Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ലിവർപൂളിലെ സുന്ദരിമാർ എല്ലാം തെരുവിൽ; ബെസ്റ്റ് ഡ്രെസ് അവാർഡ് വാങ്ങാൻ ധരിച്ച വസ്ത്രങ്ങൾ കാണണമെങ്കിൽ ഭൂതക്കണ്ണാടി വേണം; ഐൻട്രീ ഫെസ്റ്റിവലിലേക്ക് തള്ളിക്കയറി ആൾക്കൂട്ടം

ലിവർപൂളിലെ സുന്ദരിമാർ എല്ലാം തെരുവിൽ; ബെസ്റ്റ് ഡ്രെസ് അവാർഡ് വാങ്ങാൻ ധരിച്ച വസ്ത്രങ്ങൾ കാണണമെങ്കിൽ ഭൂതക്കണ്ണാടി വേണം; ഐൻട്രീ ഫെസ്റ്റിവലിലേക്ക് തള്ളിക്കയറി ആൾക്കൂട്ടം

ലിവർപൂളിൽ ഇത് പെണ്ണുങ്ങളുടെ ആഘോഷദിനങ്ങളാണ്. മൂന്നുദിവസം നീണ്ടുനിൽക്കുന്ന ഐൻട്രീ ഗ്രാൻഡ് നാഷണൽ ഫെസ്റ്റിവൽ നിറയെ ഒരുങ്ങിയിറങ്ങുന്ന സുന്ദരിമാരാണ്. വിവിധ ഡിസൈനുകളിലുള്ളതും കണ്ണഞ്ചിപ്പിക്കുന്നതും ആരെയും മോഹിപ്പിക്കുന്നതുമായ വസ്ത്രങ്ങളണിഞ്ഞ് അവർ തെരുവിൽ ആഘോഷിക്കുകയാണ്.

ഉയർന്ന ഹീലുകളുള്ള ചെരുപ്പുകൾ, കിന്നരിത്തൊപ്പികൾ ഒക്കെയായി അവർ അണിഞ്ഞൊരുങ്ങിയിറങ്ങുന്നത് ബെസ്റ്റ് ഡ്രസ് സമ്മാനം സ്വന്തമാക്കുന്നതിനാണ്. എന്നാൽ, ഇന്നലെ തെരുവിൽക്കണ്ട സുന്ദരിമാരിൽനിന്ന് ഒരാളെ തിരഞ്ഞെടുക്കുക വിധികർത്താക്കൾക്കും വലിയ വെല്ലുവിളിയായി മാറുമെന്നാണ് സൂചന. ലേഡീസ് ഡേ അവാർഡ് ലിവർപൂളിലെ സുന്ദരിമാർ ഏറെ പ്രാധാന്യം നൽകുന്ന പുരസ്‌കാരമാണ്.

ഐൻട്രീ റേസ്‌കോഴ്‌സിലാണ് സുന്ദരിമാർ തങ്ങളുടെ വസ്ത്രവിതാനങ്ങൾ പ്രദർശിപ്പിക്കുക. മത്സരത്തിനായെത്തിയവർ പലരും അതിനുമുമ്പ് സുഹൃത്തുക്കൾക്കൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്തും സെൽഫി പകർത്തിയും ആഘോഷമാക്കി. മൂന്നുദിവസത്തെ ഉത്സവത്തിന് ഒന്നരലക്ഷത്തോളം യുവതികൾ പങ്കെടുക്കുമെന്നാണ് കരുതുന്നത്.

ശനിയാഴ്ച വൈകിട്ട് നടക്കുന്ന ഗ്രാൻഡ് നാഷണൽ റേസിന് മുന്നോടിയായാണ് ഐൻട്രീ ഫെസ്റ്റിവൽ നടത്തുന്നത്. ഇത്തവണത്തേത് 180-ാം നാഷണൽ റേസാണ്. രണ്ടര കോടി പൗണ്ടിന്റെ വാതുവെപ്പ് നടക്കുന്ന ദിസവമായിരിക്കും ഇത്.

ബെസ്റ്റ് ഡ്രസ്സിനുമാത്രമല്ല, എയർലി ബേഡ് കപ്പിളടക്കം പല അവാർഡുകളും ഇതിന്റെ ഭാഗമായി നൽകുന്നുണ്ട്. പ്രധാനവേദിയിൽ ഏറ്റവും മികച്ച രീതിയിൽ വസ്ത്രം ധരിച്ച് ആദ്യമെത്തുന്ന ദമ്പതിമാർക്കാണ് ഈ പുരസ്‌കാരം. ഓരോരുത്തരും ഏതുരീതിയിൽ വസ്ത്രം ധരിക്കണമെന്നതുസംബന്ധിച്ച് പ്രത്യേക നിയമാവലിയുമുണ്ട്.

ഒട്ടേറെ സെലിബ്രിറ്റികളും ചടങ്ങിനെത്തുന്നുണ്ട്. അവതാരകയായ ഷാർലറ്റ് ഹോക്കിൻസ്, സൊപ്രാനോ ലോറ റൈറ്റ്, ഒലീവിയ ബക്ക്‌ലൻഡ്, വോഗ് വില്യംസ്, സാറ ജെയ്ൻ, നദീൻ മുൽക്കെരിൻ, നിക്കി സാൻഡേഴ്‌സൺ എന്നിങ്ങനെ ലിവർപൂളിന്റെ പേര് പ്രശസ്തമാക്കിയ സെലിബ്രിറ്റികളൊക്കെ നാഷണൽ ഗ്രാൻഡ് ഫെസ്റ്റിവലിനും കാണികളെ മോഹിപ്പിക്കാനെത്തും.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP