Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ട്രംപിന് അനേകം ജാരസന്തതികൾ; ഭാര്യയെ നിരന്തരം മർദിക്കും; മനസിൽ നിറയെ വംശീയത; പണത്തിന്റെ ബലത്തിൽ എല്ലാം മറച്ച് വയ്ക്കും; വൈറ്റ്ഹൗസിൽ നിന്നും പുറത്ത് വരുന്നത് അനേകം നാറ്റക്കഥകൾ

ട്രംപിന് അനേകം ജാരസന്തതികൾ; ഭാര്യയെ നിരന്തരം മർദിക്കും; മനസിൽ നിറയെ വംശീയത; പണത്തിന്റെ ബലത്തിൽ എല്ലാം മറച്ച് വയ്ക്കും; വൈറ്റ്ഹൗസിൽ നിന്നും പുറത്ത് വരുന്നത് അനേകം നാറ്റക്കഥകൾ

മേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് മേൽ കടുത്ത ആരോപണങ്ങൾ ഉന്നയിച്ച് ദീർഘകാലം ട്രംപിന്റെ ലോയറായി വർത്തിച്ച മൈക്കൽ കോഹെൻ ഇന്നലെ രംഗത്തെത്തി. ട്രംപിന് അവിഹിത ബന്ധങ്ങളിൽ നിരവധി ജാരസന്തതികളുണ്ടെന്നും അദ്ദേഹം ഭാര്യയായ മെലാനിയയെ നിരന്തരം മർദിക്കുമെന്നുമാണ് കോഹെൻ ആരോപിക്കുന്നത്. കൂടാതെ ട്രംപിന്റെ മനസിൽ നിറയെ വംശീയതയാണെന്നും പണത്തിന്റെ ബലത്തിൽ അദ്ദേഹത്തിന് എല്ലാം മറച്ച് വയ്ക്കാൻ സാധിക്കുന്നുവെന്നുമാണ് കോഹെൻ വെളിപ്പെടുത്തുന്നത്. ചുരുക്കിപ്പറഞ്ഞാൽ വൈറ്റ്ഹൗസിൽ നിന്നും അനേകം നാറ്റക്കഥകളാണ് ഇത്തരത്തിൽ പുറത്ത് വന്നിരിക്കുന്നത്.

ട്രംപ് വംശീയവാദിയെന്നതിന് പുറമെ കള്ളം പറയുന്നയാളും ചതിയനുമാണെന്നും കാപിറ്റോൾ ഹില്ലിൽ ഇന്നലെ സംസാരിക്കവെ കോഹെൻ വെളിപ്പെടുത്തുന്നു. ഇന്നലെ കോൺഗ്രഷണൽ പാനലിന് മുമ്പിലാണ് ട്രംപിന്റെ മുൻ പഴ്സണൽ അറ്റോർണിയായ കോഹെൻ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ അനാവരണം ചെയ്തിരിക്കുന്നത്. തനിക്കെതിരെ ലൈംഗിക ആരോപണങ്ങൾ ഉന്നയിച്ചിരുന്ന നീലച്ചിത്ര നായിക സ്റ്റോമി ഡാനിയേൽസിനെ നിശബ്ദയാക്കാൻ 130,000 ഡോളറായിരുന്നു ട്രംപ് വാരിവിതറിയിരുന്നതെന്നും കോഹെൻ വെളിപ്പെടുത്തുന്നു.

തങ്ങളുടെ വിരലടയാളമില്ലാതെ ഡാനിയേൽസിന് ഈ പണം എത്തരത്തിൽ കൈമാറാമെന്ന വിദഗ്ധമായ പദ്ധതി താനും ട്രംപ് ഓർഗനൈസേഷൻ ലോയറായ അലൻ വെയ്സെൽബെൽഗും ചേർന്നായിരുന്നു തയ്യാറാക്കിയിരുന്നതെന്നും കോഹെൻ വെളിപ്പെടുത്തുന്നു. മുൻ പ്രസിഡന്റ് ബിൽ ക്ലിന്റന്റെ ഹാക്ക് ചെയ്യപ്പെട്ട ഇമെയിലുകൾ പ്രസിദ്ധീകരിക്കുന്നതിനുള്ള വീക്കിലീക്സ് പദ്ധതിയെക്കുറിച്ച് ട്രംപിന് അറിയാമായിരുന്നുവെന്നും അതിന് കൂട്ട് നിൽക്കുയായിരുന്നുവെന്നും തനിക്ക് വിജയിക്കുന്നതിനും എതിരാളികളെ നശിപ്പിക്കുന്നതിനുമായി ആരുമായും കൂട്ട് ചേർന്ന് പ്രവർത്തിക്കാൻ യാതൊരു മടിയുമില്ലാത്ത ആളാണ് ട്രംപെന്നും കോഹൻ എടുത്ത് കാട്ടുന്നു.

ട്രംപിന്റെ അറ്റോർണിയെന്ന നിലയിൽ നിരവധി നെറികെട്ട പ്രവൃത്തികൾക്ക് കൂട്ട് നിൽക്കേണ്ടി വന്നതിൽ താൻ ലജ്ജിക്കുന്നുവെന്നും അത്തരം വേളകളിൽ തന്റെ മനസാക്ഷിക്കനുസരിച്ച് പ്രവർത്തിക്കാൻ സാധിക്കാതെ പോയതിൽ തനിക്ക് പശ്ചാത്താപമുണ്ടെന്നും കോഹെൻ വെളിപ്പെടുത്തുന്നുണ്ട്. കോൺഗ്രസിന് മുന്നിൽ കളവ് പറയാൻ ട്രംപ് കോഹനോട് നേരിട്ട് ആവശ്യപ്പെട്ടിരുന്നില്ല. അത്രയും തന്ത്രപരമായിട്ടാണ് തന്നെക്കൊണ്ട് കാര്യങ്ങൾ ട്രംപ് ചെയ്യിപ്പിച്ചിരുന്നതെന്നും കോഹെൻ വെളിപ്പെടുത്തുന്നുണ്ട്.

യുഎസിനെ മഹത്തരമാക്കുകയല്ല ട്രംപിന്റെ ലക്ഷ്യം മറിച്ച് സ്വന്തം യശസ്സും ധനവും അധികാരവും വർധിപ്പിക്കുകയാണ്. ഇൻഷുറൻസ് തുക കൂടുതൽ കിട്ടുന്നതിനായി തന്റെ പ്രോപ്പർട്ടികളുടെ മൂല്യം ട്രംപ് പെരുപ്പിച്ച് കാട്ടിയിരുന്നുവെന്നും മുൻ അറ്റോർണി വെളിപ്പെടുത്തുന്നു. നിരവധി സ്ത്രീകളുമായി ബന്ധമുള്ള ട്രംപിന് വഴി വിട്ട ബന്ധങ്ങളിൽ നിരവധി അവിഹിത സന്തതികൾ പിറന്നിട്ടുണ്ടെന്നും കോഹെൻ ആവർത്തിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP