Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മൂത്രം വീണ പടർന്നും തൂത്തവാരാതെയും മാലിന്യങ്ങൾ കൂട്ടിയിട്ടും നാറിയ മുറികൾ; ഒരിക്കലും കഴുകാത്ത ടോയ്‌ലറ്റുകൾ; അഞ്ചുകൊച്ചുമക്കൾ ഈ നരകത്തിലാണ്; ആറാമതും അവൾ ഗർഭിണിയാണ്; ബ്രിട്ടനിലെ ഒരു മുത്തശ്ശി കൊച്ചുമക്കളെ രക്ഷിക്കാൻ ഇട്ട പോസ്റ്റ് വൈറലാകുന്നു

മൂത്രം വീണ പടർന്നും തൂത്തവാരാതെയും മാലിന്യങ്ങൾ കൂട്ടിയിട്ടും നാറിയ മുറികൾ; ഒരിക്കലും കഴുകാത്ത ടോയ്‌ലറ്റുകൾ; അഞ്ചുകൊച്ചുമക്കൾ ഈ നരകത്തിലാണ്; ആറാമതും അവൾ ഗർഭിണിയാണ്; ബ്രിട്ടനിലെ ഒരു മുത്തശ്ശി കൊച്ചുമക്കളെ രക്ഷിക്കാൻ ഇട്ട പോസ്റ്റ് വൈറലാകുന്നു

മൂത്രവും മറ്റ് മാലിന്യങ്ങളും കെട്ടിക്കിടക്കുന്ന നരകതുല്യമായ മുറികളിൽ കഴിയുന്ന അഞ്ച് കുട്ടികൾ. അവരെ രക്ഷിക്കാൻ മുത്തശ്ശി കണ്ട മാർഗം ഈ ദുരവസ്ഥയെക്കുറിച്ച് ലോകത്തെ അറിയിക്കുകയെന്നതുമാത്രമാണ്. തന്റെ മകളുടെ വയറ്റിൽ വളരുന്ന ആറാമത്തെ കുഞ്ഞ് കൂടി ഈ നരകത്തിലേക്ക് വരുന്നതിന് മുമ്പ് കരുണയുള്ളവർ ആരെങ്കിലും ഈ ദൃശ്യമൊന്ന് കണ്ടെങ്കിലെന്ന് അവർ ആഗ്രഹിക്കുന്നു.

കുട്ടികളെ നോക്കുന്ന കാര്യത്തിൽ തന്റെ മകൾക്ക് തീരെ ശ്രദ്ധയില്ലെന്ന് ഈ മുത്തശ്ശി പറയുന്നു. ഏഴ്, ആറ്, നാല്, രണ്ട്, ഒന്ന് എന്നിങ്ങനെയാണ് കുഞ്ഞുങ്ങളുടെ പ്രായം. ശരിയായ രീതിയിൽ ഭക്ഷണമോ പരിചരണമോ ഈ കുട്ടികൾക്ക് ലഭിക്കാറില്ല. ഇവരെ തന്റെ മകളുടെ അടുത്തുനിന്ന് ആരെങ്കിലും രക്ഷപ്പെടുത്തണമെന്നും അവർ ആവശ്യപ്പെടുന്നു.

കുട്ടികളെ ബന്ധുക്കൾക്കെല്ലാം വലിയ കാര്യമാണെങ്കിലും തന്റെ മകളുടെ സ്വഭാവമോർത്ത് അവരാരും തിരിഞ്ഞുനോക്കാറില്ലെന്ന് മുത്തശ്ശി പറയുന്നു. കുട്ടികളെ നോക്കുന്ന കാര്യം മകൾക്ക് മടിയാണ്. മര്യാദയ്ക്ക് പല്ല് വൃത്തിയാക്കാതിരുന്നതിനാൽ, ഏഴ് വയസ്സുള്ള മൂത്ത പെൺകുട്ടിയുടെ ഏഴ് പല്ലുകൾ പറിച്ചുനീക്കേണ്ടിവന്നതായും അവർ പറഞ്ഞു.

ആറാമതൊരു കുഞ്ഞ് കൂടി ഈ നരകത്തിലേക്ക് വരുന്നതിന് മുമ്പ് ബാക്കിയുള്ള കുട്ടികളെ ആരെങ്കിലും ഏറ്റെടുക്കണമെന്ന് മത്തശ്ശി പറയുന്നു. വീട്ടിലെത്തുന്നതിന് മുന്നെതന്നെ മൂത്രത്തിന്റെയും മറ്റ് മാലിന്യങ്ങളുടെയും ദുർഗന്ധമാകും നിങ്ങളെ സ്വാഗതം ചെയ്യുക. വീടിന്റെ പിൻഭാഗത്ത് മലിനജലം കെട്ടിക്കിടക്കുന്നുമുണ്ട്. നിലത്ത് തൂവിക്കിടക്കുന്ന ഭക്ഷണപഥാർഥങ്ങൾ ചെറിയ കുഞ്ഞുങ്ങൾ എടുത്ത് കഴിക്കുന്നതും പതിവാണെന്ന് അവർ പറഞ്ഞു.

ഓരോ ദിവസവും മണിക്കൂറുകളെടുത്ത് താൻ വീട് വൃത്തിയാക്കിയാലും പിറ്റേന്ന് എത്തുമ്പോൾ സ്ഥിതി പഴയതിലും മോശമായിട്ടുണ്ടാകുമെന്ന് മുത്തശ്ശി പറഞ്ഞു. അനാവശ്യ വസ്തുക്കൾ ഒഴിവാക്കാതെ അത് മുറിയിൽ അവിടെയുമിവിടെയും കൂട്ടിയിടുകയാണ് ചെയ്യുന്നത്. കുട്ടികളെ നോക്കുന്ന കാര്യം ആലോചിച്ചാൽ തന്റെ മകൾക്ക് കുട്ടികളേ ഉണ്ടാകാൻ പാടില്ലാത്തതാണെന്നും ഈ മുത്തശ്ശി പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP