Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അടിമപ്പണി....നിർബന്ധിത ജോലി...വംശഹത്യ.... നിറത്തിന്റെ പേരിലുള്ള വിവേചനങ്ങൾ....എല്ലാ ഏറ്റ് പറഞ്ഞ് പാശ്ചാത്യ ശക്തികൾ; ആഫ്രിക്കൻ രാജ്യങ്ങളോട് കോളനി ഭരണകാലത്ത് കാട്ടിയ അനീതികൾക്ക് മാപ്പിരന്ന് യൂറോപ്യൻ പാർലിമെന്റ്; അന്നു ചെയ്ത തെറ്റുകൾക്ക് തക്കതായ പരിഹാരം കണ്ടെത്താൻ അനുമതി നൽകി എംപിമാർ

അടിമപ്പണി....നിർബന്ധിത ജോലി...വംശഹത്യ.... നിറത്തിന്റെ പേരിലുള്ള വിവേചനങ്ങൾ....എല്ലാ ഏറ്റ് പറഞ്ഞ് പാശ്ചാത്യ ശക്തികൾ; ആഫ്രിക്കൻ രാജ്യങ്ങളോട് കോളനി ഭരണകാലത്ത് കാട്ടിയ അനീതികൾക്ക് മാപ്പിരന്ന് യൂറോപ്യൻ പാർലിമെന്റ്; അന്നു ചെയ്ത തെറ്റുകൾക്ക് തക്കതായ പരിഹാരം കണ്ടെത്താൻ അനുമതി നൽകി എംപിമാർ

ഫ്രിക്കയിൽ യൂറോപ്യൻ കോളനിഭരണകാലത്ത് അവിടുത്തുകാരോട് ചെയ്ത പാപങ്ങൾക്ക് കുമ്പസരിച്ച് യൂറോപ്യൻ പാർലിമെന്റ് രംഗത്തെത്തി. ഇത് പ്രകാരം അന്ന് ആഫ്രിക്കക്കാരെ അടിമപ്പണിക്ക് വിധേയമാക്കുകയും നിർബന്ധിതമായി ജോലി ചെയ്യിപ്പിക്കുകയും വംശഹത്യക്കിരകളാക്കുകയും നിറത്തിന്റെ പേരിലുള്ള വിവേചനം അടിച്ചേൽപ്പിക്കുകയും ചെയ്തത് മഹാപരാധമായിപ്പോയെന്നാണ് പാശ്ചാത്യ ശക്തികൾ ഇപ്പോൾ സമ്മതിച്ചിരിക്കുന്നത്. കോളനി ഭരണകാലത്ത് കാട്ടി ഇത്തരം അനീതികൾക്ക് മാപ്പിരന്നിരിക്കുകയാണ് യൂറോപ്യൻ പാർലിമെന്റ്. ഇതിന് പുറമെ അന്ന് ചെയ്ത് തെറ്റുകൾക്ക് തക്കതായ പരിഹാരം കണ്ടെത്താൻ എംപിമാർക്ക് അനുമതി നൽകാനും യൂറോപ്യൻ പാർലിമെന്റ് തയ്യാറായിട്ടുണ്ട്.

ഇതിനായി ഒരു വാട്ടർഷെഡ് റെസല്യൂഷനാണ് യൂറോപ്യൻ പാർലിമെന്റ് അംഗങ്ങൾ അംഗീകാരം നൽകിയിരിക്കുന്നത്. ഇതിനെ അനുകൂലിച്ച് 535 എംപിമാർ വോട്ട് ചെയ്തപ്പോൾ എതിർത്തത് വെറും 80 പേർ മാത്രമാണ്.44 പേർ വോട്ടെടുപ്പിൽ നിന്നും വിട്ട് നിൽക്കുകയും ചെയ്തിരുന്നു.ഇത് പ്രകാരം കോളനിഭരണത്തിലൂടെ കൈവരിച്ച നേട്ടങ്ങൾ നേട്ടങ്ങളെല്ലെന്ന് വിലയിരുത്തണമെന്നും പൊതു മാപ്പ് പറയണമെന്നും യൂറോപ്യൻ യൂണിയൻ രാജ്യങ്ങളോട് പാർലിമെന്റ് ആവശ്യപ്പെട്ടിരിക്കുകയാണ്. ആഫ്രോ-യൂറോപ്യന്മാർക്കെതിരെ ഇന്നും അനുവർത്തിച്ച് കൊണ്ടിരിക്കുന്ന വിവേചനങ്ങൾ അവസാനിപ്പിക്കാൻ യൂറോപ്യൻ രാജ്യങ്ങൾ സത്വര നടപടികൾ ഇനിയും സ്വീകരിക്കേണ്ടതുണ്ടെന്നും എംപിമാർ ആവശ്യപ്പെടുന്നു.

അതായത് യൂറോപ്യൻ രാജ്യങ്ങളിൽ ഇന്നും മില്യൺ കണക്കിന് ആഫ്രോ-യൂറോപ്യന്മാർ നേരിട്ട് കൊണ്ടിരിക്കുന്ന വംശീയതക്കെതിരായി കടുത്ത പരിഷ്‌കാരങ്ങൾ കൊണ്ടു വരേണ്ടിയിരിക്കുന്നുവെന്ന ബിൽ യൂറോപ്യൻ പാർലിമെന്റിൽ എംപിമാർ പാസാക്കിയിട്ടുണ്ട്. വിദ്യാഭ്യാസം, ആരോഗ്യം, ഹൗസിങ്, പൊലീസിങ്, നീതിന്യായവ്യവസ്ഥ, രാഷ്ട്രീയം എന്നീ വിവിധ മേഖലകളിൽ ഇന്നും കറുത്ത വർഗക്കാരോട് കാണിക്കുന്ന വിവേചനം ഇല്ലാതാക്കാൻ യൂറോപ്യൻ രാജ്യങ്ങൾ രാജ്യവ്യാപകമായ നയങ്ങൾ ഉടനടി നടപ്പിലാക്കേണ്ടിയിരിക്കുന്നുവെന്നും ഈ ബിൽ ആവശ്യപ്പെടുന്നു.

യൂറോപ്യൻ രാജ്യങ്ങളിലെ തൊഴിൽ സേനയിൽ ഇന്നും കറുത്ത വർഗത്തിലും മറ്റ് എത്നിക് മൈനോറിറ്റികളിലും പെട്ടവരും ഒഫീഷ്യലുകളും കുറവായതിനാൽ അത് പരിഹരിക്കുന്നതിനായി ' വർക്ക്ഫോഴ്സ് ഡൈവേഴ്സിറ്റി ആൻഡ് ഇൻക്ലൂഷൻ സ്ട്രാറ്റജി' അനുവർത്തിക്കേണ്ടിയിരിക്കുന്നുവെന്നും ഈ ബിൽ ആവശ്യപ്പെടുന്നു. ആഫ്രിക്കയിൽ യൂറോപ്യൻ രാജ്യങ്ങൾ കോളനിഭരണം നടത്തിയ കാലത്ത് കടുത്ത അനീതിയുടെ ചരിത്രങ്ങളേറെയുണ്ടായിട്ടുണ്ടെന്നും അതിനെ ഒരിക്കലും അംഗീകരിക്കാനാവില്ലെന്നും അതിനാൽ ഇന്നത്തെ യൂറോപ്യൻ രാജ്യങ്ങൾ അതിന്റെ പേരിൽ പശ്ചാത്താപവും കുറ്റസമ്മതവും നടത്തേണ്ടിയിരിക്കുന്നവെന്നുമാണ് ഈ ബിൽ വ്യക്തമാക്കുന്നത്.

ബ്രിട്ടീഷ് ലേബർ എംഇപിയായ ക്ലൗഡ് മോറായ്സാണ് ഈ റെസല്യൂഷന് രൂപം നൽകി അവതരിപ്പിച്ചിരിക്കുന്നത്. ഇതിനെ പിന്തുണച്ച് ഇറ്റാലിയൻ എംഇപിയായ സെസിലെ ക്യെൻജെയും രംഗത്തെത്തിയിരുന്നു. ഇറ്റലിയിലെ ആദ്യത്തെ കറുത്ത വർഗക്കാരനായ ഗവൺമെന്റ് മിനിസ്റ്ററായി പ്രവർത്തിച്ചയാളാണ് അദ്ദേഹം.ആഫ്രിക്കക്കാരുടെ ഉന്നമനത്തിനായി യൂറോപ്യൻ യൂണിയന്റെ അടുത്ത ഏഴ് വർഷത്തേക്കുള്ള ബജറ്റിൽ ഫണ്ട് കണ്ടെത്താൻ ഇതിനെ തുടർന്ന് യൂറോപ്യൻ കമ്മീഷന് മുകളിൽ സമ്മർദം വർധിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP