌സിറ്റ് നീട്ടിവെക്കണമെന്നാണ് വലിയൊരു വിഭാഗം ആവശ്യപ്പെട്ടുകൊണ്ടിരുന്നത്. അതിലേക്കുള്ള സാധ്യതയാണ് ഇപ്പോൾ തുറന്നുകിടക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. ബ്രെക്‌സിറ്റ് 2021 വരെയെങ്കിലും നീട്ടിവെച്ചേക്കുമെന്നും സൂചനയുണ്ട്. യൂറോപ്യൻ യൂണിയനിലെ പ്രമുഖ നേതാക്കൾക്കും ഭൂരിപക്ഷം രാജ്യങ്ങൾക്കും അങ്ങനെയൊരു താത്പര്യമുണ്ടെന്നാണ് റിപ്പോർട്ടുകൾ. നോ ഡീൽ ബ്രെക്‌സിറ്റിലേക്ക് പോകാതിരിക്കണമെന്ന് ഇരുപക്ഷത്തുള്ളവരും ആഗ്രഹിക്കുന്നുണ്ട്.

ബ്രെക്‌സിറ്റ് നടപ്പാക്കുന്നത് മൂന്നുമാസത്തേക്കുകൂടി വൈകിപ്പിക്കാമെന്ന നിർദ്ദേശമാണ് യൂറോപ്യൻ യൂണിയനിലെ ബ്രിട്ടീഷ് എംപിമാരുടെ അഭിപ്രായം. എന്നാൽ, ഇത്തരത്തിൽ ഹ്രസ്വ കാലയളവിലേക്ക് ബ്രെക്‌സിറ്റ് നീട്ടിവെച്ചതുകൊണ്ട് യാതൊരു പ്രയോജനവുമില്ലെന്ന് യൂറോപ്യൻ യൂണിയൻ കരുതുന്നു. ബ്രെക്‌സിറ്റ് നടപ്പാക്കുന്നത് നീട്ടിവെക്കാമെന്ന നിർദ്ദേശമുണ്ടെന്ന് യൂറോപ്യൻ യൂണിയനിലെ നയതന്ത്രജ്ഞരിലൊരാൾ പറഞ്ഞു. അങ്ങനെയൊരു സാഹചര്യമുണ്ടാകുമ്പോൾ, നിലവിലുള്ള പ്രശ്‌നങ്ങൾ തീർക്കുന്നതിനായി ആവശ്യമുള്ളത്ര സമയം വിട്ടുനൽകുന്നതാണ് ഉചിതമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഇതിന്റെ ഭാഗമായാണ് ബ്രെക്‌സിറ്റ് നടപ്പാക്കുന്നത് 21 മാസത്തേക്ക് വൈകിപ്പിക്കാമെന്ന നിർദ്ദേശത്തിന് സ്വീകാര്യത കൂടിയത്. യൂറോപ്യൻ കമ്മിഷന്റെ സെക്രട്ടറി ജനറൽ മാർട്ടിൻ സെൽമേയറടക്കമുള്ള നേതാക്കൾക്ക് ബ്രിട്ടന് വേണ്ടത്ര സമയം നൽകണമെന്ന അഭിപ്രായക്കാരാണ്. പുതിയ നിർദ്ദേശങ്ങൾ വന്നാലും അത് ബ്രിട്ടീഷ് പാർലമെന്റിലും ബ്രസൽസിൽ യൂറോപ്യൻ യൂണിയൻ ആസ്ഥാനത്തും പലവട്ടം ചർച്ചകൾക്ക് വിധേയമാകുമെന്നുറപ്പാണ്. അതിന് മൂന്നുമാസം മാത്രം മതിയാകില്ലെന്ന പക്ഷക്കാരാണ് മാർട്ടിൻ സെൽമേയറടക്കമുള്ളവർ.

മാർച്ച് ആദ്യവാരത്തോടെ ബ്രെക്‌സിറ്റ് സംബന്ധിച്ച് കൃത്യമായ രൂപരേഖ തയ്യാറാക്കാനായില്ലെങ്കിൽ ബ്രെക്‌സിറ്റ് നടപ്പാക്കുന്നത് നീട്ടിവെക്കുന്നതാണ് നല്ലതെന്ന് ഓസ്ട്രിയൻ ചാൻസലർ സെബാസ്റ്റ്യൻ കുർട്‌സ് പറഞ്ഞു. നോ ഡീൽ ബ്രെക്‌സിറ്റ് യൂറോപ്യൻ യൂണിയനും ബ്രിട്ടനും അൽപം പോലും ഗുണം ചെയ്യില്ലെന്നും ഈജിപ്തിലെ ഷാം എൽ ഷെയ്ഖിൽ യൂറോപ്യൻ യൂണിയൻ-അറബ് ഉച്ചകോടിയിൽ പങ്കെടുക്കാനെത്തിയ സെബാസ്റ്റ്യൻ കുർട്‌സ് അഭിപ്രായപ്പെട്ടു.

ബ്രെക്‌സിറ്റിന് സമയം നീട്ടി നൽകുന്നതിലൂടെ, ബ്രിട്ടന് പുതിയ സ്വീകാര്യമായ കരാർ തയ്യാറാക്കി വരാനുള്ള സമയമാണ് ലഭിക്കുന്നതെന്ന് യൂറോപ്യൻ യൂണിയനിലെ ഒരുന്നതൻ അഭിപ്രായപ്പെട്ടു. എന്നാൽ, ബ്രെക്‌സിറ്റ് നീട്ടിവെക്കുമെന്ന റിപ്പോർട്ടുകളെ പ്രധാനമന്ത്രി തെരേസ മെയ്‌ തള്ളി. മാർച്ച് 29-ന് ബ്രെക്‌സിറ്റ് നടപ്പാക്കുന്നതിനായാണ് പ്രവർത്തിക്കുന്നതെന്നും അതിൽ നല്ല പുരോഗതിയുണ്ടെന്നും തെരേസ പറഞ്ഞു. യൂറോപ്യൻ യൂണിയനുമായി കരാറുണ്ടാക്കി പിരിയാനാകുമെന്നുതന്നെയാണ് പ്രതീക്ഷയെന്ന് ഷാം എൽ ഷെയ്ഖിലേക്കുള്ള യാത്രയ്ക്കിടെ തെരേസ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP