Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഭർത്താവിന് തന്നേക്കാൾ ഇഷ്ടം കുഞ്ഞിനോടെന്ന തോന്നൽ കനലായി; നൊന്ത് പെറ്റ പിഞ്ചുകുഞ്ഞിനെ കഴുത്തറുത്തുകൊന്ന് അമ്മ... ലോകത്തെ ഞെട്ടിച്ച ഒരു മുഴുഭ്രാന്തിന്റെ കഥ ഇങ്ങനെ

ഭർത്താവിന് തന്നേക്കാൾ ഇഷ്ടം കുഞ്ഞിനോടെന്ന തോന്നൽ കനലായി; നൊന്ത് പെറ്റ പിഞ്ചുകുഞ്ഞിനെ കഴുത്തറുത്തുകൊന്ന് അമ്മ... ലോകത്തെ ഞെട്ടിച്ച ഒരു മുഴുഭ്രാന്തിന്റെ കഥ ഇങ്ങനെ

മറുനാടൻ ഡെസ്‌ക്‌

റിവ്നെ: ഉക്രയിനിലെ റിവ്നെ ഓബ്ലാസ്റ്റ് റീജിയണിൽ 21 കാരിയായ യുവതി നൊന്ത് പ്രസവിച്ച കുഞ്ഞിനെ കഴുത്തറുത്തുകൊന്നുവെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോർട്ട് പുറത്ത് വന്നു. ഭർത്താവിന് തന്നേക്കാൾ ഇഷ്ടം കുഞ്ഞിനോടെന്ന തോന്നൽ കനലായി എരിയാൻ തുടങ്ങിയതിനെ തുടർന്നായിരുന്നു ഈ പെറ്റമ്മ ഈ കടുംകൈ ചെയ്തത്.ലോകത്തെ ഞെട്ടിച്ച ഒരു മുഴുഭ്രാന്തിന്റെ കഥ കൂടിയാണിത്. നിയമപരമായ കാരണങ്ങളാൽ യുവതിയുടെ പേര് വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല. തങ്ങൾ താമസിക്കുന്ന അപാർട്ട്മെന്ററിൽ നിന്നും ഭർത്താവ് പുറത്തേക്ക് പോയ തക്കത്തിനാണ് യുവതി ഈ കടും കൈ ചെയ്തിരിക്കുന്നത്.

26കാരനായ ഭർത്താവ് മാലിന്യം പുറത്ത് കളയാൻ പോയ തക്കത്തിനാണ് യുവതി കുഞ്ഞിനെ കഴുത്തറത്തുകൊന്നതെന്നാണ് പൊലീസ് റിപ്പോർട്ടുകൾ വെളിപ്പെടുത്തുന്നത്. ഭർത്താവ് തിരിച്ച് വന്നപ്പോൾ ഭാര്യയുടെ കൈയിൽ ചോരക്കറ പുരണ്ടത് കണ്ട് അന്വേഷിച്ചപ്പോൾ പെൺകുഞ്ഞിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുകയായിരുന്നു. ഞെട്ടിപ്പോയ ആ പിതാവ് തുടർന്ന് എമർജൻസി സർവീസുകളെ വിളിച്ച് വരുത്തുകയും ചെയ്തു. തന്റെ മകൻ കുറച്ച് നേരം പുറത്ത് പോയപ്പോൾ മരുമകൾ അടുക്കളയിൽ നിന്നും കത്തിയെടുത്തുകൊണ്ട് വന്ന് കുഞ്ഞിന്റെ കഴുത്തറക്കുകയായിരുന്നുവെന്നാണ് ഈ യുവാവിന്റെ അമ്മ മരിയ മോമോട്ട് വെളിപ്പെടുത്തിയിരിക്കുന്നത്.

തന്റെ മകൻ അടുത്തിടെ പിറന്ന മകളെ അമിതമായ സ്നേഹിക്കുന്നതിൽ മരുമകൾക്ക് കടുത്ത അസൂയയുണ്ടായിരുന്നുവെന്നും അതാണ് കൊലയിൽ കലാശിച്ചിരിക്കുന്നതെന്നും മോമോട്ട് വിശദീകരിക്കുന്നു. മകന് അടുത്തിടെ പിറന്ന പെൺകുട്ടിയെ താനും മകനും അതിയായി സ്നേഹിച്ചിരുന്നുവെന്നും അതിൽ മരുമകൾക്ക് കടുത്ത അസംതൃപ്തിയുണ്ടായിരുന്നുവെന്നുമാണ് മോമോട്ട് ആവർത്തിക്കുന്നത്. കഴിഞ്ഞ ദിവസം കൊല്ലപ്പെടുന്നതിന്റെ അന്ന് രാവിലെ പോലും താൻ ചെറുമകളെ കുളിപ്പിച്ചിരുന്നുവെന്നും ഈ അമ്മൂമ്മ വേദനയോടെ ഓർക്കുന്നത്.

എന്തിനാണ് കരയുന്നതെന്ന് കൊലയാളിയായ യുവതി ഭർത്താവിനോട് ചോദിക്കുന്നത് കേട്ടിരുന്നുവെന്നാണ് എമർജൻസി സർവീസുകാർ വെളിപ്പെടുത്തുന്നത്. കിച്ചണിലെ സിങ്കിൽ നിന്നും പൊലീസ് കൊലക്കത്തി കണ്ടെടുത്തിരുന്നു. കത്തിക്ക് മേൽ കുട്ടിയുടെ രക്തം പുരണ്ടിരുന്നു. കൊലക്ക് തന്നെ പ്രേരിപ്പിച്ച കാരണം യുവതി വെളിപ്പെടുത്തിയിട്ടില്ല. താൻ എന്താണ് ചെയ്തതെന്ന് ഓർക്കാൻ പോലും സാധിക്കുന്നില്ലെന്നും യുവതി പ്രതികരിച്ചിരുന്നു.

പ്രതിക്ക് എന്തെങ്കിലും മാനസിക പ്രശ്നങ്ങളുണ്ടായിരുന്നുവോയെന്ന കാര്യം സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. എന്നാൽ മാർച്ച് മൂന്നിന് ഈ യുവതിയെ മെന്റൽ ഹെൽത്തിൽ നിന്നും ഡിസ്ചാർജ് ചെയ്തിരുന്നുവെന്നും തുടർന്നാണ് കുട്ടിക്ക് ജന്മമേകിയതെന്നുമുള്ള റിപ്പോർട്ടുകളും പുറത്ത് വന്നിട്ടുണ്ട്. യുവതിയെ കസ്റ്റഡിയിലെടുക്കുകയും സൈക്യാട്രിക് ഇവാല്വേഷന് വിധേയമാക്കുകയും ചെയ്യുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP