Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ആൺകുട്ടിക്കോ പെൺകുട്ടിക്കോ ലിംഗം മാറണമെന്ന് തോന്നിയാൽ വീട്ടുകാരെ പേടിക്കേണ്ടതില്ല; വിസമ്മതിച്ചാൽ കുട്ടികളെ ഏറ്റെടുത്ത് കൗൺസിൽ; ലിംഗമാറ്റം ഫാഷനായി പടരുമ്പോൾ ആശങ്കപ്പെട്ട് മാതാപിതാക്കൾ; ബ്രിട്ടനിൽ ലിംഗമാറ്റ വളർച്ച 4000 ശതമാനം....

ആൺകുട്ടിക്കോ പെൺകുട്ടിക്കോ ലിംഗം മാറണമെന്ന് തോന്നിയാൽ വീട്ടുകാരെ പേടിക്കേണ്ടതില്ല; വിസമ്മതിച്ചാൽ കുട്ടികളെ ഏറ്റെടുത്ത് കൗൺസിൽ; ലിംഗമാറ്റം ഫാഷനായി പടരുമ്പോൾ ആശങ്കപ്പെട്ട് മാതാപിതാക്കൾ; ബ്രിട്ടനിൽ ലിംഗമാറ്റ വളർച്ച 4000 ശതമാനം....

ലിംഗമാറ്റ ശസ്ത്രക്രിയ ആഗ്രഹിക്കുന്ന ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും സംരക്ഷണം ഏർപ്പെടുത്തി അതിനുള്ള സാഹചര്യമൊരുക്കുന്ന വിപ്ലവകരമായ നീക്കവുമായി യുകെ ഗവൺമെന്റ് രംഗത്തെത്തി. ഇത് പ്രകാരം ആർക്കെങ്കിലും ലിംഗം മാറണമെന്ന് തോന്നിയാൽ ഇനി മുതൽ വീട്ടുകാരെ പേടിക്കേണ്ട ആവശ്യം വരില്ല. ലിംഗമാറ്റ ശസ്ത്രക്രിയക്ക് വീട്ടുകാർ എതിര് നിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം കുട്ടികളെ കൗൺസിലുകൾ ഏറ്റെടുത്ത് അതിനുള്ള സാഹചര്യമൊരുക്കിക്കൊടുക്കാൻ തുടങ്ങിയെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്.

യുകെയിൽ ലിംഗമാറ്റം ഫാഷനായി പടരുമ്പോൾ അതിൽ മാതാപിതാക്കൾ കടുത്ത രീതിയിലാണ് ആശങ്കപ്പെടുന്നത്. രാജ്യത്ത് ലിംഗമാറ്റ വളർച്ച 4000 ശതമാനമാണ് പെരുകിയിരിക്കുന്നത്.തങ്ങൾ ട്രാൻസ്ജെൻഡറാണെന്ന് തിരിച്ചറിയുന്ന കുട്ടികളുടെ എണ്ണത്തിൽ യുകെയിൽ മുമ്പില്ലാത്ത വിധം പെരുപ്പമാണുണ്ടായിക്കൊണ്ടിരിക്കുന്നത്. ഇത്തരക്കാർ അധികം വൈകാതെ സർജറിക്ക് വിധേയരാവുകയും ചെയ്യുന്നുണ്ട്. ഇത്തരം ഭൂരിഭാഗം കേസുകളിലും കുട്ടികളുടെ മാതാപിതാക്കൾ ഈ വിധത്തിലുള്ള ലിംഗമാറ്റത്തെ കടുത്ത രീതിയിൽ എതിർക്കുകയാണ് ചെയ്യുന്നത്.

അത്തരം സന്ദർഭങ്ങളിൽ ഒറ്റപ്പെട്ട് പോകുന്നവർക്ക് താങ്ങും തണലുമേകി സർജറിക്ക് അവസരമൊരുക്കുകയാണ് കൗൺസിലുകൾ ചെയ്യുന്നത്.നാഷണൽ ഹെൽത്ത് സർവീസിലേക്ക് ജെൻഡർ റീഅസൈന്മെന്റിനായി റഫർ ചെയ്യപ്പെടുന്നവരുടെ എണ്ണത്തിൽ 1000 ശതമാനം വർധനവാണുണ്ടായിരിക്കുന്നതെന്നാണ് ഗവൺമെന്റ് നടത്തിയ അന്വേഷണത്തിലൂടെ വ്യക്തമായിരിക്കുന്നത്.തങ്ങളുടെ കുട്ടികൾക്ക് ലിംഗത്തെക്കുറിച്ചുണ്ടാകുന്ന ആശങ്കകൾക്കും അനിശ്ചിതത്വങ്ങൾക്കും പരിഹാരമായി യാതൊന്നും ചെയ്യാനാവില്ലെന്ന് വിശ്വസിക്കുന്നവരാണ് യുകെയിലെ ഭൂരിഭാഗം മാതാപിതാക്കളും.

എന്നാൽ ഇത്തരം ബുദ്ധിമുട്ടുകൾ നേരിടുന്ന തങ്ങളുടെ കുട്ടികൾ ലിംഗമാറ്റ ശസ്ത്രക്രിയക്കായി മുന്നിട്ടിറങ്ങുമ്പോൾ അതിനെ ശക്തമായി എതിർത്ത് തോൽപ്പിക്കാനും മിക്ക രക്ഷിതാക്കൾക്കും സാധിക്കുന്നില്ല. നിലവിൽ ഇതിനായി കൗൺസിലുകളുടെയും ഗവൺമെന്റിന്റെയും പിന്തുണ കൂടി ലഭിക്കുന്നതോടെ രക്ഷിതാക്കളുടെ എതിർപ്പ് ദുർബലമായി പോകുന്ന അവസ്ഥയും നിലനിൽക്കുന്നുണ്ടെന്ന് ഏറ്റവും പുതിയ കണക്കുകൾ വെളിപ്പെടുത്തുന്നു. ഇതുമായി ബന്ധപ്പെട്ട കണക്കുകൾ ലഭിക്കുന്നതിനായി ഡെയിലി മെയിൽ പത്രം ഫ്രീഡം ഓഫ് ഇൻഫർമേഷൻ റിക്വസ്റ്റ് കൗൺസിലുകൾക്ക് മുന്നിൽ വച്ചിരുന്നു. തൽഫലമായി വിവിധ കൗൺസിലുകൾ ഇത് സംബന്ധിച്ച വിവരങ്ങൾ വെളിപ്പെടുത്തിയിട്ടുമുണ്ട്.

ഈ വിധത്തിൽ ലിംഗമാറ്റ ശസ്ത്രക്രിയ നടത്താൻ ഒരുങ്ങിയതിന്റെ പേരിൽ കുടുംബങ്ങളുടെ ശക്തമായ എതിർപ്പ് നേരിടേണ്ടി വന്ന രണ്ട് കുട്ടികളെ അവരുടെ കുടുംബങ്ങളിൽ നിന്നും തങ്ങൾ ഏറ്റെടുത്തിരുന്നുവെന്ന് ലണ്ടനിലെ ഹില്ലിങ്ടൺ കൗൺസിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇത് സംബന്ധിച്ച തർക്കം രൂക്ഷമായതിനെ തുടർന്ന് ഈ കുട്ടികളെ ഫോസ്റ്റർ ഹോമുകളിലാണ് പാർപ്പിച്ചിരിക്കുന്നത്. ഇതേ പോലെ കുറച്ച് കുട്ടികളെ തങ്ങളും ഏറ്റെടുത്തിട്ടുണ്ടെന്നാണ് ഈലിംഗിലെ ഒരു കൗൺസിലും വെളിപ്പെടുത്തിയിരിക്കുന്നത്.എന്നാൽ നിരവധി കൗൺസിലുകൾ ഇത് സംബന്ധിച്ച വിവരങ്ങൾ പ്രദാനം ചെയ്യാൻ തയ്യാറായിട്ടില്ല.

തങ്ങളുടെ കുട്ടികൾ ലിംഗമാറ്റ ശസ്ത്രക്രിയക്ക് വിധേയരാകുന്നതിൽ രക്ഷിതാക്കൾക്ക് ശിക്ഷാഭീതി കൂടാതെ അഭിപ്രായം പറയാൻ സ്വാതന്ത്ര്യം വേണമെന്നാണ് ട്രാൻസ്ജെൻഡർ ട്രെന്റ് എന്ന സംഘടനയുടെ സ്ഥാപകനായ സ്റ്റെഫാനി ഡേവീസ് അരായ് ആവശ്യപ്പെടുന്നത്. ഇത്തരത്തിലുള്ള ലിംഗമാറ്റ ശസ്ത്രക്രിയകളിൽ ആശങ്കപ്പെടുന്ന രക്ഷിതാക്കളെ പ്രതിനിധീകരിക്കുന്ന സംഘടനയാണിത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP