Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

13ാം വയസിൽ മുത്തച്ഛൻ ലൈംഗികമായി പീഡിപ്പിച്ചു; ഏഴ് വർഷത്തിന് ശേഷം കൊച്ചുമകൾ മെസഞ്ചറിലൂടെ ചർച്ച ചെയ്ത് തെളിവുണ്ടാക്കി പൊലീസിനെ വിളിച്ചു; ലിവർപൂളിലെ ഒരു പീഡനകഥ

13ാം വയസിൽ മുത്തച്ഛൻ ലൈംഗികമായി പീഡിപ്പിച്ചു; ഏഴ് വർഷത്തിന് ശേഷം കൊച്ചുമകൾ മെസഞ്ചറിലൂടെ ചർച്ച ചെയ്ത് തെളിവുണ്ടാക്കി പൊലീസിനെ വിളിച്ചു; ലിവർപൂളിലെ ഒരു പീഡനകഥ

മറുനാടൻ ഡെസ്‌ക്‌

ലിവർപൂൾ: ലിവർപൂളിലെ വീട്ടിൽ വച്ച് പത്ത് വർഷങ്ങൾക്ക് മുമ്പ് ലൈംഗികമായി പീഡിപ്പിച്ച മുത്തച്ഛനെ കൊച്ചുമകളായ ജാഡ് എഡ്വാർഡ്സ് എന്ന 23 കാരി തന്ത്രപരമായി തെളിവുണ്ടാക്കി പൊലീസ് പിടിയിലാക്കി. തന്റെ 13ാം വയസിൽ പീഡിപ്പിച്ച ജോസഫ് എഡ്വാർഡ്സിനെ(69)യാണ് മെസഞ്ചറിൽ ചാറ്റി പീഡനത്തിന് തെളിവുണ്ടാക്കി കുരുക്കിയിരിക്കുന്നത്.

തന്റെ 13ാം വയസ് മുതൽ ഉറങ്ങുന്നതിനിടയിൽ മുത്തച്ഛൻ തന്നെ പതിവായി പീഡിപ്പിക്കാറുണ്ടായിരുന്നുവെന്നാണ് ജാഡ് ആരോപിക്കുന്നത്. മുമ്പ് പീഡിപ്പിച്ച കാര്യം മുത്തച്ഛനുമായി മെസഞ്ചറിൽ ചർച്ച ചെയ്യുകയും ഇനിയും അത്തരത്തിൽ ചെയ്യാൻ താൽപര്യമുണ്ടോയെന്ന് ചാറ്റിൽ ചോദിക്കുകയും അതിന് താൽപര്യമുണ്ടെന്ന് മുത്തച്ഛൻ സമ്മതിക്കുകയും ചെയ്തതിനെ തുടർന്നാണ് പീഡനത്തിന് തെളിവുണ്ടായിരിക്കുന്നത്.

തന്റെ ഭാര്യ ഉറങ്ങിക്കിടക്കുമ്പോഴായിരുന്നും വൃദ്ധൻ കൊച്ചുമകളെ പീഡിപ്പിച്ചിരുന്നത്. പീഡനത്തിന് ഏഴ് വർഷത്തിന് ശേഷമായിരുന്നു ജാഡ് തന്ത്രപരമായ ഫേസ്‌ബുക്ക് ചാറ്റിലൂടെ മുത്തച്ഛനെതിരെ തെളിവുണ്ടാക്കിയത്. ഇതിനെ തുടർന്ന് 2018 ഒക്ടോബറിൽ ഇയാൾ കുറ്റക്കാരനാണെന്ന് കണ്ടെത്തുകയും 15 മാസത്തേക്ക് ജയിലിലാവുകയുമായിരുന്നു.താൻ മുത്തച്ഛനെ ഏറെ ഇഷ്ടപ്പെട്ടിരുന്നുവെന്നും തന്റെ ഏറ്റവും അടുത്ത സുഹൃത്തായിരുന്നു അദ്ദേഹമെന്നും എന്നാൽ തന്നെ ലൈംഗികമായ കണ്ണോടെ അദ്ദേഹം കാണാൻ തുടങ്ങിയത് മുതൽ തനിക്ക് വെറുപ്പ് വരുകയായിരുന്നുവെന്നും ജാഡ് വെളിപ്പെടുത്തുന്നു.

2009ൽ തനിക്ക് 13 വയസുള്ളപ്പോൾ ടിവി കണ്ട് കൊണ്ടിരിക്കുമ്പോൾ മുത്തച്ഛൻ തന്നെ ലൈംഗികമായി സ്പർശിച്ചിരുന്നുവെന്ന് ജാഡ് ഓർക്കുന്നു. ആ സമയത്ത് അമ്മൂമ്മ ഉറങ്ങുകയായിരുന്നുവെന്നും തങ്ങൾ മാത്രമാണ് ലിവിങ് റൂമിലുണ്ടായിരുന്നതെന്നും യുവതി പറയുന്നു. അന്ന് തനിക്ക് എന്താണ് സംഭവിച്ചതെന്ന് മനസിലാക്കാനായില്ലെന്നും മുത്തച്ഛന്റെ പ്രവൃത്തിയിൽ ഞെട്ടിത്തരിച്ച് പോയെന്നുമാണ് ജാഡ് പറയുന്നത്. എന്നാൽ തുടർന്ന് ഒന്നും സംഭവിക്കാത്തത് പോലെ മുത്തച്ഛൻ ടിവി ചാനലുകൾ മാറ്റിക്കൊണ്ടിരുന്നിരുന്നുവെന്നും ജാഡ് വെളിപ്പെടുത്തുന്നു.

ഒമ്പത് മാസങ്ങൾക്ക് ശേഷം സ്‌കൂൾ വിട്ട് വന്ന തന്നെ മുത്തച്ഛൻ കാറിൽ കയറ്റി സൗത്ത് പോർട്ട് ബീച്ചിലേക്ക് കൊണ്ടു പോവുകയും ലൈംഗികമായി സ്പർശിക്കുകയും ചെയ്തിരുന്നുവെന്നും യുവതി ആരോപിക്കുന്നു. മുത്തച്ഛന്റെ അപ്രതീക്ഷിതമായ ഈ പ്രവൃത്തിയിൽ താൻ കരഞ്ഞ് പോയിരുന്നുവെന്നാണ് ജാഡ് പറയുന്നത്. തുടർന്ന് കുറച്ച് കാലം ഇത്തരത്തിൽ മുത്തച്ഛൻ തന്നെ പലവിധത്തിൽ പീഡിപ്പിക്കുന്നത് തുടർന്നിരുന്നുവെന്നാണ് ജാഡ് വെളിപ്പെടുത്തിയിരിക്കുന്നത്.

ഇനിയും ഇത് സ്വകാര്യമായി വയ്ക്കുന്നത് ശരിയല്ലെന്ന് 2017 ജൂലൈയിൽ തന്റെ 12ാമത്തെ വയസിൽ യുവതി നിർണാക തീരുമാനമെടുക്കുകയും മുത്തച്ഛനെതിരെ തെളിവുണ്ടാക്കാൻ തീരുമാനിക്കുകയും മെസഞ്ചറിലൂടെ ചാറ്റി തെളിവുണ്ടാക്കി അദ്ദേഹത്തെ കുടുക്കുകയുമായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP