Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഡ്രൈവ് ചെയ്തുകൊണ്ടിരുന്നയാളെ കാർ വിൻഡോക്കകത്ത് കൂടി കുത്തി കൊന്നു; സെക്കൻഡറി സ്‌കൂളിൽ കുത്തേറ്റത് 15കാരന്; തോക്കുധാരിയെ നാടകീയമായി പിടികൂടി പൊലീസ്; ചോര ചൊരിയുന്ന ബ്രിട്ടനിലെ ഞെട്ടിക്കുന്ന സംഭവങ്ങൾ തുടരുന്നു

ഡ്രൈവ് ചെയ്തുകൊണ്ടിരുന്നയാളെ കാർ വിൻഡോക്കകത്ത് കൂടി കുത്തി കൊന്നു; സെക്കൻഡറി സ്‌കൂളിൽ കുത്തേറ്റത് 15കാരന്; തോക്കുധാരിയെ നാടകീയമായി പിടികൂടി പൊലീസ്; ചോര ചൊരിയുന്ന ബ്രിട്ടനിലെ ഞെട്ടിക്കുന്ന സംഭവങ്ങൾ തുടരുന്നു

ണ്ടൻ കത്തിക്കുത്തുകൊലപാതകങ്ങളുടെയും ആക്രമണങ്ങളുടെയും ലോക തലസ്ഥാനമായി മാറിക്കൊണ്ടിരിക്കുന്നുവെന്ന ഞെട്ടിപ്പിക്കുന്ന സത്യത്തിന് അടിവരയിടുന്ന പുതിയ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു.ക്ലാഫാം കോമൺ സ്റ്റേഷന് വെളിയിൽ ഡ്രൈവ് ചെയ്തുകൊണ്ടിരുന്നയാളെ കാർ വിൻഡോക്കകത്ത് കൂടി കൂത്തിക്കൊന്നതാണ് ഇതിലൊന്നാമത്തെ സംഭവം. മൂന്ന് ചെറുപ്പക്കാരാണ് കാർ വിൻഡോയിലൂടെ ഇയാളെ കുത്തിക്കൊന്നതെന്നാണ് കരുതുന്നത്. ബ്രാഡ്ഫോർഡിലെ ബെക്ക്ഫൂട്ട് തോൺടൺ സ്‌കൂളിൽ 15 കാരനെ കുത്തിയതാണ് രണ്ടാമത്തെ സംഭവം. ഇന്നലെ രാവിലെ നടന്ന സംഭവത്തിന് ഉത്തരവാദിയെന്ന് കരുതുന്ന മറ്റൊരു 15കാരനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ലണ്ടനിലെ സെന്റ് പോൾ കത്തീഡ്രലിന് സമീപത്ത് നിന്നും തോക്ക് സഹിതം ഒരാളെ നാടകീയമായി അറസ്റ്റ് ചെയ്തതാണ് മൂന്നാമത്തെ സംഭവം. ഈ വിധത്തിൽ ചോര ചൊരിയുന്ന ബ്രിട്ടനിലെ ഞെട്ടിപ്പിക്കുന്ന സംഭവങ്ങൾ തുടരുന്നുവെന്നാണ് ഇവയിലൂടെ ഒരിക്കൽ കൂടി സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നത്.

കാർ വിൻഡോയിലൂടെ ഒരാൾ കുത്തിക്കൊല ചെയ്യപ്പെട്ടുവെന്ന വിവരമറിഞ്ഞ് ഇന്നലെ ഉച്ചയ്ക്ക് 2.30നായിരുന്നു സൗത്ത് വെസ്റ്റ് ലണ്ടനിലെ ക്ലാഫാം പാർക്ക് റോഡിലേക്ക് പൊലീസിനെ വിളിച്ച് വരുത്തിയിരുന്നത്. കത്തി കൊണ്ടുള്ള കുത്തേറ്റ് ഗുരുതരാവസ്ഥയിലായ നിലയിലായിരുന്നു ഇയാളെ പൊലീസ് കണ്ടെത്തിയത്. പ്രാദേശികമായി ഗാവിൻ എന്നാണ് ഈ 40 കാരൻ അറിയപ്പെടുന്നത്. മൂന്ന് ആക്രമികൾ ഇയാളുടെ കാറിന്റെ വിൻഡോ തകർക്കുകയും അതിലൂടെ കത്തി കൊണ്ട് ഇയാളെ കുത്തിപ്പരിക്കേൽപ്പിക്കുകയും ചെയ്തിരുന്നു. തുടർന്ന് അവരിൽ നിന്നും രക്ഷപ്പെടാനുള്ള മരണവെപ്രാളത്തോടെ വണ്ടിയോടിക്കുന്നതിനിടയിൽ ഇയാൾ ഒരു വൈദ്യുതി പോസ്റ്റിനിടിയിക്കുകയായിരുന്നു.

കുത്തേറ്റ് രക്തം വാർന്ന് ഇയാൾ കാറിനുള്ളിൽ കിടന്ന് മരിച്ചുവെന്നാണ് റിപ്പോർട്ട്. ഓടി രക്ഷപ്പെടുന്നതിന് മുമ്പ് മൂന്ന് ആക്രമികളും ഉച്ചത്തിൽ ചിരിച്ചിരുന്നുവെന്നും റിപ്പോർട്ടുണ്ട്. പാരാമെഡിക്സ് ഇയാളുടെ ജീവൻ രക്ഷിക്കാനായി അങ്ങേയറ്റം ശ്രമിച്ചെങ്കിലും സംഭവസ്ഥലത്ത് വച്ച് തന്നെ ഈ യുവാവ് മരിക്കുകയായിരുന്നു. ഈ വർഷം തലസ്ഥാനത്തുകൊല ചെയ്യപ്പെട്ട 31ാമത്തെ ഇരയാണീ ചെറുപ്പക്കാരൻ. സംഭവവുമായി ബന്ധപ്പെട്ട അന്വേഷണം തിരുതകൃതിയായി നടക്കുന്നുണ്ട്. വ്യാഴാഴ്ച വൈകുന്നേരം 20 കാരനെ തെരുവിലിട്ട് കുത്തിക്കൊന്ന് ആക്രമികൾ റീജന്റ് പാർക്കിനടുത്തുള്ള സെൻട്രൽ മോസ്‌കിലേക്ക് രക്ഷപ്പെട്ട ഞെട്ടിപ്പിക്കുന്ന സംഭവം കഴിഞ്ഞ് 24 മണിക്കൂർ തികയുന്നതിന് മുമ്പാണ് പുതിയ കൊലപാതകം നടന്നിരിക്കുന്നതെന്നത് ആശങ്ക വർധിപ്പിക്കുന്നുണ്ട്.

സെക്കൻഡറി സ്‌കൂളിൽ 15കാരന് കുത്തേറ്റു

ബ്രാഡ്ഫോർഡിലെ ബെക്ക്ഫൂട്ട് തോൺടൺ സ്‌കൂളിൽ 15 കാരനായ വിദ്യാർത്ഥിക്ക് മറ്റൊരു 15 കാരന്റെ കുത്തേറ്റാണ് പരുക്കേറ്റത്. ഇന്നലെ രാവിലെ 11.35നാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. കുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടു പോയിട്ടുണ്ട്. എന്നാൽ മുറിവുകൾ അത്ര ഗുരുതരമല്ലെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്. സംഭവസ്ഥലത്ത് വച്ച് തന്നെ അതേ പ്രായമുള്ള പ്രതിയെ പൊലീസ് പൊക്കുകയും അക്രമണത്തിന് ഉപയോഗിച്ച കത്തി കണ്ടെടുക്കുകയും ചെയ്തിരുന്നു. 15കാരന്റെ തോളിനാണ് കുത്തേറ്റിരിക്കുന്നത്. ആക്രമണത്തിന് ശേഷം ആശങ്കാകുലരായി ഇവിടേക്ക് കുതിച്ചെത്തിയ രക്ഷിതാക്കളെ സമാധാനിപ്പിക്കാൻ ഹെഡ് ടീച്ചറായ ജെറമി റിച്ചാർഡ്സൻ പാടു പെട്ടിരുന്നു. സംഭവത്തെ തുടർന്ന് പൊലീസിന്റെ വിദഗ്ധമായ ഉപദേങ്ങൾക്കനുസരിച്ചാണ് കാര്യങ്ങൾ നീക്കുന്നതെന്നും ആരും ആശങ്കപ്പെടേണ്ടതില്ലെന്നും രക്ഷിതാക്കൾക്ക് അയച്ച് ഇമെയിലിലൂടെ റിച്ചാർഡ്സൻ വെളിപ്പെടുത്തിയിരുന്നു.

സെന്റ് പോൾ കത്തീഡ്രലിന് സമീപം തോക്കുധാരിയെ നാടകീയമായി പിടികൂടി

ലണ്ടനിലെ ഇന്നലെ ഉച്ചയ്ക്ക് സെന്റ് പോൾ കത്തീഡ്രലിൽ നിന്നും 1.3 മൈൽ അപ്പുറത്ത് നിന്നും തോക്ക്ധാരിയെ അറസ്റ്റ് ചെയ്തു. അതിന് മുമ്പ് രാവിലെ സെന്റ് പോൾ കത്തീഡ്രലിന് സമീപത്തുള്ള ഷോർഡിച്ചിലെ കർട്ടൻ റോഡിലെ ഒരു മേൽവിലാസത്തിൽ തോക്കുമായി ഒരാൾ സംശയകരമായി നിലകൊള്ളുന്നുവെന്ന വെളിപ്പെടുത്തലിനെ തുടർന്ന് രാവിലെ എട്ടരയ്ക്ക് പൊലീസ് എത്തി തെരച്ചിൽ നടത്തിയെങ്കിലും ആരെയും പിടികൂടാൻ സാധിച്ചിരുന്നില്ല. പിന്നീട് ഉച്ചയ്ക്ക് അറസ്റ്റിലായിരിക്കുന്നത് ഇയാൾ തന്നെയാണെന്നാണ് ആദ്യ ഘട്ടത്തിൽ പൊലീസ് അനുമാനിക്കുന്നത്. ഇത് സംബന്ധിച്ച വിശദമായ അന്വേഷണം നടന്ന് വരുന്നുമുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP