Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഇവൾ ബ്രിട്ടനിൽ ജനിച്ച് വളർന്ന ഒരു വെള്ളക്കാരി പെൺകുട്ടിയാണ്....എന്നാൽ ഇപ്പോൾ ഇങ്ങനെ കറുത്തുകൊണ്ട് ഇരിക്കുന്നു... വെളുത്തവരെ കറുത്തവരാക്കാൻ കഴിയുന്നത് എങ്ങനെ..?

ഇവൾ ബ്രിട്ടനിൽ ജനിച്ച് വളർന്ന ഒരു വെള്ളക്കാരി പെൺകുട്ടിയാണ്....എന്നാൽ ഇപ്പോൾ ഇങ്ങനെ കറുത്തുകൊണ്ട് ഇരിക്കുന്നു... വെളുത്തവരെ കറുത്തവരാക്കാൻ കഴിയുന്നത് എങ്ങനെ..?

മറുനാടൻ ഡെസ്‌ക്‌

ലണ്ടൻ: തൊലിയുടെ നിറം കറുപ്പായവരിൽ ചിലർ വെളുപ്പ് നിറമാകാൻ എന്ത് സാഹസവും ചെയ്യാറുണ്ട്. എന്നാൽ ബെൽഫാസ്റ്റിൽ ജനിച്ച 22 കാരി യുവതി ഹന്നാ ടിറ്റെൻസർ എന്ന വെളുത്ത സുന്ദരി കറുപ്പ് നിറത്തെ ഇഷ്ടപ്പെടാൻ തുടങ്ങിയതോടെ തന്റെ തൊലിയുടെ നിറം കടുത്ത ശ്രമങ്ങളിലൂടെ കറുപ്പിച്ചിരിക്കുന്നത് ലോകത്തിന് വിസ്മയമാകുന്നു. ചുരുക്കിപ്പറഞ്ഞാൽ ഈ വെള്ളക്കാരി സുന്ദരി ഇപ്പോൾ കറുത്തുകൊണ്ടിരിക്കുകയാണ്. ഇതോടെ വെളുത്തവരെ കറുത്തവരാക്കാൻ കഴിയുന്നത് എങ്ങനെ...? എന്ന ചോദ്യവും ഇത് കാണുന്നവരുടെ മനസിൽ ഉയരുന്നുണ്ട്.

വംശീയപരമായി ചിന്തിക്കുന്നതുകൊണ്ടല്ല താൻ നിറം മാറുന്നതെന്നും മറിച്ച് താൻ കറുപ്പിനെ അത്രയേറെ ഇഷ്ടപ്പെടുന്നതുകൊണ്ടാണെന്നുമാണ് തന്റെ നിറം മാറ്റത്തിന് ഹന്നാ ന്യായീകരണമേകുന്നത്. 2015ൽ തുർക്കിയിൽ ഹോളിഡേക്ക് പോയപ്പോൾ വെയിലും ചൂടും കാരണം തന്റെ തൊലിയുടെ നിറം തവിട്ടാകാൻ തുടങ്ങിയത് മുതലാണ് താൻ നിറം മാറ്റത്തെ ഇഷ്ടപ്പെടാൻ തുടങ്ങിയതെന്നും യുവതി വിശദീകരിക്കുന്നു. തുടർന്ന് ഈ ബ്യൂട്ടി തെറാപ്പി സ്റ്റുഡന്റ് സ്ഥിരമായി സൺബെഡ് അനുവർത്തിക്കാൻ തുടങ്ങിയിരുന്നു. എന്നാൽ അവരുടെ വെളുത്ത നിറത്തെ ഇല്ലാതാക്കാൻ ഇതുകൊണ്ടൊന്നും എളുപ്പത്തിൽ സാധിച്ചിരുന്നില്ല.

തുടർന്നാണ് ഹന്നാ കൗണ്ടർ ടാനിങ് ഇഞ്ചെക്ഷനുകൾക്ക് കീഴിൽ മെലാട്ടോൺ പോലുള്ള വസ്തുക്കൾ ഉപയോഗിക്കാൻ തുടങ്ങിയത്. ഇത് ഉപയോഗിക്കുന്നവരുടെ തൊലിയുടെ നിറം വെയില് കൊള്ളുമ്പോഴോ അല്ലെങ്കിൽ സൺബെഡിൽ കിടക്കുമ്പോഴോ വേഗത്തിൽ കറുത്ത് വരുകയും ചെയ്യും. ഇത്തരത്തിൽ കറുത്ത വർഗക്കാരിയായി മാറാൻ താൻ ശ്രമിക്കുന്നതിനെ ചിലർ കടുത്ത ഭാഷയിൽ വിമർശിക്കുന്നുണ്ടെന്നും യുവതി വെളിപ്പെടുത്തുന്നു. എന്നാൽ താൻ വംശീയമായ കാഴ്ചപ്പാടോടെയൊന്നുമല്ല നിറം മാറുന്നതെന്നും മറിച്ച് കറുപ്പ് നിറത്തെ ഇഷ്ടപ്പെടാൻ തുടങ്ങിയതിനാലാണിത്തരത്തിൽ പ്രവർത്തിക്കുന്നതെന്നും ഹന്നാ പറയുന്നു.

ചില പെൺകുട്ടികൾക്ക് നഖങ്ങളിൽ അല്ലെങ്കിൽ ചായം പൂശാതിരിക്കാനാവില്ലെന്നും അതു പോലെയാണ് താൻ ടാന്നിംഗിനെ ഇഷ്ടപ്പെടുന്നതെന്നും ഈ യുവതി വിശദീകരിക്കുന്നു. ബെൽഫാസ്റ്റിൽ ടാന്നിങ് എന്നത് ഒരു ഫാഷൻ ഭ്രമമമായി പടരുന്നുവെന്നും താനും അതിന്റെ ഭാഗമായിട്ടാണ് നിറം മാറിയതെന്നും ഹന്നാ നിലപാട് വ്യക്തമാക്കുന്നു. എന്നാൽ നിരവധി പേർ നിയമവിരുദ്ധമായ മരുന്നുകളാണ് ഇതിന് ഉപയോഗിക്കുന്നതെന്നും അവർ വെളിപ്പെടുത്തുന്നു. കറുക്കാനുള്ള ഇഞ്ചെക്ഷനുകളെടുക്കുന്നതിനാൽ തനിക്കും ബോയ്ഫ്രണ്ട് ബെൻ ഡെൻലെപിനും പലവിധ ആരോഗ്യ പ്രശ്നങ്ങളനുഭവിക്കേണ്ടി വരുന്നുവെന്നും യുവതി പറയുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP