Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

അഞ്ചു കൊല്ലം മുമ്പ് വിയന്നയിൽനിന്നും മതഭ്രാന്ത് കയറി നാടുവിട്ട ഈ സുന്ദരികൾക്കും ഇപ്പോൾ തിരിച്ചെത്തണം; എത്തിയാൽ 15 വർഷം തടവെന്ന് തീർത്ത് പറഞ്ഞ് ഓസ്ട്രിയ; ഐസിസ് ഭീകരരെ പ്രണയിച്ച് ജീവിതം തുലച്ച യൂറോപ്യൻ സുന്ദരികളുടെ ജീവിതം തുലാസ്സിലാടുമ്പോൾ

അഞ്ചു കൊല്ലം മുമ്പ് വിയന്നയിൽനിന്നും മതഭ്രാന്ത് കയറി നാടുവിട്ട ഈ സുന്ദരികൾക്കും ഇപ്പോൾ തിരിച്ചെത്തണം; എത്തിയാൽ 15 വർഷം തടവെന്ന് തീർത്ത് പറഞ്ഞ് ഓസ്ട്രിയ; ഐസിസ് ഭീകരരെ പ്രണയിച്ച് ജീവിതം തുലച്ച യൂറോപ്യൻ സുന്ദരികളുടെ ജീവിതം തുലാസ്സിലാടുമ്പോൾ

സിറിയയിലെയും ഇറാഖിലെയും ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരരായിരുന്നു ഇവരുടെ സങ്കൽപ പുരുഷന്മാർ. ജിഹാദികൾക്ക് തുണയാകാൻ വീടുവിട്ട് സിറിയയിലേക്ക് പോകുമ്പോൾ സമാര കെസിനോവിച്ചിന് 16 വയസ്സും സബീന സെലിമോവിച്ചിന് 15 വയസ്സും. അഞ്ചുവർഷത്തിനുശേഷം ഇപ്പോൾ ഇരുവർക്കും ജന്മനാട്ടിലേക്ക് തിരിച്ചെത്തണം. എത്തിയാൽ ചുരുങ്ങിയത് 15 വർഷം തടവുശിക്ഷ അനുഭവിക്കണമെന്ന കർശന നിലപാടിലാണ് ജന്മനാടായ ഓസ്ട്രിയ.

2014 ഏപ്രിലിലാണ് ഇരുവരും സിറിയയിലേക്ക് പോയത്. അവിടെ ഐസിസ് ഭീകരരുടെ ഭാര്യമാരായി ജിഹാദിന് കൂട്ടുനിൽക്കുകയായിരുന്നു ലക്ഷ്യം. രണ്ടുപേരും ഐസിസ് ഭീകരരെ വിവാഹം ചെയ്യുകയും അവരിൽനിന്ന് കുട്ടികളുണ്ടാവുകയും ചെയ്തു. എ.കെ.-47 തോക്കുകളേന്തി നിൽക്കുന്ന സമാരയുടെയും സബീനയുടെയും ചിത്രമടങ്ങിയ പോസ്റ്റർ ഐസിസ് യൂറോപ്യൻ രാജ്യങ്ങളിൽനിന്ന് കൂടുതൽ യുവതികളും യുവാക്കളും സംഘടനയിൽ ചേരുന്നതിനുവേണ്ടി ഐസിസ് ഉപയോഗിച്ചിരുന്നു.

ഐസിസിന്റെ പോസ്റ്റർ ഗേൾസായിരുന്നു ഇവർ ഇരുവരും. ഇരുവരും കൊല്ലപ്പെട്ടതായി ഡിസംബറിൽ വാർത്തകളുണ്ടായിരുന്നു. എന്നാലിത് വ്യാജമാണെന്ന് പിന്നീട് തെളിഞ്ഞു. ഇരുവരും ഇപ്പോൾ ഓസ്ട്രിയക്ക് തിരിച്ചുവരാൻ ആഗ്രഹിക്കുന്നുണ്ടെന്ന് ഡിറാഡ് എന്ന സംഘടനയാണ് അറിയിച്ചത്. തീവ്രവാദ പ്രസ്ഥാനങ്ങളിലേക്ക് പോകുന്നവരെ തിരികെ മുഖ്യധാരയിൽ കൊണ്ടുവരാൻ ശ്രമിക്കുന്ന ഓസ്ട്രിയൻ സംഘടനയാണിത്. തിരിച്ചുവന്നാൽ തടവുശിക്ഷ നേരിടേണ്ടിവരുമെന്നും സംഘടന വ്യക്തമാക്കി.

ഭീകരത വളർത്താൻ ശ്രമിച്ചുവെന്നതുമുതൽ കൊലപാതകം വരെയുള്ള കുറ്റങ്ങൾ ഇവർക്കെതിരേ ചുമത്തപ്പെടുമെന്ന് ഡിറാഡ് വ്യക്തമാക്കി. ഐസിസ് വെബ്‌സൈറ്റുകളിൽ പ്രത്യക്ഷപ്പെട്ട ചിത്രങ്ങൾ ഇവർക്കെതിരായ തെളിവുകളായി മാറും. മാത്രമല്ല, ഓസ്ട്രിയയിലേക്ക് തിരിച്ചെത്തിയാൽ സമാരയുടെയും സെബീനയുടെയും കു്ട്ടികളെ സർക്ാർ ഏറ്റെടുക്കുമെന്നും ഡിറാഡിന്റെ ചുമതലക്കാരനായ മൗസ അൽ ഹാസൻ ഡിയോ പറഞ്ഞു.

കുട്ടികളെ ഭീകരവാദവും തീവ്രവാദവും ഒരുതരത്തിലും സ്വാധീനിച്ചിട്ടില്ലെന്ന് ബോധ്യമായാൽ മാത്രമേ ഓസ്ട്രിയയിലുള്ള ബന്ധുക്കൾക്ക് കൈമാറൂ. ഓസ്ട്രിയയിലെത്തുുംമുമ്പ് സമാരയും സബീനയും മാനസികാവസ്ഥയുൾപ്പെടെ കർശനമായ പരിശോധനകൾക്കും വഴങ്ങേണ്ടിവരും. ഭീകരത ഇവരെ എത്രത്തോളം സ്വാധീനിച്ചിട്ടുണ്ടെന്നും പരിഷ്‌കൃത സമൂഹത്തിൽ ജീവിക്കാൻ ഇവർ എത്രത്തോളം യോഗ്യരാണെന്നും മനസ്സിലാക്കുന്നതിനുവേണ്ടിയാകും ഈ പരിശോധനകളെന്നും ഡിയോ പറഞ്ഞു.

സിറിയയിലേക്ക് പോയ യുവതികളെയും അവരുടെ കുട്ടികളെയും സഹായിക്കാൻ തയ്യാറാണെന്ന് ഓസ്ട്രിയൻ വിദേശകാര്യ മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാൽ, തീവ്ര വലതുപക്ഷ പാർട്ടിയായ ഓസ്ട്രിയൻ ഫ്രീഡം പാർട്ടിയിൽനിന്നുള്ള ആഭ്യന്തര മന്ത്രി ഹെർബർട്ട് കിക്കിൾ ഉൾപ്പെടെയുള്ളവർ ഈ ആശയത്തിന് എതിരാണ്. ബോസ്‌നിയൻ വംശജനായ മിർസാദ് ഒമെറോവിച്ചിന്റെ സ്വാധീനത്തിൽ കുടുങ്ങിയാണ് സമാരയും സബീനയും സിറിയയിലേക്ക് പോയത്. മിർസാദ് ഇപ്പോൾ ജയിലിലാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP