Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പുതിയ വർഷത്തെ എച്ച്1ബി വിസ അപേക്ഷ ക്ഷണിച്ചു അഞ്ച് ദിവസം കൊണ്ട് ക്വാട്ട പൂർത്തിയായി; 65,000 പേരെ തിരഞ്ഞെടുക്കാൻ ഇനി നറുക്കെടുപ്പും; അപേക്ഷകരിൽ ഭൂരിപക്ഷവും ഇന്ത്യക്കാർ; ഇന്ത്യൻ ചെറുപ്പക്കാരുടെ അമേരിക്കൻ സ്വപ്നങ്ങൾക്ക് ഒരിക്കലും മങ്ങലേൽക്കില്ല

പുതിയ വർഷത്തെ എച്ച്1ബി വിസ അപേക്ഷ ക്ഷണിച്ചു അഞ്ച് ദിവസം കൊണ്ട് ക്വാട്ട പൂർത്തിയായി; 65,000 പേരെ തിരഞ്ഞെടുക്കാൻ ഇനി നറുക്കെടുപ്പും; അപേക്ഷകരിൽ ഭൂരിപക്ഷവും ഇന്ത്യക്കാർ; ഇന്ത്യൻ ചെറുപ്പക്കാരുടെ അമേരിക്കൻ സ്വപ്നങ്ങൾക്ക് ഒരിക്കലും മങ്ങലേൽക്കില്ല

മറുനാടൻ മലയാളി ബ്യൂറോ

ന്ത്യൻ ഐടി കമ്പനികളും മറ്റും ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന വിസയാണ് എച്ച്1ബി വിസ. ഇന്ത്യയിൽനിന്നുള്ള പ്രൊഫഷണലുകളുടെ അമേരിക്കൻ സ്വപ്‌നം പൂവണിയുന്നതും ഈ വിസയിലൂടെയാണ്. ഇനിയും അതിന് മാറ്റമുണ്ടാകില്ലെന്ന് സൂചനയാണ് പുതിയ വർഷത്തെ അപേക്ഷ ക്ഷണിച്ചപ്പോഴും ഉള്ളത്. അപേക്ഷ ക്ഷണിച്ച് അഞ്ചുദിവസത്തിനുള്ളിൽ വാർഷിക ക്വാട്ട തികയ്ക്കാനുള്ള അപേക്ഷ യു.എസ്. സിറ്റിസൺഷിപ്പ് ആൻഡ് ഇമിഗ്രേഷൻ സർവീസസിൽ ലഭിച്ചു.

65,000 എച്ച്1ബി വിസകളാണ് ഒരുവർഷം അനുവദിക്കുന്നത്. ഇതിലേറെയും സ്വന്തമാക്കുന്നത് ഇന്ത്യക്കാരും. ഏപ്രിൽ ഒന്നിനാണ് 2019-20 സീസണിലേക്കുള്ള അപേക്ഷ ക്ഷണിച്ചത്. ഇതുപ്രകാരം വിസ ലഭിക്കുന്നവർക്ക് ഇക്കൊല്ലം ഒക്ടോബർ ഒന്നുമുതൽ അമേരിക്കയിൽ ജോലിയിൽ പ്രവേശിക്കാനാകും.

വർഷം 65,000 എച്ച്1ബി വിസ ജനറൽ ക്വാട്ടയിൽ അനുവദിക്കുന്നതിന് പുറമെ, മാസ്റ്റേഴ്‌സ് ക്യാപ്പ് എന്ന രീതിയിൽ 20,000 വിസയും അനുവദിക്കാറുണ്ട്. യു.എസ്. സർവകലാശാലകൡനിന്ന് ഉന്നതബിരുദം നേടിയവർക്കുള്ളതാണ് മാസ്റ്റേഴ്‌സ് ക്യാപ്. മാസ്റ്റേഴ്‌സ് ക്യാപ്പിലൂടെയുള്ള അപേക്ഷകൾ ലഭിച്ചിട്ടുണ്ടോ എന്ന് ഇനി അധികൃതർ പരിശോധിക്കും.

എത്ര അപേക്ഷകളാണ് ലഭിച്ചതെന്ന കണക്ക് പുറത്തുവരാനിരിക്കുന്നതേയുള്ളൂ. കഴിഞ്ഞവർഷം ജനറൽ ക്വാട്ടയിൽ 1.90 ലക്ഷം അപേക്ഷകളാണ് ലഭിച്ചത്. മാസ്റ്റേഴ്‌സ് ക്യാപ്പിൽ 95,885 അപേക്ഷകളും. നറുക്കെടുപ്പിലൂടെയാണ് ഭാഗ്യശാലികളെ ഇനി കണ്ടെത്തുക. അപേക്ഷകർ കൂടുതലും ഇന്ത്യയിൽനിന്നായതിനാൽ, വിസ ലഭിക്കുന്നവരിലുമേറെയും ഇന്ത്യക്കാരാകും.

കമ്പ്യൂട്ടർ സംവിധാനത്തിലൂടെയുള്ള ലോട്ടറിയിലൂടെയാണ് വിസ ലഭിക്കുന്നവരെ യു.എസ്.സിഐ.എസ് കണ്ടെത്തുക. ജനുവരി 30-ന് പ്രഖ്യാപിച്ച റിവേഴ്‌സൽ സംവിധാനത്തിലൂടെയാകും ഇക്കുറി നറുക്കെടുപ്പ്. മുമ്പ് എല്ലാ അപേക്ഷകളും ഒരുമിച്ചാണ് നറുക്കെടുപ്പിന് വിധേയമാക്കിയിരുന്നത്. ഇക്കുറി ജനറൽ ക്വാട്ട അപേക്ഷകളിൽനിന്ന് 65,000 വിസകൾ തീരുമാനിച്ചശേഷമാകും മാസ്റ്റേഴ്‌സ് ക്യാപ് പരിഗണിക്കുക. കൂടുതൽ അമേരിക്കക്കാർക്ക് അവസരം നൽകുകയെന്ന ലക്ഷ്യത്തോടെയാണ് ട്രംപ് ഭരണകൂടം റിവേഴ്‌സൽ പ്രോസസ് പ്രഖ്യാപിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP