Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഹീത്രോ-ലണ്ടൻ സിറ്റി എയർപോർട്ടുകളിലും വാട്ടർലൂ ട്രെയിൻ സ്റ്റേഷനിലും പാർസൽ ബോംബ് എത്തിച്ചത് ഡബ്ലിനിൽ നിന്ന്; കനത്ത ജാഗ്രത പ്രഖ്യാപിച്ച് അന്വേഷണം തുടങ്ങി ബ്രിട്ടീഷ്-ഐറിഷ് പൊലീസ് സംഘങ്ങൾ; വിമാനയാത്രയെ തൽക്കാലം ബാധിച്ചേക്കില്ല

ഹീത്രോ-ലണ്ടൻ സിറ്റി എയർപോർട്ടുകളിലും വാട്ടർലൂ ട്രെയിൻ സ്റ്റേഷനിലും പാർസൽ ബോംബ് എത്തിച്ചത് ഡബ്ലിനിൽ നിന്ന്; കനത്ത ജാഗ്രത പ്രഖ്യാപിച്ച് അന്വേഷണം തുടങ്ങി ബ്രിട്ടീഷ്-ഐറിഷ് പൊലീസ് സംഘങ്ങൾ; വിമാനയാത്രയെ തൽക്കാലം ബാധിച്ചേക്കില്ല

ന്നലെ ഹീത്രോ-ലണ്ടൻ സിറ്റി എയർപോർട്ടുകളിലും വാട്ടർലൂ ട്രെയിൻ സ്റ്റേഷനിലും പാർസൽ ബോംബ് എത്തിച്ചത് ഡബ്ലിനിൽ നിന്നാണെന്ന് ഏറ്റവും പുതിയ റിപ്പോർട്ട്. ഇതിനെ തുടർന്ന് ബ്രിട്ടീഷ്-ഐറിഷ് പൊലീസ് സംഘങ്ങൾ കനത്ത ജാഗ്രത പ്രഖ്യാപിച്ച് അന്വേഷണം തുടങ്ങിയിട്ടുണ്ട്. ബോംബ് ഭീഷണി വിമാനയാത്രയെ തൽക്കാലം ബാധിച്ചേക്കില്ലെന്നാണ് സൂചന ലഭിച്ചിരിക്കുന്നത്.വിമത ഐറിഷ് റിപ്പബ്ലിക്കന്മാരാണ് ഇംപ്രൊവൈസ്ഡ് പാർസൽ ബോംബുകൾ ലണ്ടനിലെ പ്രധാനപ്പെട്ട പൊതു ഗതാഗത കേന്ദ്രങ്ങളിലേക്ക് അയച്ചിരിക്കുന്നതെന്ന് സൂചന ലഭിച്ചതോടെ ഐറിഷ് റിപ്പബ്ലിക്കൻ ആർമി (ഐആർഎ)വീണ്ടും തീവ്രവാദ പ്രവർത്തനങ്ങൾക്കായി ശക്തമാകുന്നുവെന്ന ആശങ്ക ശക്തമായിട്ടുണ്ട്.

ഐആർഎ വീണ്ടും പ്രവർത്തനം ശക്തിപ്പെടുത്താൻ തുടങ്ങിയോ എന്ന കാര്യം അയർലണ്ടിലെ സെക്യൂരിറ്റി ചീഫുമാർ സൂക്ഷ്മമായ നിരീക്ഷണം തുടങ്ങിയിട്ടുമുണ്ട്. ഇത്തരം ഗ്രൂപ്പുകളാണോ ഇതിന് പിന്നിലെന്ന് കൊണ്ടുപിടിച്ച അന്വേഷണവും ആരംഭിച്ചിട്ടുണ്ട്.ഇതിലൊരു ബോംബ് പൊട്ടിത്തെറിച്ച് ഹീത്രോവിൽ തീ പടർന്നത് കടുത്ത ആശങ്കയ്ക്കാണ് കാരണമായിത്തീർന്നിരിക്കുന്നത്. മറ്റ് ബോംബുകൾ ബോംബ് സ്‌ക്വാഡ് ഓഫീസർമാർ നിർവീര്യമാക്കുകയായിരുന്നു. ഇത് സംബന്ധിച്ച അന്വേഷണത്തിൽ സ്‌കോട്ട്ലൻഡ് യാർഡുമായി സഹകരിക്കുമെന്ന് കഴിഞ്ഞ രാത്രി ഐറിഷ് ഗാർഡ സ്ഥിരീകരിച്ചിരുന്നു.

എ4 എൻവലപുകളിൽ 2018ലെ ലൗ അയർലണ്ട് സ്റ്റാമ്പുകൾ പതിച്ചായിരുന്നു പാക്കേജുകൾ എത്തിയിരുന്നത്. ഇതിൽ ഡബ്ലിനായിരുന്നു റിട്ടേൺ അഡ്രസായി കൊടുത്തിരുന്നത്. സംഭവത്തെ തുടർന്ന് പ്രധാനപ്പെട്ട മൂന്ന് ട്രാൻസ്പോർട്ട് ടെർമിനലുകൾ പൂട്ടി സീൽ ചെയ്യേണ്ടി വന്നിട്ടുണ്ട്. എന്നാൽ ഈ നീക്കം വിമാനങ്ങളുടെയും ട്രെയിനുകളുടെയും സർവീസുകളെ വളരെ കുറഞ്ഞ രീതിയിൽ മാത്രമേ ബാധിച്ചിട്ടുള്ളൂ. ഇത്തരത്തിൽ ബോംബുകൾ അയച്ചതിന് പിന്നിൽ പലവിധ സാധ്യതകളാണ് സെക്യൂരിറ്റി ഉറവിടങ്ങൾ അനുമാനിക്കുന്നത്. അതായത് മാനസിക രോഗമുള്ള ആരെങ്കിലും ഇത് അയച്ചതാവാമെന്നും അല്ലെങ്കിൽ പൊതുവായ പ്രതിഷേധമായിരിക്കാം ഇതിന്റെ പിന്നിലെന്നും അവർ അഭിപ്രായപ്പെടുന്നുണ്ട്.

ജനുവരിയിൽ ലണ്ടൻഡെറി കാർബോംബ് സ്ഫോടനത്തിന് പിന്നിൽ പ്രവർത്തിച്ച ഐആർഎ ആണോ ഇതിന് പിന്നിലെന്ന് സുരക്ഷാ ഏജൻസികൾ സൂക്ഷ്മമായി അന്വേഷണം നടത്തി വരുന്നുണ്ട്. ഹീത്രോവിലെത്തിയ പായ്ക്കറ്റ് പൊട്ടിക്കുന്നതിനെ ചെറിയ തോതിൽ തീ കത്തിപ്പടർന്നതിനെ തുടർന്ന് ഓഫീസ് ജോലിക്കാർ കെട്ടിടത്തിൽ നിന്നും പേടിച്ച് ഓടി രക്ഷപ്പെട്ടിരുന്നു. എന്നാൽ സ്പെഷ്യലിസ്റ്റ് മെട്രൊപൊളിറ്റൻ ഓഫീസർമാർ ഇടപെട്ട് അധികം പ്രശ്നങ്ങൾ ഇല്ലാതാക്കുകയായിരുന്നു. വാട്ടർലൂ, സിറ്റി എയർപോർട്ടിലെ അഡ്‌മിനിസ്ട്രേറ്റീവ് ബിൽഡിങ് എന്നിവിടങ്ങളിലും ചൊവ്വാഴ്ച ഇതേ പോലുള്ള പാക്കേജുകൾ എത്തിച്ചേരുകയായിരുന്നു.എന്നാൽ ഇവ തുറന്ന് നോക്കിയിരുന്നില്ല.

പാക്കേജുകളെത്തിയെ സംഭവത്തിൽ ആർക്കും പരുക്കേറ്റിട്ടില്ലെങ്കിലും ഇവ കനത്ത ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ആരെയും അറസ്റ്റ് ചെയ്തിട്ടുമില്ല. ഇനി കടുത്ത ആക്രമണങ്ങൾ നടക്കാനിരിക്കുന്നുവെന്ന മുന്നറിയിപ്പായിരിക്കാം ഈ പാർസൽബോംബുകളെന്ന അനുമാനവും ശക്തമാണ്. നിലവിലെ നീക്കത്തെക്കുറിച്ച് തങ്ങൾ തുറന്ന മനസോടെയാണ് സൂക്ഷ്മമായ അന്വേഷണം നടത്തുന്നതെന്നാണ് പൊലീസ് വെളിപ്പെടുത്തുന്നത്. ഇന്നലെ രാത്രി സ്പെഷ്യലിസ്റ്റ് ഓഫീസർമാർ ട്രെയിനുകളിലും ഗാർഡിങ് സ്റ്റേഷനിലും നിലകൊണ്ടിരുന്നു.

ട്രെയിനുകളിലെയും ലണ്ടൻ അണ്ടർ ഗ്രൗണ്ടിലെയും യാത്രക്കാരെ സൂക്ഷ്മമായി നിരീക്ഷിക്കുകയും ചെയ്തിരുന്നു. എന്നാൽ വാട്ടർലൂവിൽ സംഭവത്തെ തുടർന്നുണ്ടായ പൊലീസ് വലയം ഇന്നലെ നീക്കം ചെയ്തിരുന്നു. ഇത്തരത്തിലുള്ള ആദ്യ പാക്കേജ് ഇന്നലെ രാവിലെ പത്ത് മണിക്കായിരുന്നു ഹീത്രോ എയർപോർട്ടിൽ കണ്ടെത്തിയിരുന്നത്. തുടർന്ന് ഇന്നലെ രാവിലെ 11.30ന് ഇതേ പോലുള്ള മറ്റൊരു ഡിവൈസ് വാട്ടർലൂവിലെ പോസ്റ്റ് റൂമിൽ നിന്നും കണ്ടെത്തിയിരുന്നു. പിന്നീട് ഉച്ചക്കാണ് മൂന്നാമത്തെ പാക്കേജ് റോയൽ ഡോക്സിലെ സിറ്റി ഏവിയേഷൻ ഹൗസിൽ നിന്നും കണ്ടെത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP