Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അഞ്ചുമാസംമുമ്പ് ജക്കാർത്തയിൽനിന്ന് പറന്നുയർന്നയുടൻ കടലിൽ പതിച്ചതും ബോയിങ് 737 മാക്‌സ് 8 വിമാനം തന്നെ; രണ്ട് വിമാനങ്ങളും പറന്നുയർന്ന ഉടൻ റഡാറിൽനിന്ന് അപ്രത്യക്ഷമായി; നിർമ്മാണത്തിലെ പിഴവോ ഓപ്പറേഷനിലെ പിഴവോ എന്ന് കണ്ടെത്താൻ അന്വേഷണം

അഞ്ചുമാസംമുമ്പ് ജക്കാർത്തയിൽനിന്ന് പറന്നുയർന്നയുടൻ കടലിൽ പതിച്ചതും ബോയിങ് 737 മാക്‌സ് 8 വിമാനം തന്നെ; രണ്ട് വിമാനങ്ങളും പറന്നുയർന്ന ഉടൻ റഡാറിൽനിന്ന് അപ്രത്യക്ഷമായി; നിർമ്മാണത്തിലെ പിഴവോ ഓപ്പറേഷനിലെ പിഴവോ എന്ന് കണ്ടെത്താൻ അന്വേഷണം

157 യാത്രക്കാരുമായി പറന്നുയർന്നയുടനെ എത്യോപ്യൻ എയർലൈൻസിന്റെ വിമാനം അഡിസ് അബാബയിൽ തകർന്നുവീണത് ബോയിങ് 737 മാക്‌സ് 8 വിമാനത്തിന്റെ സുരക്ഷയിൽ സംശയം ബലപ്പെടുത്തുന്നു. ബോയിങ്ങിന്റെ ഏറ്റവും പുതിയ ശ്രേണിയിൽപ്പെട്ട ഇതേ വിമാനം തന്നെയാണ് അഞ്ചുമാസംമുമ്പ് ഇന്തോനേഷ്യയിലും തകർന്നുവീണത്. വിമാനത്തിന്റെ സുരക്ഷ സംബന്ധിച്ച് ശക്തമായ സംശയമാണ് ഈ രണ്ട് അപകടങ്ങളും ഉയർത്തിയിരിക്കുന്നതെന്ന് വ്യോമരംഗത്തെ വിദഗ്ദ്ധർ പറയുന്നു.

എന്നാൽ, വിമാനത്തിന്റെ തകരാറല്ല, നടത്തിപ്പിലെ പ്രശ്‌നങ്ങളാണ് ദുരന്തത്തിന് ഇടയാക്കിയതെന്ന വാദവും ശക്തമായി ഉയരുന്നുണ്ട്. എത്യോപ്യൻ എയർലൈൻസ് 1965-ൽ സ്ഥാപിതമായശേഷം നടക്കുന്ന 22-ാമത്തെ വിമാനദുരന്തമാണ് ഇന്നലത്തേത്. ഇത്രയും അപകടങ്ങളിൽ 482 പേർ മരിക്കുകയും അഞ്ഞൂറിലേറെപ്പേർക്ക് പരിക്കേൽക്കുകയും ചെയ്തു. എത്യോപ്യൻ എയർലൈൻസിന്റെ ഓപ്പറേഷനിലും കാര്യമായ എന്തോ പിഴവുണ്ടെന്ന സംശയം ഫ്‌ളൈറ്റ് സേഫ്റ്റി ഫൗണ്ടേഷൻ നൽകുന്ന ഈ കണക്കുകൾ മുന്നോട്ടുവെക്കുന്നു.

അഞ്ചുമാസംമുമ്പ് ഇന്തോനേഷ്യയിലെ ജക്കാർത്തയിൽനിന്ന് പറന്നുയർന്ന ഉടനെയാണ് ലയൺ എയറിന്റെ ബോയിങ് 737 മാക്‌സ് 8 വിമാനം റഡാറിൽനിന്ന് അപ്രത്യക്ഷമായതും ജാവ കടലിലേക്ക് തകർന്നുവീണതും. ഇതാണ് ബോയിങ്ങിന്റെ നിർമ്മാണത്തിലെ പിഴവാണോ അപകടത്തിന് കാരണമെന്ന സംശയം ശക്തമാക്കിയത്. നിർമ്മാണത്തിലെ പിഴവാണോ വിമാനക്കമ്പനിയുടെ ഭാഗത്തുനിന്നുണ്ടായ പിഴവാണോ എന്ന കാര്യം അന്വേഷണത്തലൂടെയേ കണ്ടെത്താനാകൂ.

ലോകത്തേറ്റവും അപകടനിരക്ക് കൂടിയ വിമാനക്കമ്പനികളിലൊന്നാണ് എത്യോപ്യൻ എയർലൈൻസ്. 1965-നുശേഷം എതത്യോപ്യൻ എയർലൈൻസ് വിമാനങ്ങൾ 22 തവണ അപകടത്തിൽപ്പെട്ടപ്പോൾ, ഇക്കാലയളവിനിടെ ബ്രിട്ടീഷ് എയർവേയ്‌സിന്റെ വിമാനങ്ങൾ ഒരേയൊരു തവണമാത്രമാണ് അപകടത്തിൽപ്പെട്ടതെന്നത് ആ വ്യത്യാസം മനസ്സിലാക്കിത്തരും. 1976-ൽ സാഗ്രേബിൽ പറന്നുയരാൻ റൺവേയിലൂടെ നീങ്ങവെ മറ്റൊരു വിമാനവുമായി കൂട്ടിയിടിച്ചാണ് ബ്രിട്ടീഷ് എയർവേസ് വിമാനം അപകടത്തിൽപ്പെട്ടത്. അപകടത്തിൽ വിമാനത്തിലുണ്ടായിരുന്ന 176 പേരും മരിച്ചു.

പ്രാഥമിക വിലയിരുത്തലനുസരിച്ച് എത്യോപ്യൻ എയർലൈൻസ് വിമാനത്തിന്റെ അപകടവും ഇന്തോനേഷ്യൻ വിമാനാപകടവും തമ്മിൽ സാദൃശ്യങ്ങളേറെയുണ്ട്. അഡിസ് അബാബയിൽനിന്ന് പറന്നുയർന്ന് ആറുമിനിറ്റിനുള്ളിലാണ് വിമാനവുമായുള്ള ബന്ധം എയർ ട്രാഫിക് കൺട്രോളിന് നഷ്ടമാകുന്നത്. ബന്ധം നഷ്ടപ്പെട്ടതോടെ, വിമാനം തിരിച്ചിറങ്ങാൻ അനുമതിയും കൊടുത്തിരുന്നു. സമാനമായ രീതിയിൽ ജക്കാർതത്തയിൽനിന്ന് പറന്നുയർന്ന് മിനിറ്റുകൾക്കകമാണ് ലയൺ എയർ വിമാനത്തിനും നിയന്ത്രണം നഷ്ടമായത്. അന്ന് ലയൺ എയർ വിമാനവും തതിരിച്ചിറങ്ങാൻ അനുമതി ചോദിച്ചിരുന്നു.

എത്യോപ്യൻ വിമാനവും പറന്നുയർന്നയുടനെ വേഗതയിൽ കാര്യമായ വ്യത്യാസമുണ്ടായതായും പിന്നീട് മൂക്കുകുത്തി നിലത്തേക്ക് പതിക്കുകയുമായിരുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്. തകരുന്നതിന് തൊട്ടുമുമ്പ് അനിയന്ത്രിതമായ തരത്തിൽ വേഗമാർജിക്കുകയും വിമാനം കീഴ്‌മേൽ മറിയുകയുമായിരുന്നു. സമാനമായ രീതിയിലാണ് ലയൺ എയർ വിമാനവും അപകടത്തിൽപ്പെട്ടത്. അമിതവേഗത്തിൽ ജാവ കടലിലേക്ക് മൂക്കുംകുത്തിയാണ് വിമാനം പതിച്ചതെന്ന് ഇന്തോനേഷ്യൻ അധികൃതരും അമേരിക്കൻ ഏവിയേഷൻ അധികൃതരും കണ്ടെത്തിയിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP