Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ലൗ ഐലന്റിൽ മിന്നിത്തിളങ്ങിയ താരം മൈക്ക് തലസിറ്റിസിന് 28ാം വയസിൽ അകാലമരണം; തൊട്ടടുത്ത കുറ്റിക്കാട്ടിൽ മൃതദേഹം കണ്ടെത്തിയതിന്റെ കാരണം തേടി പൊലീസ്; വലിയമ്മയുടേയും അടുത്ത സുഹൃത്തിന്റെയും മരണദുഃഖം താങ്ങാനാവാതെ ജീവൻ എടുത്തെന്ന് റിപ്പോർട്ടുകൾ

ലൗ ഐലന്റിൽ മിന്നിത്തിളങ്ങിയ താരം മൈക്ക് തലസിറ്റിസിന് 28ാം വയസിൽ അകാലമരണം; തൊട്ടടുത്ത കുറ്റിക്കാട്ടിൽ മൃതദേഹം കണ്ടെത്തിയതിന്റെ കാരണം തേടി പൊലീസ്; വലിയമ്മയുടേയും അടുത്ത സുഹൃത്തിന്റെയും മരണദുഃഖം താങ്ങാനാവാതെ ജീവൻ എടുത്തെന്ന് റിപ്പോർട്ടുകൾ

ലണ്ടൻ: മുൻ ഫുട്ബോളറും ലൗ ഐലന്റിൽ മിന്നിത്തിളങ്ങിയ താരവുമായ മൈക്ക് തലസിറ്റിസിനെ എസെക്സിലെ തന്റെ വീടിന് സമീപത്തെ കുറ്റിക്കാട്ടിൽ ഇന്നലെ മരിച്ച നിലയിൽ കണ്ടെത്തി. 28കാരനായ താരത്തിന്റെ മരണകാരണം ഇത് വരെ സ്ഥിരീകരിച്ചിട്ടില്ല. മൈക്കിന്റെ പെട്ടെന്നുള്ള മരണവുമായി ബന്ധപ്പെട്ട വിവരങ്ങളൊന്നും പൊലീസ് പുറത്ത് വിട്ടിട്ടുമില്ല. തന്റെ വലിയമ്മയുടെയും അടുത്ത സുഹൃത്തിന്റെയും മരണദുഃഖം താങ്ങാനാവാതെ മൈക്ക് സ്വയം ജീവനെടുക്കുകയായിരുന്നുവെന്നും സൂചനകളുണ്ട്. ഇക്കഴിഞ്ഞ ഡിസംബറിൽ തന്റെ അടുത്ത സുഹൃത്ത് ഡാന്നി കട്സിന്റെ നിനച്ചിരിക്കാതെയുള്ള മരണം മൈക്കിനെ പാടെ തകർത്ത് കളഞ്ഞിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്.

ഇതിന് പുറമെ അടുത്തിടെ മരിച്ച തന്റെ വലിയമ്മയുടെ വേർപാടും മൈക്കിൽ ആഘാതങ്ങളേൽപ്പിച്ചിരുന്നു.94 കാരിയായ വലിയമ്മയ്ക്ക് മുഴുവൻ സമയ പരിചരണം ആവശ്യമായി വന്നപ്പോൾ ഇതിന് സ്വയം സന്നദ്ധനായിട്ടായിരുന്നു മൈക്ക് തന്റെ സ്നേഹം പ്രകടിപ്പിച്ചിരുന്നത്. ലൗ ഐലന്റിലൂടെ പ്രശസ്തിയിലേക്കുയർന്ന മൈക്ക് എസെക്സിൽ ഒരു റസ്റ്റോറന്റ് തുറക്കുന്നതിനുള്ള ഒരുക്കത്തിലായിരുന്നു. കഴിഞ്ഞ രാത്രിയാണ് മൈക്കിന്റെ മരണം അദ്ദേഹത്തിന്റെ മാനേജർ സ്ഥിരീകരിച്ചിരിക്കുന്നത്. കൈപ്രിയോറ്റ് കുടുബാംഗമായ മൈക്ക് ഒരു ഫുടിബോളറെന്ന നിലയിൽ തന്റെ കഴിവ് തെളിയിച്ച ശേഷമായിരുന്നു റിയാലിറ്റി ടിവി താരമെന്ന നിലയിൽ ഉദിച്ചുയർന്നത്.

2017ൽ ഐടിവി വില്ലയിലൂടെയും മൈക്ക് തരംഗം സൃഷ്ടിച്ചിരുന്നു. ഇതിൽ മഗ്ഗി മൈക്ക് എന്ന വിളിപ്പേരിലായിരുന്നു മൈക്ക് അറിയപ്പെട്ടിരുന്നത്. വേ ഈസ് എസെക്സ് താരവും കണ്ട്രി സിംഗറുമായ മേഗൻ മാക് കെന്നയുമായി ഏഴ് മാസം നീണ്ട് നിന്ന ബന്ധം മൈക്കിനുണ്ടായിരുന്നു. 2017ലായിരുന്നു മൈക്ക് മാർഗററ്റിന് വേണ്ടി അവസാനമായി ഫുട്ബോൾ കളിച്ചിരുന്നത്. തുടർന്ന് 2018ൽ ചാനൽ 4ന്റെ സെലിബ്സ് ഗോ ഡേറ്റിംഗിൽ പ്രത്യക്ഷപ്പെടുകയും ചെയ്തു. ഈ ഷോയ്ക്കിടെ മെയ്‌ഡ് ഇൻ ചെൽസിയയുടെ സാം തോംപ്സനുമായും ടോവിസ് ജെമ്മ കോളിൻസുമായും അടുത്ത് പ്രവർത്തിച്ചിരുന്നു. ഈ ഷോയുടെ അവസാന സീരീസുകളായപ്പോഴേക്കും മേഗനുമായി മൈക്ക് അടുപ്പത്തിലായിരുന്നുവെങ്കിലും പിന്നീട് ഈ വർഷം ആദ്യം ഇവർ വേർപിരിയുകയായിരുന്നു.

ലൗ ഐലന്റിൽ തന്റെ ജോഡിയായി ഒലിവിയ അറ്റ് വുഡിനെ തെരഞ്ഞെടുത്തത് മൈക്കിന് കടുത്ത ദുഷ്പേരുണ്ടാക്കിയിരുന്നു. എന്നാൽ അതേ സമയം അറ്റ് വുഡിന് ക്രിസ് ഹ്യൂജെസുമായി അടുത്ത ബന്ധവുമുണ്ടായിരുന്നു. ലൗ ഐലന്റിലെ മറ്റൊരു താരമായ സോഫി ഗ്രാഡന്റെ മരണം നടന്ന് അധികം വൈകുന്നതിന് മുമ്പാണ് മൈക്കും മരിച്ചിരിക്കുന്നതെന്നതിനാൽ ഇദ്ദേഹത്തിന്റെ മരണത്തെക്കുറിച്ച് സൂക്ഷ്മമായ അന്വേഷണമാണ് ആരംഭിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച ഇൻക്വസ്റ്റ് അടുത്ത വ്യാഴാഴ്ചയാണ് നിശ്ചയിച്ചിരുന്നതെങ്കിലും നോർത്തംബർലാൻഡ് കൊറോണേർസ് കോടതി ഇത് റദ്ദാക്കിയിട്ടുണ്ട്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP