Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

പിതാവിനെ കുറിച്ച് നിരന്തരം പുറത്ത് വരുന്ന ബാലപീഡക ആരോപണം മനസ് തകർത്തു; വിശ്രുത പോപ്പ് സ്റ്റാർ മൈക്കൽ ജാക്സന്റെ മകൾ പാരിസ് ജാക്സൻ ആത്മഹത്യയ്ക്ക് ശ്രമിച്ചതായി റിപ്പോർട്ട്; ഗായികയും അഭിനേതാവുമായ 20 കാരി സ്വയം ജീവൻ എടുക്കാൻ ശ്രമിച്ചെന്ന് സ്ഥിരീകരിച്ച് പൊലീസും

പിതാവിനെ കുറിച്ച് നിരന്തരം പുറത്ത് വരുന്ന ബാലപീഡക ആരോപണം മനസ് തകർത്തു; വിശ്രുത പോപ്പ് സ്റ്റാർ മൈക്കൽ ജാക്സന്റെ മകൾ പാരിസ് ജാക്സൻ ആത്മഹത്യയ്ക്ക് ശ്രമിച്ചതായി റിപ്പോർട്ട്; ഗായികയും അഭിനേതാവുമായ 20 കാരി സ്വയം ജീവൻ എടുക്കാൻ ശ്രമിച്ചെന്ന് സ്ഥിരീകരിച്ച് പൊലീസും

വിശ്രുത പോപ്പ് ഗായകൻ മൈക്കൽ ജാക്സന്റെ മകളായ പാരീസ് ജാക്സൻ എന്ന 20 കാരി ഹോളിവുഡിലെ തന്റെ വീട്ടിൽ വച്ച് ഇന്നലെ രാവിലെ ആത്മഹത്യയ്ക്ക് ശ്രമിച്ചതായി റിപ്പോർട്ട്. പിതാവായ ജാക്സൻ ബാലപീഡകനാണെന്ന് സ്ഥാപിക്കുന്ന നെവർലാൻഡ് ഡോക്യുമെന്ററി പുറത്ത് വന്നതിനെ തുടർന്ന് പാരീസിന്റെ മാനസിക നില തകരാറിലാവുകയും ആത്മഹത്യയ്ക്ക് ശ്രമിക്കുകയുമായിരുന്നുവെന്ന് വെളിപ്പെട്ടിട്ടുണ്ട്. അതായത് പിതാവിനെക്കുറിച്ച് നിരന്തരം പുറത്ത് വരുന്ന ബാലപീഡക ആരോപണം ഗായികയും അഭിനേതാവുമായ ഈ ചെറുപ്പക്കാരിയുടെ മനസ് തകർക്കുകയായിരുന്നു. പാരീസിന്റെ ആത്മഹത്യാ ശ്രമം ലോസ് ഏയ്ജലസ് പൊലീസും സ്ഥിരീകരിച്ചിട്ടുണ്ട്.

എന്നാൽ തന്നെക്കുറിച്ച് ഇത്തരത്തിൽ പുറത്ത് വന്നിരിക്കുന്ന വാർത്ത ശുദ്ധ കള്ളമാണെന്നാണ് ട്വിറ്ററിലൂടെ പാരീസ് പ്രതികരിച്ചിരിക്കുന്നത്. ഒരു അപകടത്തിൽ പെട്ടതിനെ തുടർന്ന് പാരീസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നുവെന്നും ഒരു ഉറവിടം വ്യത്യസ്തമായ ഒരു വാർത്ത വെളിപ്പെടുത്തുന്നുമുണ്ട്.ഇന്നലെ രാവിലെ ഏതാണ്ട് 7.28നായിരുന്നു ഹോളിവുഡിലെ 7200 ബ്ലോക്ക് ഓഫ് ഹിൽസൈഡിൽ നിന്നും പൊലീസിലേക്ക് വിളിയെത്തിയിരുന്നത്. പാരീസ് ആത്മഹത്യക്ക് ശ്രമിച്ചുവെന്നും അടിയന്തിരമായി ഒരു ആംബുലൻസ് വേണമെന്നുമായിരുന്നു ഫോൺ വിളിച്ചയാൾ ആവശ്യപ്പെട്ടിരുന്നത്.

തുടർന്ന് പാരീസിനെ ഒരു പ്രാദേശിക ഹോസ്പിറ്റലിലേക്ക് കൊണ്ടു പോവുകയായിരുന്നു. പാരീസ് തന്റെ കൈത്തണ്ടിയിലെ ഞെരമ്പ് മുറിക്കുകയായിരുന്നുവെന്നാണ് സൂചന. തന്റെ താരപദവി ദുരുപയോഗിച്ച് മൈക്കൽ ജാക്സൻ കുട്ടികളെ നിരന്തരമായി പീഡിപ്പിക്കാറുണ്ടായിരുന്നുവെന്ന് നെവർലാൻഡ് ഡോക്യുമെന്ററിയിൽ ചിത്രീകരിച്ചത് പാരീസിനെ തകർത്തു കളഞ്ഞിട്ടുണ്ടെന്നാണ് റിപ്പോർട്ട്. എന്നാൽ ഈ റിപ്പോർട്ട് നിഷേധിച്ച് കൊണ്ട് അധികം വൈകുന്നതിന് മുമ്പ് പാരീസ് നിരവധി ട്വീറ്റുകളിടുകയും ചെയ്തിരുന്നു. എന്നാൽ പാരീസിനെ ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്ത് തന്റെ ടീമിന്റെ കെയറിൽ വീട്ടിൽ കഴിയുന്നുവെന്നാണ് മറ്റ് ചില ഉറവിടങ്ങൾ സ്ഥിരീകരിച്ചിരിക്കുന്നത്.

ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്ത ശേഷം പാരീസ് സിഗററ്റുമായി നിൽക്കുന്ന ചിത്രങ്ങളും പുറത്ത് വന്നിരുന്നു. തങ്ങളെ മൈക്കൽ ജാക്സൻ ഏത് വിധത്തിലായിരുന്നു നിരന്തരം പീഡിപ്പിച്ചതെന്ന് വിശദീകരിക്കാൻ ഗ്രാഫിക്ക് വിശദാംശങ്ങളുമായിട്ടായിരുന്നു നെവർലാൻഡ് ഡോക്യുമെന്ററിയിലൂടെ വേഡ് റോബ്സൻ, ജെയിംസ് സേഫ്ചക്ക് എന്നിവർ രംഗത്തെത്തിയിരുന്നത്.

തങ്ങൾ കുട്ടികളായിരുന്നപ്പോൾ തന്റെ കിടപ്പുമുറിയിൽ വച്ചായിരുന്നു ജാക്സൻ തങ്ങളെ പീഡിപ്പിച്ചതെന്നും ഈ ഇരകൾ വെളിപ്പെടുത്തിയിരുന്നു. ഏഴാം വയസ് മുതൽ 14ാം വയസുവരെ തങ്ങളെ ജാക്സൻ പീഡിപ്പിച്ചിരുന്നുവെന്നും ഇവർ വെളിപ്പെടുത്തിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP